മുജാഹിദ് സുഹൃത്തുക്കള്‍ എങ്ങനെ കാണുന്നു? (ഭാഗം.1)
ഇസ്ലാമിക രാഷ്ട്രീയം സലഫി/മുജാഹിദ് സുഹൃത്തുക്കള്‍ എങ്ങനെ കാണുന്നു എന്നതിന്റെ ഒരു സാമ്പിള്‍ ബ്ളോഗിലുണ്ട്. അതില്‍ നിന്ന് മനസ്സിലാകുന്നത്. ഒന്നുകില്‍ നമ്മുടെ സഹോദരങ്ങള്‍ ഇസ്ലാമിക രാഷ്ട്രീയത്തിന് വേണ്ടി സംസാരിക്കുന്നവര്‍ എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കുന്നില്ല, മുന്‍ധാരണകള്‍ അവരെ വല്ലാതെ വഴിതെറ്റിക്കുന്നു. അല്ലങ്കില്‍ സാധാരണ കുതര്‍ക്കികള്‍ ജയിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി, എതിര്‍ പക്ഷത്തിനില്ലാത്ത വാദമുന്നയിക്കുകയും അതിന് ആയത്തുകളും ഹദീസുകളും ഉദ്ധരിച്ച് വിശദമായിമറുപടിപറഞ്ഞു എന്ന വരുത്തിതീര്‍ക്കുകയും ചെയ്യുക എന്ന ശൈലി ഇവിടെയും സ്വീകരിച്ചിരിക്കുന്നു. ?

ഇവിടെ ക്ളിക്ക് ചെയ്ത് ലേഖനം നിങ്ങള്‍ക്ക് പൂര്‍ണമായി വായിക്കാവുന്നതാണ്.
പൂര്‍ണമായി ലേഖനം വായിക്കാത്തവര്‍ക്കായി ശ്രദ്ധിക്കേണ്ട ചിലഭാഗങ്ങള്‍ നല്‍കുന്നു. തുടര്‍ന്നുള്ള പോസ്റുകളില്‍ വിശദമായ ചര്‍ച്ച ഉദ്ദേശിക്കുന്നതിനാല്‍ പ്രസ്തുത ലേഖനത്തിന് മറുപടി ഇവിടെ ഉദ്ദേശിക്കുന്നില്ല.
* ഇസ്ലാമിക രാഷ്ട്രീയ ചര്‍ച്ചയുടെ പ്രധാനപ്പെട്ട ഭാഗം അദ്ദേഹം വിശദീകരിക്കുന്നു.
'ഒരു മുസ്‌ലിമിനെ ആര്‍ ഭരിക്കണം അല്ലെങ്കില്‍ ഒരു മുസ്‌ലിം ആരാല്‍ ഭരിക്കപ്പെടണം, ഒരു മുസ്‌ലിം ഭരിക്കുകയും ഭരിക്കപ്പെടുകയും ചെയ്യുന്നതിനുള്ള അടിസ്ഥാനപരമായ ആധാരം എന്തായിരിക്കണം' എന്നതാണു ഇസ്‌ലാമും രാഷ്ട്രീയവും എന്ന വിഷയത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
*ഇസ്ലാമില്‍ രാഷ്ടീയത്തിനുള്ള സ്ഥാനമെന്ത് എന്നതാണ് ഈ വിഷയത്തിലെ പ്രധാനപ്പെട്ട ഭാഗം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇസ്ലാമിലെ ആരാധന എന്നതിലെ പ്രധാനഭാഗം മുസ്ലിം എങ്ങനെ ആരാധിക്കണം എന്നതാണ് എന്ന് പറയും പോലത്തന്നെയല്ലെ ഇതും.
* തുടര്‍ന്ന് ജീവിതത്തിന്റെ ഏതെല്ലാം രംഗങ്ങള്‍ രാഷ്ട്രീയ പരിധിയില്‍ വരും എന്നുള്ളത് ഭരിക്കുന്നവരെ ആശ്രയിച്ചിരിക്കും എന്നദ്ദേഹം വിശദീകരിക്കുന്നു.
