• This is default featured slide 1 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by NewBloggerThemes.com.

  • This is default featured slide 2 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by NewBloggerThemes.com.

  • This is default featured slide 3 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by NewBloggerThemes.com.

  • This is default featured slide 4 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by NewBloggerThemes.com.

  • This is default featured slide 5 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by NewBloggerThemes.com.

ഇസ്ലാമിക രാഷ്ട്രീയത്തോട് മുജാഹിദുകളുടെ വെറുപ്പ് ?

ശബാബിന്റെ രാഷ്ട്രീയ വീക്ഷണം കഴിഞ്ഞ പോസ്റ്റില്‍ നാം കണ്ടുകഴിഞ്ഞു. പൊതുവെ ആര്‍ക്കും തര്‍കമില്ലാത്ത ചില കാര്യങ്ങള്‍ പറഞ്ഞ് അതാണ് ഞങ്ങളുദ്ദേശിക്കുന്ന ഇസ്ലാമിക രാഷ്ട്രീയം എന്ന് സ്ഥാപിക്കുകയാണ് ഇതുവരെ ചെയ്തത്. മറ്റൊന്ന് ചെയ്യാനുള്ള ജമാഅത്തെ ഇസ്ലാമിയ മുജാഹിദ് സംഘടന എതിര്‍ക്കുന്നത് ഇസ്ലാമിലില്ലാത്ത കുറേ കാര്യം മൌദൂദിയും ജമാഅത്തെ ഇസ്ലാമിയും പറയുന്നത് കൊണ്ടാണ് എന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ മൌദൂദി മുന്നോട്ട് വെച്ച ഇസ്ലാമിന്റെ രാഷ്ട്രീയാധ്യാപനങ്ങളെ സത്യസന്ധമായി പരാമര്‍ശിച്ചാല്‍ അതില്‍ മുജാഹിദ് പ്രസ്ഥാനത്തിന് വിയോജിക്കാനാവില്ല. അതിനാല്‍ വളരെ വക്രമായ ചില വിലയിരുത്തലുകള്‍ സ്വന്തമായി നടത്തി അതിനെ എതിര്‍ക്കുകയാണ് മുജാഹിദുകള്‍ ചെയ്തുവരുന്നത്. എന്ന് വരെ അവര്‍ സത്യസന്ധമായി ഈ പ്രശ്നത്തെ സമീപിക്കുന്നില്ലയോ അത് വരെയും മുജാഹിദ് പ്രവര്‍ത്തകര്‍ ജമാഅത്തുകാരുടെ ചോദ്യത്തിന് മുന്നില്‍ വിയര്‍ത്തുകൊണ്ടേയിരിക്കും. അത് വരെയും തങ്ങളുടെ പ്രവര്‍ത്തകര്‍ ഇസ്ലാമിക വിരുദ്ധമായ രാഷ്ട്രീയ പാര്‍ട്ടികളില്‍പോലും പ്രവര്‍ത്തിക്കുകയും ചെയ്യും. അതിനെതിരെ വല്ലതും പറഞ്ഞാല്‍ അവര്‍ രാഷ്ട്രീയ പാര്‍ട്ടിയായിരിക്കില്ല ഉപേക്ഷിക്കുന്നത് പകരം മതസംഘടനയെയായിരിക്കും. അതുതന്നെയാണ് മുജാഹിദ് നേതൃത്വത്തിന്റെ ഈ വിഷയത്തിലുള്ള നിസ്സഹായത എന്ന് ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് നന്നായി അറിയാം.

