ഇസ്ലാമിക രാഷ്ട്രീയത്തിന്റെ അടിത്തറ


മനുഷ്യന്റെ ഇഹപര സൗഭാഗ്യത്തിന് ദൈവം നല്‍കിയ മാര്‍ഗദര്‍ശനമാണ് ഇസ്ലാം. മനുഷ്യജീവിതത്തിന്റെ ഏതെങ്കിലും ഒരു മേഖല പ്രസ്തുത മാര്‍ഗനിര്‍ദ്ദേശത്തില്‍നിന്ന് ഒഴിവാക്കുക എന്നാല്‍ ഇസ്ലാമിക ദര്‍ശനം സമ്പൂര്‍ണമല്ല എന്ന് അംഗീകരിക്കുന്നതിന് തുല്യമാണ്. ഇസ്ലാമിനെ നാം പ്രാഥമിക പഠനത്തിന് വിധേയമാക്കിയാല്‍ പോലും ജീവിതത്തിലെ ഒരു മണ്ഡലവും അത് ഒഴിവാക്കിയിട്ടില്ല എന്ന് മനസ്സിലാക്കാന്‍ കഴിയും. ജീവിതത്തിലെ സുപ്രധാനമായ ഒരു മേഖലയാണ് രാഷ്ട്രീയ മേഖല.

ഇസ്ലാം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഈ രംഗത്തും നാം പാലിക്കുമ്പോഴേ ഇസ്ലാമിനെ പൂര്‍ണമായി നാം ഉള്‍കൊണ്ടൂ എന്ന് പറയാന്‍ കഴിയൂ. ഭദ്രമായ അടിത്തറയിലാണ് ഇസ്ലാമിക രാഷ്ട്രീയ കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ ഇസ്ലാം അപകടകരമാണ് എന്ന തെറ്റിദ്ധാരണ വ്യപകമായി പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നത് അതിനെ മനസ്സിലാക്കുന്നതിനോ മനസ്സിലാക്കി കൊടുക്കുന്നതിനോ ഒരു മുസ്ലിമിന് തടസ്സമാകാന്‍ പാടില്ല. ഇസ്ലാം സമാധാനമാണ് എന്ന് കരുതുന്ന മുസ്ലിംകളില്‍ പോലും ചിലര്‍ ഇസ്ലാമിന്റെ രാഷ്ട്രീയം അപകടകരമാണ് എന്ന തെറ്റിദ്ധാരണക്ക് വിധേമായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിവരുന്നു.

ഇസ്ലാമിന്റെ രാഷ്ട്രീയം എന്നാല്‍ രാജ്യത്ത് ഇസ്ലാമിന്റെ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കുന്നതിന്റെ പേരാണ് എന്ന ധാരണയും ഇസ്ലാമിന്റെ രാഷ്ട്രീയത്തെക്കുറിച്ച അറിവില്ലായ്മയാണ്. അതുകൊണ്ട് ഇസ്ലാം മനസ്സിലാക്കാനാഗ്രഹിക്കുന്നവര്‍ ഈ വിഷയത്തെക്കുറിച്ച് അജ്ഞതാനായിരിക്കുന്നത് ഭൂഷണമല്ല.

ആദ്യമായി ഇസ്ലാമിന്റെ രാഷ്ടീയ അടിത്തറകള്‍ എന്തെന്ന് പരിശോധിക്കാം.
1. തൌഹീദ് (ഏകദൈവത്വം)

ദൈവമാണ് പ്രപഞ്ചത്തിന്റെയും അതിലെ അഖില വസ്തുക്കളുടെയും സ്രഷ്ടാവ്. അതിന്റെ ഉടമസ്ഥനും രക്ഷാകര്‍ത്താവും അവനാണ്. ശാസനാധികാരവും അവയുടെ ഭരണവും അവനാണ്. കല്‍പനകളും നിരോധങ്ങളും അവന്റെ അധികാര പരിധിയില്‍ പെട്ടതാണ്. ആരാധനകളും നിരുപാധികമായ അടിമത്തവും അനുസരണവും അവന് മാത്രമേ പാടുള്ളൂ. ഇവയിലൊന്നും മറ്റാരെയും പങ്കാളികളാക്കാവതല്ല. നമ്മുടെ ശരീരം, സമ്പത്ത്, അധികാരം ഇവയിലൊക്കെ ദൈവത്തിന്റെ നിയമ നിര്‍ദ്ദേശങ്ങളാണ് നാം പാലിക്കേണ്ടത്. നമ്മുകളുടെ കഴിവുകളുടെ ഉപയോഗവും നമ്മുടെ അധികാരങ്ങളുടെ പരിധിയും നിര്‍ണയിക്കേണ്ടത് നാമല്ല. ചുരുക്കത്തില്‍ പരമാധികാരി ദൈവമാണ്. അവന്റെ ആജ്ഞയാണ് നിയമം.

2. രിസാലത്ത് (പ്രവാചകത്വം)

ദൈവത്തിന്റെ മേല്‍ സൂചിപ്പിച്ച നിയമം മനുഷ്യര്‍ക്കെത്തിക്കാന്‍ ദൈവം ഏര്‍പ്പെടുത്തിയ സംവിധാനത്തിന്റെ പേരാണ് രിസാലത്ത് (പ്രവാചകത്വം). രണ്ട് കാര്യങ്ങളാണ് ഇതിലൂടെ മനുഷ്യന് ലഭിക്കുന്നത് ഒന്ന് നിയമനിര്‍ദ്ദേശങ്ങളുടെയും അനുബന്ധവിഷയങ്ങളുടെയും സമാഹാരമായ ഗ്രന്ഥം (കിതാബ്). മറ്റൊന്ന്, പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രാമാണികവിശദീകരണമായ നബിചര്യ(സുന്നത്ത്). മനുഷ്യജീവിത വ്യവസ്ഥക്ക് അടിത്തറയാകുന്ന എല്ലാ അടിസ്ഥാന സിദ്ധാന്തങ്ങളെയും കിതാബ് ഉള്‍കൊള്ളുന്നു. പ്രവാചകന്‍ നിത്യജീവിതത്തില്‍ അവ പ്രയോഗവല്‍ക്കരിക്കേണ്ടതെങ്ങിനെയെന്ന് കാണിച്ചുതരുന്നു. ഇവ രണ്ടും ഉള്‍കൊള്ളുന്നതാണ് ശരീഅത്ത് അഥവാ ഇസ്ലാമിക രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാന് ഭരണഘടന.