സമൂഹത്തെപ്പറ്റി, സമ്പത്തിനെപ്പറ്റി, സംസ്കാരത്തെപ്പറ്റിയൊക്കെ തങ്ങള്‍ക്കുള്ള കാഴ്ചപ്പാട് മാത്രമേ ജനങ്ങള്‍ മുഴുവനും സ്വീകരിക്കാവൂ എന്നു ശഠിക്കുന്ന രാജാക്കളും ഭരണാധികാരികളും ഉണ്ടാകാം. അവരുടെ കാഴ്ചപ്പാടില്‍ രാഷ്ട്രീയം എന്ന വാക്കിനു വളരെ വിപുലതയുണ്ട്. ഒരു മനുഷ്യന്‍ കല്യാണം കഴിക്കുന്നതും, കച്ചവടം ചെയ്യുന്നതും, പ്രസംഗിക്കുന്നതും, പ്രവര്‍ത്തിക്കുന്നതുമെല്ലാം അവരുടെ ദൃഷ്ടിയില്‍ രാഷ്ട്രീയമായിരിക്കും. അതൊക്കെ തന്റെ ഇഷ്ടത്തിനൊത്തേ നടക്കാവൂ എന്ന് അവര്‍ ശാഠ്യം പിടിച്ചുവെന്ന് വന്നേക്കാം.
* അതുതന്നെയാണ് ഒരു വിശ്വാസിക്ക് ഇത്തരം ചര്‍ച്ച പ്രധാനമാകാന്‍ കാരണം. ഇത്തരം സന്ദര്‍ഭങ്ങളിലും ഇനി അദ്ദേഹം തന്നെ സൂചിപ്പിച്ച വ്യക്തിജീവിതത്തിലും ആരാധനാകാര്യത്തിലും ഇടപെടാത്ത ഭരണാധികാരികളുടെ കാര്യത്തിലും എന്ത് നിലപാട് സ്വീകരിക്കണം എന്നറിയണമെങ്കില്‍ ഇസ്ലാമിലെ രാഷ്ട്രീയം താത്വികമായി മനസ്സിലാക്കിയേ തീരൂ.
‘ ഇസ്‌ലാമില്‍ രാഷ്ട്രീയമായി ഒരൊറ്റ കാഴ്ച്ചപ്പാടേ ഉള്ളൂ. അതായത് ഒരു മുസല്‍മാന്റെ മനസ്സിനെ അല്ലാഹുവിലുള്ള വിശ്വാസമല്ലാതെ മറ്റു ഒരാശയവും ഭരിക്കാന്‍ പാടില്ല.’
*ഇതൊരു കാഴ്ചപ്പാടാണ് സമ്മതിച്ചു. പക്ഷേ ഇത് മാത്രമേയുള്ളൂ എന്ന് പറയാന്‍ മദനി സാഹിബിന് എന്തധികാരം?.
'ദൈവിക വിധിവിലക്കുകള്‍ക്ക് വിരുദ്ധമായതൊന്നും ഒരാളില്‍ നിന്നും വരാന്‍ പാടില്ല. ഇത് ഏതു രാജാവിന്റെ നാട്ടിലായാലും ഏത് പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും നാട്ടിലായാലും അപ്രകാരം തന്നെ. ഈ ആശയം മുസ്‌ലിം ലോകത്തെ ഈമാനും തഖ്‌വയും ഇസ്‌ലാമും ഉള്ള സകല മുസ്‌ലിങ്ങളും അംഗീകരിക്കുന്നു. ഈ ആശയമാണ്
لا طاعة لمخلوق في معصية الخالق 'സൃഷ്ടാവിന്റെ കല്‍പനകള്‍ക്കെതിരില്‍ സൃഷ്ടിയെ അനുസരിക്കാന്‍ പാടില്ല' എന്നതുകൊണ്ടു ഉദ്ദേശിക്കുന്നത്.
لا طاعة لمخلوق في معصية الخالق 'സൃഷ്ടാവിന്റെ കല്‍പനകള്‍ക്കെതിരില്‍ സൃഷ്ടിയെ അനുസരിക്കാന്‍ പാടില്ല' എന്നതുകൊണ്ടു ഉദ്ദേശിക്കുന്നത്.