ജമാഅത്തിന്റെ വാദം ശരിയായ രൂപത്തില്‍ വിശകലനം ചെയ്തിട്ടില്ല എന്നതിനാല്‍ നല്‍കപ്പെടുന്ന ഉദാഹരണങ്ങളും ഉപയോഗശൂന്യമായി. ആദ്യം ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്ന വാദം വാദത്തിന് വേണ്ടിയാണെങ്കില്‍ അതുപോലെ മനസ്സിലാക്കി മറുപടി പറയുക. എന്നാലെ ഈ രംഗത്തെ സംശയം തീര്‍ക്കാനും. ഈ വിഷയം നല്ല പോലെ മുജാഹിദുകള്‍ക്ക് സമര്‍ഥിക്കാന്‍ പോലുമുള്ള അത്മവിശ്വാസമുണ്ടാവൂ. ഇനി ഉദാഹരണങ്ങള്‍ നിരത്തുന്നത് കാണുക. അവ എത്രമാത്രം അബദ്ധജഢിലമാണ് എന്ന് അത് വിശകലനം ചെയ്തതിന് ശേഷം മനസ്സിലാകും.
'നംറൂദിന്റെയോ ഫിര്‍ഒൂന്റേയോ ഭരണപരമായ കല്‌പനകള്‍ അനുസരിച്ച പൌരന്മാര്‍ ആ അനുസരണം നിമിത്തം ഏകദൈവവിശ്വാസത്തില്‍ നിന്ന്‌ പുറത്തുപോയവരായി എന്ന്‌ അല്ലാഹുവോ റസൂലോ(സ) പറഞ്ഞിട്ടില്ല എന്നതുകൊണ്ടാണ്‌ രാഷ്ട്രീയ ശിര്‍ക്കിനെ സംബന്ധിച്ച മൌദൂദിയന്‍ വീക്ഷണത്തോട്‌ ഇസ്‌ലാഹി പ്രസ്ഥാനം വിയോജിക്കുന്നത്‌. യൂസുഫ്‌ നബി(അ) ഒരു അമുസ്‌ലിം രാജാവിന്റെ ആധിപത്യം അംഗീകരിക്കുകയും അയാളൂടെ കീഴില്‍ ധനകാര്യവകുപ്പ്‌ കയ്യാളുകയും ചെയ്‌ത സംഭവം നമുക്ക്‌ മനസിലാക്കി തരുന്നത്‌ , `അല്ലാഹുവല്ലാതെ യാതൊരു ഭരണാധികാരിയും ഇല്ല എന്ന്‌ `ലാ ഇലാഹ ഇല്ലല്ലാഹു എന്ന ഏകദൈവത്വ സാക്ഷ്യവചനത്തിന്‌ അര്‍ഥമില്ലെന്നാണ്‌. ഏതെങ്കിലുമൊരു പ്രവാചകന്‍ തന്റെ നാട്ടിലെ ഭരണാധികാരിയോട്‌ അധികാരത്തില്‍ നിന്ന്‌ താഴെയിറങ്ങണമെന്ന്‌ ആവശ്യപ്പെടുകയോ അയാളെ ഭരണത്തില്‍ നിന്ന്‌ പുറത്താക്കണമെന്ന്‌ ജനങ്ങളോട്‌ കല്‌പ്പിക്കുകയോ ചെയ്‌തതായി വിശുദ്ധഖുര്‍ആനില്‍ പ്രസ്‌താവിച്ചിട്ടില്ല. അതിനാല്‍ ഭരണവ്യവസ്ഥകള്‍ മാറ്റുകയായിരുന്നു പ്രവാചകന്മാരുടെ നിയോഗമെന്ന്‌ വീക്ഷണം അംഗീകരിക്കാനാവില്ല. ``എനിക്കു ശേഷം ഒരാള്‍ക്കും തരപ്പെടാത്ത ഒരു രാജവാഴ്‌ച എനിക്കു നീ പ്രദാനം ചെയ്യേണമേ(വി.ഖു 38:35) എന്ന്‌ സുലൈമാന്‍ നബി(അ) പ്രാര്‍ത്ഥിക്കുകയും അല്ലാഹു അത്‌ സ്വീകരിക്കുകയും ചെയ്‌തു. ``അവരോട്‌ അവരുടെ പ്രവാചകന്‍ പറഞ്ഞു:അല്ലാഹു നിങ്ങള്‍ക്ക്‌ ത്വാലൂത്തിനെ രാജാവായി നിയോഗിച്ചുതന്നിരിക്കുന്നു. (വി.ഖു 2:247). ഇതില്‍ നിന്നെല്ലാം വ്യക്തമായി ഗ്രഹിക്കാവുന്നത്‌ രാജവാഴ്‌ച ഏകദൈവവിശ്വാസത്തിന്‌ വിരുദ്ധമല്ലെന്നാണ്‌. മൌലികമായ ഈ വിഷയങ്ങളിലെ വിയോജിപ്പ്‌ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണ്‌. ഇസ്‌ലാഹി പ്രവര്‍ത്തകര്‍ ഈ വിഷയം ശരിയായി ഗ്രഹിക്കുകയും സംശയാലുക്കള്‍ക്ക്‌ ബോധ്യപ്പെടുത്തിക്കൊടുക്കയും ചെയ്യേണ്ടതുണ്ട്‌. (ശബാബ്)
'നംറൂദിന്റെയോ ഫിര്‍ഒൂന്റേയോ ഭരണപരമായ കല്‌പനകള്‍ അനുസരിച്ച പൌരന്മാര്‍ ആ അനുസരണം നിമിത്തം ഏകദൈവവിശ്വാസത്തില്‍ നിന്ന്‌ പുറത്തുപോയവരായി എന്ന്‌ അല്ലാഹുവോ റസൂലോ(സ) പറഞ്ഞിട്ടില്ല എന്നതുകൊണ്ടാണ്‌ രാഷ്ട്രീയ ശിര്‍ക്കിനെ സംബന്ധിച്ച മൌദൂദിയന്‍ വീക്ഷണത്തോട്‌ ഇസ്‌ലാഹി പ്രസ്ഥാനം വിയോജിക്കുന്നത്‌. '
ഇതാണല്ലോ ഒന്നാമത്തെ വാചകം. ഇത് വായിക്കുന്ന ഒരാള്‍ക്ക് മൌദൂദിക്ക് അപ്രകാരം ഒരുവാദം ഉണ്ട് എന്ന് തോന്നും. മൌദൂദി വിശദീകരിച്ചതില്‍ നിന്ന് ഒരു ജമാഅത്ത് കാരനും ഇങ്ങനെ മനസ്സിലാക്കിയിട്ടില്ലെങ്കില്‍ ഈ ഉദാഹരണത്തിന് വല്ല പ്രസക്തിയുമുണ്ടോ. നേരെ മറിച്ച് മൌദൂദി പറഞ്ഞത്. ഇസ്ലാമിക വീക്ഷണത്തില്‍ നിയമം ഭരണപരമാകട്ടെ ആരാധനാപരമാകട്ടെ അല്ലാഹുവിന്റെ നിയമമാണ് മനുഷ്യന്‍ പിന്‍പറ്റേണ്ടത്. അല്ലാഹു ആരാധനാകാര്യത്തില്‍ മാത്രം നിയമം നിര്‍ദ്ദേശം തന്ന സ്രഷ്ടാവല്ല. ജീവിതത്തിന്റെ മുഴുവന്‍ മേഖലയിലേക്കും നിര്‍ദ്ദേശം തന്നവനാണ്. ആ നിലക്ക് ഒരു മുസ്ലിം ഭരണത്തിലാകട്ടെ അല്ലാതിരിക്കട്ടെ ഇസ്ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥയാണ് അംഗീകരിക്കേണ്ടത്.