3. ഖിലാഫത്ത് (പ്രാതിനിധ്യം)

ഭൂമിയില്‍ മനുഷ്യന്റെ സ്ഥാനം അല്ലാഹുവിന്റെ പ്രതിനിധി എന്നതാണ്. ഇവിടെ ജീവിക്കുമ്പോള്‍ ദൈവത്തിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് അവന്റെ അധികാര പരിധികള്‍ ലംഘിക്കാതെ ജീവിക്കുക എന്നതാണ് ഈ പ്രാതിനിധ്യംകൊണ്ടര്‍ഥമാക്കുന്നത്. മനുഷ്യര്‍ മുഴുവന്‍ ദൈവത്തിന്റെ അടിമകളാണല്ലോ. എന്നാല്‍ വളരെക്കുറച്ചാളുകള്‍ മാത്രമേ ദൈവത്തിന്റെ അടിമത്തം അംഗീകരിക്കുന്നുള്ളൂ. അതേപ്രകാരം മുഴുവന്‍ മനുഷ്യരും ദൈവത്തിന്റെ പ്രതിനിധികളാണ്. എന്നാല്‍ ചുരുക്കം പേര്‍മാത്രമേ പ്രാതിനിധ്യവ്യവസ്ഥ പാലിച്ച് യഥാര്‍ഥ പ്രതിനിധികളാകുന്നുള്ളൂ. പ്രാതിനിധ്യവ്യവസ്ഥകള്‍ നാലാണ്. 1. പ്രതിനിധി യഥാര്‍ഥ ഉടമസ്തനല്ല എന്ന ബോധമുണ്ടായിരിക്കുക. 2. ആരുടെ പ്രതിനിധിയാണോ അയാളുടെ നിര്‍ദ്ദേശങ്ങളനുസരിച്ച് മാത്രം കാര്യങ്ങള്‍ ചെയ്യുക. 3. പ്രതിനിധി തനിക്ക് നിശ്ചയിച്ച് നല്‍കപ്പെട്ട പരിധിക്കുള്ളില്‍നിന്ന് പ്രവര്‍ത്തിക്കുക 4. പ്രാതിനിധ്യം നല്‍കുന്നയാളിന്റെ ഉദ്ദേശ്യം പൂര്‍ത്തികരിക്കാന്‍ ശ്രമിക്കുക. ഒരാള്‍ ഈ നിബന്ധനകളിലേതെങ്കിലുമൊന്നില്‍ വീഴ്ചവരുത്തിയാല്‍ അയാള്‍ യഥാര്‍ഥ പ്രതിനിധി ആയിരിക്കുകയില്ല.

ഈ മൂന്ന് അടിത്തറകള്‍ അംഗീകരിക്കുന്ന വ്യക്തികള്‍ക്കാണ് ഇസ്ലാമിക ഭരണ വ്യവസ്ഥയില്‍ ഭരണാധികാരിയെ തെരഞ്ഞെടുക്കാനുള്ള അവകാശം ലഭിക്കുക. അവരുടെ മതവും വംശവും ജാതിയും എന്ത് എന്നത് പ്രശ്നമല്ല. അവരൊക്കെയും ഈ വ്യവസ്ഥയില്‍ വോട്ടവകാശമുള്ള പൌരന്‍മാരാണ്. അവര്‍ ഇസ്ലാമിക രാഷ്ട്രീയത്തിന്റെ അടിത്തറയായ ഈ മുന്ന് അടിസ്ഥാനകാര്യങ്ങള്‍ അംഗീകരിക്കുന്നു എന്നതാണ് അവരുടെ യോഗ്യതയുടെ മാനദണ്ഡം. (ഇവ അംഗീകരിക്കുന്നത് കൊണ്ടുമാത്രം ഒരാള്‍ മുസ്ലിമാകുന്നില്ല. തൌഹീദ്, രിസാലത്ത്, ആഖിറത്ത് എന്നിവ പൂര്‍ണാര്‍ഥത്തില്‍ അംഗീകരിച്ച് ജീവിതത്തെ മുഴുവന്‍ അതിനനുസരിച്ച് ചിട്ടപ്പെടുത്തുന്നതിലൂടെയാണ് ഒരാള്‍ യഥാര്‍ഥ മുസ്ലിമാകുന്നത്.) ചുരുക്കത്തില്‍ ഇസ്ലാമിക രാഷ്ട്രീയം എന്നത് മുസ്ലിങ്ങള്‍ക്ക് വേണ്ടി മുസ്ലിങ്ങളാല്‍ നടത്തപ്പെടുന്ന മുസ്ലിങ്ങളുടെ ഭരണമല്ല. മറിച്ച് ദൈവത്തിന്റെ മുഴുവന്‍ അടിയാറുകള്‍ക്കും വേണ്ടി ദൈവിക നിയമമനുസരിച്ച് ജനങ്ങളാല്‍ നടത്തപ്പെടുന്ന ജനങ്ങളുടെ ഭരണമാണ്.
Share:

24 അഭിപ്രായങ്ങൾ:

  1. ഇതിലുള്ള പോസ്റുകള്‍ ഏതെങ്കിലും സംഘടനയുടെ അഭിപ്രായങ്ങളല്ല. ലേഖനങ്ങള്‍ക്ക് ചില പുസ്തകങ്ങള്‍ അവലംബിച്ചിട്ടുണ്ടാവുമെങ്കിലും എന്റെ ചിന്തകള്‍ കൂടി അവയിലുണ്ട്. അത് ഒരു പക്ഷേ ഞാന്‍ അവലംബിച്ച പുസ്തകങ്ങളോട് യോജിച്ചുകൊള്ളണമെന്നില്ല. മാറുന്ന ലോകത്ത് പഴയപുസ്തകങ്ങളിലുള്ളത് എടുത്തെഴുതുന്നതുകൊണ്ട് വലിയ കാര്യമില്ല. അതോടൊപ്പം ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെ തോന്നിയത് പറയുകയുമല്ല. ചര്‍ചകളിലൂടെയാണ് ഇത്തരം ലേഖനങ്ങളിലെ നെല്ലും പതിരും വേര്‍ത്തിരിയേണ്ടത്. അതുകൊണ്ട് വിയോജിപ്പുള്ളവര്‍ അത് പ്രകടിപ്പിക്കാതിരിക്കുന്നത് ജനങ്ങളോട് ചെയ്യുന്ന വലിയ പാതകമായിരിക്കും എന്നുണര്‍ത്തുകയാണ്. തെറ്റാന്‍ സാധ്യതയുള്ള എന്റെ ചിന്തകള്‍ ഞാന്‍ തന്നെ ശരിയെന്ന് ധരിക്കാനും, വിയോജിപ്പുകള്‍ കാണാത്തതിനാല്‍ അത് ശ്രദ്ധിക്കുന്ന വായനക്കാര്‍ തെറ്റിദ്ധാരണയിലേര്‍പ്പെടാനും ഇടയാകും. അതിനാല്‍ നിങ്ങളുടെ അഭിപ്രായം ഇവിടെ കുറിച്ചിടുക.

    മറുപടിഇല്ലാതാക്കൂ
  2. എനിക്കിനിയും പിടുത്തം കിട്ടാത്തത് നിങ്ങളുടെയീ രാഷ്ട്രീയ-തൗഹീദാണ്.

    മറുപടിഇല്ലാതാക്കൂ
  3. പ്രിയ മുഖ്താര്‍

    അതിരിക്കട്ടെ, ഇത്രയൊക്കെ വിരുതുള്ള താങ്കള്‍ക്ക് അതിനിയും പിടുത്തം കിട്ടിയില്ലെങ്കില്‍ പോകട്ടെ എന്ന് വെക്കുക. പിന്നെന്തൊക്കെയുണ്ട് വിശേഷങ്ങള്‍ താങ്കളെ നേരിട്ട് കണ്ടതില്‍ സന്തോഷം. താങ്കള്‍ രംഗാവിഷ്‌കാരം നല്‍കിയ ഇസ്്‌ലാമിന്റ വഴി നേരാം എന്ന ഗാനം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട പാട്ടുകളിലൊന്നാണ്. ഇനിയും വരണം ചിന്തകള്‍ പങ്കുവെക്കണം. നന്ദി.