*ഇത് മറ്റൊരു വിഷയമാണ്. ചര്‍ച പിറകെ വരുന്നു.
‘ ഇസ്‌ലാമിനെ ഇതര പ്രത്യയശാസ്‌ത്രങ്ങളുമായി താരതമ്യപ്പെടുത്തി വ്യത്യാസം വിവരിക്കുമ്പോള്‍ ചിലര്‍ ഇസ്‌ലാമും കമ്മ്യൂണിസവുമായി താരതമ്യം ചെയ്യാറുണ്ട്. 'കമ്മ്യൂണിസത്തിനു സമ്പത്തിനെക്കുറിച്ചേ സംസാരിക്കാനുള്ളൂ, ജനാധിപത്യത്തിനു വ്യക്തിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് മാത്രമേ സംസാരിക്കാനുള്ളൂ. എന്നാല്‍ ഇസ്‌ലാം മനുഷ്യജീവിതത്തിന്റെ സമസ്തമേലകളെപ്പറ്റിയും സംസാരിക്കുന്നു' എന്നു പറഞ്ഞാണ് ഇവര്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്താറുള്ളത്.’
*ഈ പ്രസ്താവനയില്‍ എത്രത്തോളം ശരിയുണ്ട്?. കമ്മ്യൂണിസ്റുകാര്‍ ഇതംഗീകരിച്ചുതരുമോ?. ഇസ്ലാമിന്റെ രാഷ്ട്രീയ ചര്‍ചയില്‍ കമ്മ്യൂണിസം കടന്ന് വരുന്നതിലെ അപകടം എന്താണ്?. കമ്മ്യൂണിസത്തിന്റെ അതിന്റേതായ ഒരു പ്രപഞ്ച വീക്ഷണമുണ്ട്. അതിന്റെ സാമ്പത്തിക സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വീക്ഷണങ്ങളൊക്കെ അതുമായി ബന്ധപ്പെട്ടതാണ്. ഇസ്ലാമിന്റെ അതിന്റെ മാത്രമായ ഒരു പ്രപഞ്ച വീക്ഷണമുണ്ട്. ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളെക്കുറിച്ച എല്ലാ വീക്ഷണങ്ങളും അതിന്റെ അടിസ്ഥാനത്തിലാണ്. അത് മനസ്സിലാക്കാന്‍ തയ്യാറുണ്ടോ എന്നതാണ് വിഷയം.
'ഇസ്‌ലാമിലെ തൗഹീദില്‍ എല്ലാ വിഭാഗക്കാര്‍ക്കും തെറ്റു പറ്റി; സുന്നിക്കും മുജാഹിദിനും തബ്‌ലീഗിനുമൊക്കെ, എന്നാണു ചിലര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. 'അല്ലാഹുവല്ലാതെ ഭരണാധികാരിയില്ല, അല്ലാഹുവല്ലാതെ യജമാനനില്ല, അല്ലാഹുവല്ലാതെ ആരാധ്യനില്ല' എന്നാണതിനര്‍ത്ഥമെന്ന് അവര്‍ പറയുന്നു. അങ്ങനെ അല്ലാഹുവല്ലാത്ത ഭരണാധികാരികളെ സ്വീകരിക്കല്‍ ഏകദൈവവിശ്വാസത്തിന്റെ നിരാകരണമായതിനാല്‍ ശിര്‍ക്കാണ്. അല്ലാഹുവല്ലാത്ത യജമാനനെ അനുസരിക്കപ്പെടേണ്ടവനായി കണക്കാക്കല്‍ 'ലാഇലാഹ ഇല്ലല്ലാഹു' എന്നതിന്റെ നിരാകരണമായതിനാല്‍ അതും ശിര്‍ക്കാണ്. അല്ലാഹുവല്ലാത്ത ആരാധ്യരെ സ്വീകരിക്കല്‍ 'ലാഇലാഹ ഇല്ലല്ലാഹു' എന്നതിന്റെ നിരാകരണമായതിനാല്‍ അതും ശിര്‍ക്കാണ്. അങ്ങനെ അടിമത്വവും അനുസരണവും ആരാധനയുമൊക്കെ അല്ലാഹുവിനു മാത്രമായിരിക്കണമെന്നും, അല്ലാഹുവല്ലാതെ രാജാവില്ല എന്നും അല്ലാഹുവല്ലാതെ യജമാനനില്ല എന്നും അല്ലാഹുവല്ലാതെ ആരാധ്യനില്ല എന്നും വിശ്വസിക്കുമ്പോള്‍ മാത്രമേ ഒരാള്‍ മുസ്‌ലിമാകൂ' എന്നു ഒരു കൂട്ടര്‍ വാദിക്കുന്നു. എന്നിട്ട് നമ്മോട് ചോദിക്കാറുണ്ട് നിങ്ങള്‍ അല്ലാഹുവിന്റെ പരമാധികാരം അംഗീകരിക്കുന്നുണ്ടോ എന്ന്?. അല്ലാഹുവിന്റെ പരമാധികാരം അംഗീകരിക്കാത്ത ഒരാള്‍ക്കും മുസ്‌ലീമാവുക യഥാര്‍ത്ഥത്തില്‍ സാധ്യമല്ല. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല.
എന്നാല്‍ ലാഇലാഹ ഇല്ലല്ലാഹുവിന് അല്ലാഹുവല്ലാതെ രാജാവില്ല എന്നര്‍ത്ഥമുണ്ടോ?
എന്നാല്‍ ലാഇലാഹ ഇല്ലല്ലാഹുവിന് അല്ലാഹുവല്ലാതെ രാജാവില്ല എന്നര്‍ത്ഥമുണ്ടോ?
*ഈ അര്‍ത്ഥം ലേഖകന്‍ തന്നെ പറഞ്ഞതല്ലേ?. മറ്റാരെങ്കിലും അങ്ങനെ ഒരര്‍ഥം പറഞ്ഞതായി ഇയ്യുള്ളവന് അറിയില്ല.
സുലൈമാന്‍ നബി(അ) രാജാവായിരുന്നു. അദ്ദേഹം പ്രത്യേകമായ ഒരു രാജസ്ഥാനത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുമുണ്ട്.
﴿قَالَ رَبِّ اغْفِرْ لِى وَهَبْ لِى مُلْكاً لاَّ يَنبَغِى لاًّحَدٍ مِّن بَعْدِى إِنَّكَ أَنتَ الْوَهَّابُ ﴾
'അദ്ദേഹം പറഞ്ഞു എന്റെ രക്ഷിതാവേ നീ എനിക്ക് പൊറുത്തുതരികയും എനിക്കു ശേഷം ഒരാള്‍ക്കും തരപ്പെടാത്ത ഒരു രാജവാഴ്ച നീ എനിക്കു പ്രദാനം ചെയ്യുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണു ഏറ്റവും വലിയ ദാനശീലന്‍.'(സ്വാദ് 38:35)

* ഇവക്ക് ഈ ചര്‍ച്ചയില്‍ സ്ഥാനമുണ്ട്. പക്ഷേ ലേഖകന്‍ ഉദ്ദേശിച്ച വിധത്തിലല്ല എന്ന് മാത്രം.
(തുടരും)
കമ്പ്യൂട്ടറും നെറ്റും ഒക്കയൂളള ആധുനിക സംവിധാനങ്ങള്‍ ഇസ്ലാമിനും ഇസ്ലാമികപ്രസ്ഥാനത്ത്തിനും എതിരെ യാതൊരു സത്യസന്ധതയും കൂടാതെ ഉപയോഗിക്കുന്ന കാഴ്ച കണ്ടു പ്രയാസപ്പെട്ടുനില്‍ക്കുംപോഴാണ് ഈ പോസ്റ്റ് കണ്ടത് വലരെനല്ലചുവട് വെയ്പ് .അഭിനന്ദനങള്‍
മറുപടിഇല്ലാതാക്കൂ