    മറുപടിഇല്ലാതാക്കൂ
  4. പ്രിയ മുഖ്താര്‍

    ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ ഏകദൈവത്വം എന്ന് പറഞ്ഞാല്‍ ദൈവം ഒരുവനാണ് എന്ന് വിശ്വസിക്കല്‍ മാത്രമല്ല. ദൈവത്തിന് മാത്രമേ ആരധനകളര്‍പ്പിക്കാവൂ എന്നും മാത്രമല്ല. ദൈവികഗുണവിശേഷങ്ങള്‍ അല്ലാഹു അല്ലാത്തവരിലേക്ക് ചേര്‍ത്ത് പറയുന്നതും തൗഹീദിന് വിരുദ്ധമാണ്. ദൈവിക വിശേഷണങ്ങളില്‍ പെട്ടതാണ് ദൈവം ഹാകിമാണെന്നത്. ആ വിധികര്‍തൃത്വത്തില്‍ പങ്ക് ചേര്‍ക്കല്‍ ശിര്‍ക്ക് ആണ് (18:26). ഈ വിധികര്‍തൃത്വം ജീവിതത്തിന്റെ ചില പ്രത്യേക മേഖലകളിലേ ആകാവൂ എന്ന് നമ്മുക്ക് ദൈവത്തോട് കല്‍പിക്കാനാവില്ല. ദൈവം അങ്ങനെ തീരുമാനിച്ചിട്ടുമില്ല. അതിനാല്‍ രാഷ്ട്രനിയമങ്ങളും കുറ്റമറ്റത് ദൈവികദര്‍ശനത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരിക്കും എന്ന് വിശ്വസിക്കാത്തവന്റെ തൗഹീദ് വാദത്തില്‍ ചില പോരായ്മകളുണ്ട് എന്നാണ് പറഞ്ഞതിന്റെ ചുരുക്കം.

    മറുപടിഇല്ലാതാക്കൂ
  5. ചിന്തോദ്ദീപകമായ ലേഖനം !

    എങ്ങനെ ആടിനെ മേക്കണം എന്നത് മുതല്‍ എങ്ങനെ രാജ്യം ഭരിക്കണമെന്ന് വരെ പ്രായോഗികമായി കാണിച്ചു തന്ന ഒരേ ഒരു വ്യക്തിയേ ലോകത്തുള്ളൂ.
    ഏതെന്കിലും ഒരു കാര്യത്തില്‍ മാത്രമല്ല, സകല കാര്യത്തിലും വിധിയും വിലക്കുമുണ്ട് . രാഷ്ട്രീയത്തിലും അതെ.

    കൂടുതല്‍ പരിചയപ്പെടനമെന്നുണ്ട് . mail ID കിട്ടിയാല്‍ ഉപകാരം .
    shaisma@gmail.com

    മറുപടിഇല്ലാതാക്കൂ
  6. പ്രിയ തണല്‍

    താങ്കള്‍ പറഞ്ഞത് സത്യം. അതുകൊണ്ട് തന്നെ പ്രവാചകന് എതിര്‍പ്പുകളും വര്‍ദ്ധിക്കും. കേവലം ചില ആചാരങ്ങളിലും അനുഷ്ഠാനങ്ങളുമൊക്കെ നല്‍കി പോയിരുന്നെങ്കില്‍. അദ്ദേഹത്തിന് ഇത്ര എതിര്‍പ്പ് നേരിടേണ്ടിവരുമായിരുന്നില്ല. ലോകം മുഴുവന്‍ അദ്ദേഹത്തെ പുകഴ്തുമായിരുന്നു. പക്ഷെ മനുഷ്യര്‍ക്ക് വേണ്ടത് ദൈവത്തെ പ്രകീര്‍ത്തിക്കാന്‍ ചില ആരാധനകളല്ല. അവരടെ ജീവിതത്തിന് വെളിച്ചമാണ്. അത് പള്ളിയിലും വീട്ടിലും മാത്രമല്ല. മുഴുവന്‍ ജീവിത രംഗത്തും ആവശ്യമാണ്. രാഷ്ട്രീയ രംഗം മറ്റുള്ളവര്‍ക്ക് വിട്ടുകൊടുത്ത് പള്ളിയുടെ കാര്യം മാത്രം നോക്കാന്‍ ഒരു പ്രവാചകനെന്തിന് അതിനൊരു നല്ല പുരോഹിതന്‍ പോരെ. പക്ഷെ ഇന്ന് മുസ്‌ലിംകളില്‍ നല്ല ഒരു വിഭാഗം പ്രവാചകനെ ഒരു പുരോഹിതനാക്കിയിരിക്കുന്നു.

    അഭിപ്രായം നല്‍കിയതിന് നന്ദി.

    മറുപടിഇല്ലാതാക്കൂ
  7. ഖുര്‍ആന്‍ പരിഭാഷകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍, വിവര്‍ത്തകന്‍ തുടങ്ങിയ മേഖലകളില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഇസ്‌ലാമിക കേരളത്തിലെ പ്രശസ്ത പണ്ഡിതനായ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെ രചനകളുടെയും പ്രഭാഷണങ്ങളുടെയും ഒരു ഡിജിറ്റല്‍ സമാഹാരമാണ് ഈ വെബ്സൈറ്റിലൂടെ ലക്ഷ്യമിടുന്നത്. ശബാബ്, അല്‍ മനാര്‍, സ്നേഹസംവാദം തുടങ്ങിയ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, ചോദ്യോത്തര പംക്തികള്‍, മറ്റു ലേഖനങ്ങള്‍, അദ്ദേഹം രചിച്ച പുസ്തകങ്ങള്‍, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ എന്നിവ വിവിധ ഡിജിറ്റല്‍ രൂപങ്ങളില്‍ ഈ വെബ്സൈറ്റിലൂടെ ലഭിക്കുന്നതാണ്. ആനുകാലിക വിഷയങ്ങളെ അപഗ്രഥിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ പുതിയ ലേഖനങ്ങളും പഠനങ്ങളും ഈ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്.

    ഈ വെബ്സൈറ്റ് അതിന്റെ നിര്‍മ്മാണ ഘട്ടത്തിലാണ്. ലേഖനങ്ങളുടെയും, പുസ്തകങ്ങളുടെയും ഡിജിറ്റല്‍ വല്കരണം പൂര്‍ത്തിയാവുന്ന മുറക്ക് ഈ വെബ്സൈറ്റിലേക്ക് കൂട്ടി ചേര്‍ക്കുന്നതായിരിക്കും.

    മലയാളത്തില്‍ ഇസ്‌ലാമിക സോഫ്റ്റ്‌വെയറുകളും സേവനങ്ങളും നിര്‍മിക്കുന്നതിനായി സ്ഥാപിതമായ ഹുദാ ഇന്‍ഫോ സോലുഷന്‍സ് ( http://www.hudainfo.com/ ) ആണ് ഈ വെബ്സൈറ്റ് ഒരുക്കിയിട്ടുള്ളത്. Web Address : http://hameedmadani.hudainfo.com

    മറുപടിഇല്ലാതാക്കൂ
  8. പ്രിയ സുബൈര്‍ ,

    ഞാന്‍ ബഹുമാനിക്കുകയും, എന്റെ പല ലേഖനങ്ങള്‍ക്കും അവലംബിക്കുകയും ചെയ്യുന്ന പണ്ഡിതനാണ് ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി. പൊതുവെ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ സഹിഷ്ണുത പുലര്‍ത്തുന്നതാണ്. പക്ഷെ ചില വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ വസ്തുതകളെക്കാള്‍ സ്വാധീനിച്ചത് മറ്റുപലതുമാണോ എന്ന് സംശയിക്കത്തക്ക വിധത്തിലുള്ളതാണ്. ഉദാ:അദ്ദേഹത്തിന്റെ ഇസ്ലാമിലെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍. അത് വായിക്കുമ്പോള്‍ ഒരു ഇസ്‌ലാമിക പണ്ഡിതന്‍ എത്രവികലമായിട്ടാണ് ഈ കാര്യങ്ങളെ നോക്കിക്കാണുന്നത് എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. അതിനോടുള്ള എന്റെ വിയോജിപ്പ് ഒരു അന്വേഷണ രൂപത്തില്‍ ഈ ബ്ലോഗില്‍ ഇവിടെ നല്‍കിയിട്ടുണ്ട്. ഇസ്‌ലാമിന്റെ പ്രബോധനമാര്‍ഗത്തില്‍ അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് പ്രാര്‍ഥനനിറഞ്ഞ പിന്തുണ.

    മറുപടിഇല്ലാതാക്കൂ
  9. അജ്ഞാതന്‍2010, ഏപ്രിൽ 17 11:48 AM

    മുഹമ്മദ് നബി (സ്വ) കാണിച്ചു തന്ന വിപ്ലവത്തിന്റെ ചില വശങ്ങളിലൂടെ :
    ഏക മാനവീകത: ഒരു മനുഷ്യ സമൂഹത്തെ ഒരേ മാതാപിതാക്കളുടെ മക്കളായും ഏകോദര സഹോദരങ്ങളായും കണ്ട് എല്ലാ മനുഷ്യർക്കും വേണ്ടി സംസാരിച്ച ആദ്യത്തേയും അവസാനത്തേയും വിപ്ലവകാരി മുഹമ്മദ് നബി (സ്വ) ആൺ എന്നതിൽ തർക്കമില്ല. അദ്ദേഹത്തിനു മുൻപും പ്രവാചകന്മാർ വന്നിരുന്നെങ്കിലും ഒരൊ സമുദായത്ത്ലേക്കായിരുന്നുവെന്നു നമുക്ക് അറിയുന്ന കാര്യമാണു.
    മത്തെ പ്രത്യേകത അദ്ദേഹം കാട്ടി തന്ന ദർശനീകത സമഗ്രവും സമ്പൂർണ്ണവും ആയിരുന്നു എന്നതായിരുന്നു.
    ജീവിതത്തെ അതിന്റെ സന്തുലിത മാർഗമാക്കി അദ്ദേഹം സമന്വയിപ്പിച്ചു
    മനുഷ്യൻ ദൈവത്തിന്റെ പ്രധിനിതിയാണെന്നു അദ്ദേഹം നമുക്കു പറ്ടിപ്പിച്ചു തന്നു . മനുഷ്യൻ ആരാണെന്നും അവനെ എന്തിനു ഈ ഭൂമിയിലെക്കയച്ചതെന്നും പ്രവാചകന്റെ ജീവിതത്തിലൂടെ നമുക്ക് കാണിച്ചു തന്നു
    ഭാരം ചുമക്കുന്നവനു അത്താണിയും പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ വിപ്ലവ വിമോചകൻ .
    നബി സാധിച്ച വിപ്ലവത്തിന്റ പ്രത്യേകത ആ വിപ്ലവത്തിനാധാരമായ ദർശനം നബിയുടേതായിരുന്നില്ല അതിനായി നബിയെ നിയോഗിച്ച അല്ലാഹുവിന്റേതായിരുന്നു എന്നതായിരുന്നു.ഈ വിപ്ലവം തന്നെയല്ലെ ഇസ്ലാമിക രാഷ്ട്രീയം കൊണ്ട് അർത്ഥമാക്കുന്നതും.ധാരാളം ഉണ്ട് വായിക്കാനും ചിന്തിക്കാനും ആശംസകൾ പാർഥനകൾ...

    മറുപടിഇല്ലാതാക്കൂ
  10. വരട്ടെ പുതിയ ചിന്തകള്‍..
    പുതിയ എഴുത്തുകള്‍..

    അന്നു പോയിട്ടിന്നു വരികയാണിതു വഴി..
    പാട്ടിഷ്ടായീന്നറിഞ്ഞതില്‍ സന്തോഷം..

    'ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ ഏകദൈവത്വം എന്ന് പറഞ്ഞാല്‍ ദൈവം ഒരുവനാണ് എന്ന് വിശ്വസിക്കല്‍ മാത്രമല്ല. ദൈവത്തിന് മാത്രമേ ആരധനകളര്‍പ്പിക്കാവൂ എന്നും മാത്രമല്ല. ദൈവികഗുണവിശേഷങ്ങള്‍ അല്ലാഹു അല്ലാത്തവരിലേക്ക് ചേര്‍ത്ത് പറയുന്നതും തൗഹീദിന് വിരുദ്ധമാണ്.'
    അതിനെ അംഗീകരിക്കുന്നു..

    ''........ഈ വിധികര്‍തൃത്വം ജീവിതത്തിന്റെ ചില പ്രത്യേക മേഖലകളിലേ ആകാവൂ എന്ന് നമ്മുക്ക് ദൈവത്തോട് കല്‍പിക്കാനാവില്ല. ദൈവം അങ്ങനെ തീരുമാനിച്ചിട്ടുമില്ല. അതിനാല്‍ രാഷ്ട്രനിയമങ്ങളും കുറ്റമറ്റത് ദൈവികദര്‍ശനത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരിക്കും എന്ന് വിശ്വസിക്കാത്തവന്റെ തൗഹീദ് വാദത്തില്‍ ചില പോരായ്മകളുണ്ട് എന്നാണ് പറഞ്ഞതിന്റെ ചുരുക്കം.''
    ഇപ്പറഞ്ഞതിലും എന്തൊക്കെയോ പോരായ്മകളുണ്ടോ..
    വാക്കിനുള്ളില്‍ വായിക്കുമ്പോള്‍..
    എന്റെ പ്രശ്നമാവാം, അത്രക്കേ അന്തമുള്ളൂ...

    ഭാവുകങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  11. പ്രിയ മുഖ്താര്‍ ,

    വീണ്ടും വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. അവസാനം പറഞ്ഞതില്‍ ഏത് വാചകത്തിലാണ് പോരായ്മയുണ്ടെന്ന് താങ്കള്‍ക്ക് തോന്നിയത് എന്ന് പറഞ്ഞിരുന്നെങ്കില്‍... ഇസ്‌ലാം സമ്പൂര്‍ണമായ ഒരു ജീവിത ദര്‍ശനമാണെങ്കില്‍, ദൈവം സര്‍വജ്ഞനും സര്‍വനിയന്താവുമാണെങ്കില്‍, ദൈവം മനുഷ്യന് ആവശ്യമായ ഒരു രാഷ്ട്രീയ നിയമം നല്‍കിയിട്ടുണ്ടെങ്കില്‍, അത് നിഷേധിക്കുന്നവന്റെ തൗഹീദ് വാദത്തില്‍ ചില അസ്വഭാവികതകളുണ്ട് എന്നംഗീകരിക്കാന്‍ എന്തിന് പ്രയാസപ്പെടണം മുഖ്താര്‍.

    മറുപടിഇല്ലാതാക്കൂ
  12. 'ഇസ്‌ലാം സമ്പൂര്‍ണമായ ഒരു ജീവിത ദര്‍ശനമാണെങ്കില്‍, ദൈവം സര്‍വജ്ഞനും സര്‍വനിയന്താവുമാണെങ്കില്‍, ദൈവം മനുഷ്യന് ആവശ്യമായ ഒരു രാഷ്ട്രീയ നിയമം നല്‍കിയിട്ടുണ്ടെങ്കില്‍, അത് നിഷേധിക്കുന്നവന്റെ തൗഹീദ് വാദത്തില്‍ ചില അസ്വഭാവികതകളുണ്ട് എന്നംഗീകരിക്കാന്‍ എന്തിന് പ്രയാസപ്പെടണം മുഖ്താര്‍.'
    അതംഗീകരിക്കാന്‍ യതൊരു പ്രയാസവുമില്ല.

    പക്ഷെ,
    താങ്ങളുടെ വീക്ഷണപ്രകാരം
    താങ്ങളുടെ തൗഹീദിനു തന്നെ എന്തൊക്കെയോ പോരായ്മകളുണ്ടെന്ന് വിശ്വസിക്കേണ്ടി വരില്ലേ..
    കാരണം താങ്കള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ അംഗീകരിക്കുന്നു.. ജനാധിപത്യപരമായ അവകാശങ്ങള്‍ അനുഭവിക്കുകയും അതിന്നായി നിലകൊള്ളുകയും ചെയ്യുന്നു..

    >ചുരുക്കത്തില്‍ ഇസ്ലാമിക രാഷ്ട്രീയം എന്നത് മുസ്ലിങ്ങള്‍ക്ക് വേണ്ടി മുസ്ലിങ്ങളാല്‍ നടത്തപ്പെടുന്ന മുസ്ലിങ്ങളുടെ ഭരണമല്ല. മറിച്ച് ദൈവത്തിന്റെ മുഴുവന്‍ അടിയാറുകള്‍ക്കും വേണ്ടി ദൈവിക നിയമമനുസരിച്ച് ജനങ്ങളാല്‍ നടത്തപ്പെടുന്ന ജനങ്ങളുടെ ഭരണമാണ്.<

    ദൈവിക നിയമമനുസരിച്ചല്ലാത്ത ഒരു ഭരണകൂടത്തെ അംഗീകരിക്കുകയെന്നതു തന്നെ ശിര്‍ക്കാവില്ലെ.

    ഇസ്ലാമികമല്ലാത്ത ഭരണകൂടങ്ങളോടും നിയമ സം‌വിധാനങ്ങളോടും എന്തു സമീപനമാണ് സ്വീകരിക്കേണ്ടത് എന്നു കൂടി വ്യക്തമാക്കേണ്ടതില്ലേ..

    മറുപടിഇല്ലാതാക്കൂ
  13. >>> പക്ഷെ,
    താങ്ങളുടെ വീക്ഷണപ്രകാരം
    താങ്ങളുടെ തൗഹീദിനു തന്നെ എന്തൊക്കെയോ പോരായ്മകളുണ്ടെന്ന് വിശ്വസിക്കേണ്ടി വരില്ലേ..
    കാരണം താങ്കള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ അംഗീകരിക്കുന്നു.. ജനാധിപത്യപരമായ അവകാശങ്ങള്‍ അനുഭവിക്കുകയും അതിന്നായി നിലകൊള്ളുകയും ചെയ്യുന്നു..<<<

    താങ്കള്‍ക്ക് ഞാന്‍ വല്ലാതെ വിശദീകരിച്ച് തരേണ്ടതില്ല എന്ന് തോന്നുന്നു. തൗഹീദ് എന്നത് ഒരു അംഗീകാരമാണ്. അല്ലാഹുവിന്റെ ഏകത്വത്തെ അംഗീകരിക്കല്‍ എല്ലാ അര്‍ഥത്തിലും. അംഗീകാരത്തോടൊപ്പം ഒരാള്‍ക്ക് അത് പാലിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥയുണ്ടാകാം. ഉദാഹരണത്തിന് നമസ്‌കാരം അഞ്ച് വഖ്താണ്. ഒരാള്‍ക്ക് ചില കാരണങ്ങളാല്‍ ഒരു വഖ്ത് നമസ്‌കരിക്കാന്‍ സാധിക്കുന്നില്ല എന്ന സങ്കല്‍പിക്കുക. അദ്ദേഹം പറയുന്നത് നാല് വഖ്‌തേ നിര്‍ബന്ധമുള്ളൂ എന്ന് പറഞ്ഞ് അത് നമസ്‌കരിക്കാതിരിക്കുന്നതും. അത് അംഗീകരിച്ചുകൊണ്ട് അവനിര്‍വഹിക്കാതിരിക്കുന്നതും ഒരേ പോലെയാണോ. ദൈവത്തിന്റെ നിയമമാണ് എല്ലാകാര്യത്തിലും അംഗീകരിക്കേണ്ടത് എന്ന പറയുമ്പോള്‍ നിലവിലുള്ള നിയമങ്ങളോടൊക്കെ എതിര്‍ത്തേ അത് സാധ്യമാകൂ എന്ന് വരുന്നില്ല. അതിനാല്‍ പ്രായോഗികമായി എന്ത് നിലപാട് അത്തരം സന്ദര്‍ഭത്തില്‍ സ്വീകരിക്കണം എന്ന് ഇസ്‌ലാമികമായി ഒരു പരിഹാരം കാണണം. അത് വ്യക്തികള്‍ക്ക് വിട്ടുകൊടുക്കരുത് എന്നേ ജമാഅത്ത് പറയുന്നുള്ളൂ. അതാണ് ഒരു ഇസ്‌ലാമിക സംഘടനയുടെ പ്രധാന ചുമതല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ജനാധിപത്യത്തേയും അതിന്റെ ഭരണഘനടയോടും ജമാഅത്ത് യുദ്ധം പ്രഖ്യാപിച്ചിട്ടില്ല. അതിന്റെ എല്ലാ പരിതിയിലും നിന്ന് കൊണ്ട് ഞങ്ങളുടെ കൈവശമുള്ള ഒരു ദര്‍ശനം പ്രബോധനം ചെയ്യാന്‍ ഇന്നത്തെ ഇന്ത്യസാഹചര്യത്തില്‍ പ്രശ്‌നമൊന്നുമില്ല. ഇനി ആ പ്രബോധനം ഇന്ത്യയിലെ ഭൂരിപക്ഷം ആളുകള്‍ സ്വീകരിച്ചു എന്ന് വെക്കുക. എങ്കില്‍ അത് തടയുന്നത് ജനാധിപത്യമനുസരിച്ച് ശരിയാണോ. എന്നാല്‍ നിലവിലുള്ള ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു ദര്‍ശനമാണ് എങ്കില്‍ അതിനെ കഴിവനുസരിച്ച് പ്രതിരോധിക്കാനും അതിനെതിരെ പ്രവര്‍ത്തികാനും മറ്റുള്ളവര്‍ക്ക് ബാധ്യതയുണ്ട്. ജമാഅത്ത് വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ യോജിച്ച് പ്രവര്‍ത്തിച്ചത് അതുകൊണ്ടാണ്. എന്നാല്‍ ജമാഅത്തിന്റെ ആദര്‍ശം ജനാധിപത്യത്തെ തകര്‍ക്കും എന്നത് ഒരു ആശങ്കമാത്രമാണ്. ജമാഅത്തിന്റെ തത്വങ്ങളോ പ്രവര്‍ത്തനങ്ങളോ അതിനെ സാധൂകരിക്കുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  14. >>> ദൈവിക നിയമമനുസരിച്ചല്ലാത്ത ഒരു ഭരണകൂടത്തെ അംഗീകരിക്കുകയെന്നതു തന്നെ ശിര്‍ക്കാവില്ലെ.

    ഇസ്ലാമികമല്ലാത്ത ഭരണകൂടങ്ങളോടും നിയമ സം‌വിധാനങ്ങളോടും എന്തു സമീപനമാണ് സ്വീകരിക്കേണ്ടത് എന്നു കൂടി വ്യക്തമാക്കേണ്ടതില്ലേ.. <<<

    വിധികര്‍തൃത്വത്തിനുള്ള അവകാശം അല്ലാഹു അല്ലാത്തവര്‍ക്കുണ്ടെന്ന് അംഗീകരിക്കുമ്പോള്‍ അല്ലാഹുവുന്റെ ഹാകിമിയത്ത് എന്ന ഗുണത്തിലുള്ള പങ്ക് ചേര്‍ക്കലും ശിര്‍ക്കുമാകും. മുജാഹിദുകള്‍ക്ക് ഇത് എളുപത്തില്‍ മനസ്സിലാകേണ്ടതാണ്. ശിര്‍ക്ക് എന്ന വിഷയം കൂടുതല്‍ സമയം ചര്‍ചചെയ്യുന്നത് അവരാണല്ലോ.

    ഇസ്ലാമികമല്ലാത്ത ഭരണകൂടങ്ങളോടും നിയമസംവിധാനങ്ങളോടും എന്തുസമീപനമാണ് സ്വീകരിക്കേണ്ടത് എന്നത് ഒരു ഇജ്തിഹാദി പ്രശ്‌നമാണ് എന്നംഗീകരിക്കുന്നതാണ്. രാഷ്ട്രീയം ഇസ്‌ലാമിന്റെ ഭാഗമാണ് എന്ന് പറയുന്നവര്‍ ആദ്യമായി ചെയ്യേണ്ടത്. ജമാഅത്ത് അപ്രകാരം പറയുന്നതിനാല്‍ ഓരോ സന്ദര്‍ഭത്തിലും കൂടുതല്‍ ജനോപകാരപ്രദമായ ഒരു മാര്‍ഗം സ്വീകരിക്കുകകയാണ് ചെയ്യുക. അതില്‍ മുസ്‌ലിം താല്‍പര്യങ്ങളും പരിഗണക്കേണ്ടവരാരുള്ളത്. അത് മൊത്തം രാജ്യത്തെ ബാധിക്കുന്ന ഒരു പ്രശ്‌നമെന്ന നിലക്കാണ്.

    മറുപടിഇല്ലാതാക്കൂ
  15. ഇസ്ലാമിനെ പലതരമാക്കി കീറി മുറിച്ചു പല പണ്ഡിതന്മാരും അവര്‍ക്ക് തോന്നുന്ന രീതിയില്‍ വ്യക്കാനിച്ചതാണ് ഇന്ന് കാണുന്ന പലതരം ''ഇസ്ലാമു''കള്‍ക്കും കാരണം.ചില പണ്ഡിതര്‍ ഇസ്ലാമിലെ രാഷ്ട്രീയത്തെ ദീനിന് പുറത്താക്കിയപ്പോള്‍ അത്തരക്കാര്‍ക്ക് ഇസ്ലാമിലെ രാഷ്ട്രീയം എന്ന് കേള്‍ക്കുംപോള്‍ അലര്‍ജി വരുന്നു.മുഹമ്മദ്‌ നബി തുടക്കം മുതല്‍ ഒടുക്കം വരെ എന്ത് കാണിച്ചോ അതെല്ലാം ഇസ്ലാമാനെന്നു തീരുമാനിച്ചാല്‍ ഇത്തരം സംശയങ്ങള്‍ക്ക് യാതൊരു സ്ഥാനവും ഉണ്ടാവുകയില്ല .രാഷ്ട്രീയമില്ലാത്ത ഒരു ഇസ്ലാമിനെ ഏതെങ്കിലും പ്രവാചകന്മാര്‍ പ്രബോധനം ചെയ്തിട്ടുണ്ടോ?????

    മറുപടിഇല്ലാതാക്കൂ
  16. ജമാ’അത്തെ ഇസ്ലാമി ഒരു മതമൌലിക സംഘടനയാണ്. ഇസ്ലാം മതത്തിന്റെ പുനരുജ്ജീവനമാണ് അതിന്റെ പ്രഖ്യാപിത ലക്’ഷ്യം. പൂര്‍വ്വീകരുടെ (സലഫ്)കാലത്ത് ഉണ്ടായിരുന്ന ഇസ്ലാമിക മതരാഷ്ട്രം പുനരുജ്ജീവിപ്പിക്കുകയാണ് ജമാ’അത്തെ ഇസ്ലാമിയുടെ ലക്’ഷ്യം. മക്കയില്‍ പൊതുവര്‍ഷം 570ല്‍ ജനിച്ച മുഹമ്മദ് ഇബ്നു അബ്ദുല്ല സ്ഥാപിച്ചത് വെറുമൊരു മതമല്ല. “ദൈവാധിപത്യത്തിലുള്ള” (Theocratic State) മതരാഷ്ട്രമാണ്. ആധുനിക യുഗത്തില്‍ കാലഹരണപ്പെട്ട ആ ദൈവാധിപത്യരാഷ്ട്രത്തെ പുനരുജ്ജീവീപ്പിക്കാനുള്ള സിദ്ധാന്തങ്ങളാണ് മതമൌലിക വാദികളായ ഹസനുല്‍ ബന്ന, സയ്യിദ് ഖുത്തുബ്, മൌദൂദി എന്നിവര്‍ ആവിഷ്കരിച്ചത്. ഈ സിദ്ധാന്തങ്ങളാണ് ലോകതെമ്പാടുമുള്ള മുസ്ലിം ഭീകരപ്രവര്‍ത്തകരുടെ പ്രത്യയശാസ്ത്രപരമായ അടിത്തറ. മൂദിദിയന്‍ പ്രത്യയശാസ്ത്രം അംഗീകരിച്ചവര്‍ തന്നെയാണ് പ്രൊഫസര്‍ പി. ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയത്. മതാന്ധനായ ഒരു വിശ്വാസിക്ക് ഇതൊന്നും കാണാനോ മനസ്സിലാക്കനോ ഉള്ള മാനസികാവസ്ഥ ഉണ്ടായിരിക്കുകയില്ലെന്ന് സി കെ ലത്തീഫിന്റെ “കൃതികള്‍” തെളിയിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  17. >>> മതാന്ധനായ ഒരു വിശ്വാസിക്ക് ഇതൊന്നും കാണാനോ മനസ്സിലാക്കനോ ഉള്ള മാനസികാവസ്ഥ ഉണ്ടായിരിക്കുകയില്ലെന്ന് സി കെ ലത്തീഫിന്റെ “കൃതികള്‍” തെളിയിക്കുന്നു. <<<

    എന്റെ 'കൃതികള്‍' താങ്കള്‍ വായിച്ചിട്ടില്ലെന്ന് ഇതും തെളിയിക്കുന്നുണ്ട്. അന്ധമായ ഒരു അഭിപ്രായം പ്രകടനമായിട്ടേ ഇത് ഞാന്‍ കണക്കാന്നുള്ളൂ. എങ്കിലും അഭിപ്രായ പ്രകടനത്തിന് നന്ദി. ഇവിടെ വന്നതിലും. താങ്കളുടെ ഈ കമന്റില്‍ വല്ല വസ്തുതയുമുണ്ടോ എന്ന് പറയേണ്ട ബാധ്യത എനിക്കുണ്ട്. അത് താങ്കള്‍ നടത്തിയതുപോലുള്ള ഒരു കേവലം അഭിപ്രായ പ്രകടനത്തിലൊതുങ്ങരുതെന്നും എനിക്കാഗ്രഹമുണ്ട്.

    മറുപടിഇല്ലാതാക്കൂ
  18. പ്രിയ ലത്തീഫ്,
    ഞാന്‍ താങ്കളുടെ ബ്ലോഗ്‌ ഇടയ്ക്കു സ്കിപ്പ് ചെയ്യാറുണ്ട്. കമന്റു നല്‍കാന്‍ സമയം അനുവദിക്കാറില്ല.
    എന്ത് കൊണ്ട് എന്ന് അറിയാം എന്ന് കരുതുന്നു.

    Dear Mukhdar,

    മുഖ്ദാരിനെ പോലെ ഒരാള്‍ തൌഹീദിനെ കുറിച്ച് ചോദിക്കുന്നത് അവരെ ധരിപ്പിച്ചുവേചീട്ടുള്ള തൌഹീദ് സങ്കല്പം എത്ര ദുര്ഭലമായതെന്ന സത്യമാണ് വ്യക്തമാക്കുന്നത്.
    കേരള സലഫിസം ഈയൊരു ധൈഷണിക ദുരന്തം യുവതലമുറക്ക്‌ സമ്മാനിച്ചതിന്റെ ഉത്തമ ഉദാഹരണം !
    കൂടുതല്‍ പറയുന്നില്ല, മുഖ്ടാരിനു വേണ്ടി ഒരു ഉദാഹരണം പറയട്ടെ !(ഇത് ഞാന്‍ എന്റെ മുജാഹിട് സുഹൃത്തിനോട്‌ സംഭാഷണത്തിന്റെ അവസാനത്തില്‍ ചോദിച്ചു ഉത്തരം സ്വയം ചോദിക്കുക എന്ന് പറഞ്ഞു) അതിങ്ങിനെ..
    താങ്കള്‍ പ്രോഫെഷനലി ഒരു അക്കൌണ്ടന്റ് ആണ്, ആ ജോലിയാണ് താങ്കളുടെ, കുടുമാപ്തിന്റെ സാമ്പത്തികം നിര്‍ണയിക്കുന്നത്.
    അതെ,
    എങ്കില്‍ താങ്കള്‍ അതിനായി എടുത്ത ബിരുദം എന്താണ്..
    അദ്ദേഹം പറഞ്ഞു.. ബി കോം
    ഇനി എന്റെ ചോദ്യത്തിന് യെസ് ഓര്‍ നോ..പറഞ്ഞാല്‍ മതി.
    ആ ബിരുദം, ഇസ്ലാമികം ആണോ, അല്ലെ ?
    യെസ് ഓര്‍ നോ. !!
    (എങ്ങിനെ മുഴു ജീവിതത്തില്‍ ഇസ്ലാമികം അഡോപ്റ്റ് ചെയ്യപെടുന്നു എന്നതിന്റെ നൈതിക വീക്ഷണം മാത്രമാണ് ഈ ഉദാഹരണം, ഇറ്റ്‌ ഈസ്‌ സൊ സിമ്പിള്‍ )
    (""തൌഹീദ്"" പറയുന്ന ആ വ്യക്തിക്ക് ഇപ്പോള്‍ എന്നെ അലര്‍ജി ആണ് !)

    www.islamikam.blogspot.com

    മറുപടിഇല്ലാതാക്കൂ
  19. മേയ് 15 നാണ് ഞാന്‍ അവസാന കമന്റിടുന്നത്. അതിനു ശേഷം രണ്ടു മൂന്നു പ്രാവശ്യം ഇവിടെ വന്നു നോക്കിയിരുന്നു. മെയ് 26 നു ശേഷം ഇങ്ങോട്ട് വന്നിട്ടില്ലെന്ന് തോന്നുന്നു. ലത്തീഫ് സാഹിബിന്റെ മറുപടി കാണാഞ്ഞതിനാലാണ് പ്രതികരിക്കാതിരുന്നത്. ഇപ്പൊ ഇസ്ലാമികത്തിന്റെ കമന്റ് ഫോര്‍‌വേഡ് ചെയ്തപ്പോളാണ് വീണ്ടും എത്തിയത്.
    സമയം പോലെ വരാം.
    നമുക്ക് സം‌വദിക്കാം...

    നമുക്ക് പറയാനുള്ളത് കുറേ നമ്മള്‍ ഇവിടെ പറഞ്ഞിട്ടുള്ളതാണല്ലോ.
    ഇപ്പോള്‍ കുറച്ച് തിരക്കിലാണ്. വരാം.

    മറുപടിഇല്ലാതാക്കൂ
  20. പ്രിയ ലത്തീഫ് സാഹിബ്,
    താങ്ങളുടെ പ്രതികരണത്തില്‍ പുതുതായി ഒന്നുമില്ല,
    >> ഇന്ത്യയുടെ ജനാധിപത്യത്തേയും അതിന്റെ ഭരണഘനടയോടും ജമാഅത്ത് യുദ്ധം പ്രഖ്യാപിച്ചിട്ടില്ല. അതിന്റെ എല്ലാ പരിതിയിലും നിന്ന് കൊണ്ട് ഞങ്ങളുടെ കൈവശമുള്ള ഒരു ദര്‍ശനം പ്രബോധനം ചെയ്യാന്‍ ഇന്നത്തെ ഇന്ത്യസാഹചര്യത്തില്‍ പ്രശ്‌നമൊന്നുമില്ല. ഇനി ആ പ്രബോധനം ഇന്ത്യയിലെ ഭൂരിപക്ഷം ആളുകള്‍ സ്വീകരിച്ചു എന്ന് വെക്കുക. എങ്കില്‍ അത് തടയുന്നത് ജനാധിപത്യമനുസരിച്ച് ശരിയാണോ. എന്നാല്‍ നിലവിലുള്ള ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു ദര്‍ശനമാണ് എങ്കില്‍ അതിനെ കഴിവനുസരിച്ച് പ്രതിരോധിക്കാനും അതിനെതിരെ പ്രവര്‍ത്തികാനും മറ്റുള്ളവര്‍ക്ക് ബാധ്യതയുണ്ട്. ജമാഅത്ത് വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ യോജിച്ച് പ്രവര്‍ത്തിച്ചത് അതുകൊണ്ടാണ്. എന്നാല്‍ ജമാഅത്തിന്റെ ആദര്‍ശം ജനാധിപത്യത്തെ തകര്‍ക്കും എന്നത് ഒരു ആശങ്കമാത്രമാണ്. ജമാഅത്തിന്റെ തത്വങ്ങളോ പ്രവര്‍ത്തനങ്ങളോ അതിനെ സാധൂകരിക്കുന്നില്ല.<<
    ഇങ്ങനെയാണ് താങ്ങളുടെ നിലപാടെങ്കില്‍ പിന്നെ എന്തിനാണ് ഇസ്ലാഹികളെ വിമര്‍ശിക്കുന്നത്.
    താങ്ങള്‍ക്കും ജമാഅത്തെ ഇസ്ലാമിക്കും ഒരു രാഷ്ട്രീയ നിലപാടുതറയില്ലെന്ന് ഈ പോസ്റ്റ് മാത്രമല്ല സമകാലിക സംഭവങ്ങളും തെളിയിച്ചു കഴിഞ്ഞതാണ്.
    >> ഇതിലുള്ള പോസ്റുകള്‍ ഏതെങ്കിലും സംഘടനയുടെ അഭിപ്രായങ്ങളല്ല. ലേഖനങ്ങള്‍ക്ക് ചില പുസ്തകങ്ങള്‍ അവലംബിച്ചിട്ടുണ്ടാവുമെങ്കിലും എന്റെ ചിന്തകള്‍ കൂടി അവയിലുണ്ട്. അത് ഒരു പക്ഷേ ഞാന്‍ അവലംബിച്ച പുസ്തകങ്ങളോട് യോജിച്ചുകൊള്ളണമെന്നില്ല. മാറുന്ന ലോകത്ത് പഴയപുസ്തകങ്ങളിലുള്ളത് എടുത്തെഴുതുന്നതുകൊണ്ട് വലിയ കാര്യമില്ല.<<
    എന്ന് താങ്കള്‍ മുന്‍‌കൂര്‍ ജാമ്യമെടുത്തതു കൊണ്ട് കൂടുതലൊന്നും പറയുന്നില്ല.
    .................
    പ്രിയ islamikam,
    താങ്കള്‍ പറയാനുദ്ദേശിച്ചത് എന്താണെന്ന് വ്യക്തമല്ല.
    കുറച്ചൂടെ വ്യക്തമാക്കേണ്ടതുണ്ട്.
    അതില്‍ താങ്കളുടെ നിലപാട് എന്തെന്ന് വ്യക്തമാക്കിയാലേ പ്രതികരിക്കാനാവൂ.

    മറുപടിഇല്ലാതാക്കൂ
  21. YOU-ദൈവം ഒരുവന്‍ മാത്രമേ ഉള്ളൂ എന്നത് പഴയനിയമത്തിന്റെ അടിസ്ഥാന വിശ്വാസമാണ്.
    പുതിയനിയമവും ഇത് തന്നെ പറയുന്നു.
    ഈ ദൈവം ഒരു ശക്തിയല്ല, വ്യക്തിയാണ്; സ്വതന്ത്രമായ ഇച്ചാശക്തിയും പ്രവര്ത്തനവുമുള്ള വ്യക്തി.
    ME നൂറു ശതമാനം യോജിപ്പ്

    YOU യാഹ്'വെ എന്ന നാമം വെളിപ്പെടുന്നതിനും മുന്‍പ് ദൈവം പല പേരുകളില്‍ സ്വയം വെളിപ്പെടുത്തിയിരുന്നു.
    ME ദൈവത്തോടുള്ള ആദരവ് മൂലം വ്യക്തി നാമം ഉപയോഗിക്കുവാനുള്ള വൈമനസ്യം ആയിരുന്നു ഇപ്രകാരമുള്ള വിശേഷണ നാമങ്ങള്‍ക്ക് കാരണം.( സാറെ ,ചേട്ടാ ,ബോസേ ,മുതലാളി )

    YOU ദൈവത്തിന്റെ ഒരു പ്രത്യേകത എടുത്തു കാട്ടുവാന്‍ ഉപയോഗിക്കപ്പെട്ടതാണ്‌ യാഹ്'വെ എന്ന നാമം.
    ME -കഠിനമായി വിയോജിക്കുന്നു , മറിച്ചു എന്നേക്കും വിളിക്കപ്പെടെണ്ട ,അറിയപ്പെടെണ്ട നാമമെന്നു പിതാവ് പറഞ്ഞ പേരാണ് യാഹ് വേ
    Exo 3:15 - God also said to Moses, "Say to the Israelites, 'The യെഹോവാ , the God of your fathers--the God of Abraham, the God of Isaac and the God of Jacob--has sent me to you.' This is my name forever, the name by which I am to be remembered from generation to generation.
    New Living Translation
    God also said to Moses, "Say this to the people of Israel: Yahweh, the God of your ancestors--the God of Abraham, the God of Isaac, and the God of Jacob--has sent me to you. This is my eternal name, my name to remember for all generations.

    English Standard Version
    God also said to Moses, “Say this to the people of Israel, ‘The Yahweh, the God of your fathers, the God of Abraham, the God of Isaac, and the God of Jacob, has sent me to you.’ This is my name forever, and thus I am to be remembered throughout all generations.

    New American Standard Bible God, furthermore, said to Moses, "Thus you shall say to the sons of Israel, 'The ,Yahweh the God of your fathers, the God of Abraham, the God of Isaac, and the God of Jacob, has sent me to you.' This is My name forever, and this is My memorial-name to all generations.

    ME എല്ലാ തലമുറകളും ഈ നാമത്താല്‍ എന്നെ അറിയണമെന്ന് പിതാവിവിടെ പറയുന്നു.

    ME അത് മാറ്റാന്‍ പുത്രനുപോലും അവകാശമില്ല. പിന്നെ കൃമികളായ നാം എന്തിനു അതിനു തുനിയണം?.

    .YOU "ആയിരിക്കുന്നവന്‍", "തന്നാല്‍ താനായിരിക്കുന്നവന്‍", "സ്വയംഭൂവായവാന്‍" എന്നൊക്കെ പലരും പല വിധത്തില് ഇതിനെ വ്യാഖ്യാനിക്കാറുണ്ട്‌.
    ME യോജിക്കുന്നു.

    YOU ഈ വാക്കുകള്‍ ഒരു ശപഥം പോലെയാണ് ദൈവം പറയുന്നത്. " /
    ME പോലെയല്ല ദൈവം പറയുന്നത് എല്ലാം ഒരെപോലെവിലയുള്ളതാണ്.

    YOU ഇതില്‍ നിന്നും വ്യക്തമാകുന്ന ഒരു കാര്യം ഉണ്ട് "യാഹ്'വെ" എന്ന നാമത്തില്‍ ദൈവം സ്വയം വെളിപ്പെടുത്തുന്നത് മര്‍ദ്ദിതര്‍ക്കു മോചനം നല്കുന്നവനാണ് താന്‍ എന്നു പഠിപ്പിക്കുവാന്‍ വേണ്ടിയാണ്.
    ME വിശേഷണങ്ങള്‍ മാറ്റി , യഥാര്‍ത്ഥ നാമം പറഞ്ഞു തരികയാണ്. നാമ മറിയാതെ , അങ്ങയുടെ നാമം പൂജിതമാകണമെന്നു പറയാന്‍ പറ്റും?.
    2012, ഫെബ്രുവരി 29 4:47 pmപിപ്പിലാഥന്‍പറഞ്ഞു...

    മറുപടിഇല്ലാതാക്കൂ

Popular Posts

CKLatheef. Blogger പിന്തുണയോടെ.

Recent Posts

Pages

About Me

എന്റെ ഫോട്ടോ
നല്ല ആശയങ്ങള്‍ പങ്കുവെക്കാനാഗ്രഹിക്കുന്ന ഒരു ദൈവവിശ്വാസി.