എന്നാല്‍ ചില വശങ്ങളില്‍ മറ്റുള്ളവരുണ്ടാക്കുന്ന നിയമവും ഇസ്ലാമിന്റെ നിയമവുമായി യോജിച്ച് വരാം അത്തരം ഘട്ടത്തില്‍ ഒരിക്കലും ആ മുസ്ലിം ഇസ്ലാമേതരനായ ഭരണാധികാരിയുടെ കല്‍പനയുമായി യോജിച്ചുവന്നുവെന്നത് കൊണ്ട് അത് ധിക്കരിക്കേണ്ടതില്ല. നേരെ മറിച്ച് ഭരണപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ നംറൂദിനും ഫിര്‍ഔനിനും അധികാരമുണ്ടെന്നും ആ നിലക്ക് അവരെടുക്കുന്ന തീരുമാനം ഞാന്‍ അനുസരിക്കുമെന്നും തീരുമാനിച്ചാല്‍ അത് വ്യക്തമായ പങ്കുചേര്‍ക്കല്‍ തന്നെ. ഇത് നംറൂദിന്റെയോ ഫിര്‍ഔനിന്റെയോ കാര്യത്തില്‍ ഖുര്‍ആന്‍ പ്രത്യേകമായി പറയേണ്ട കാര്യമേ ഇല്ല. ഇസ്ലാമിന്റെ ദൈവവിശ്വസത്തിന്റെ ഭാഗമാണ് അത്. ഏത് ഘട്ടത്തിലാണ് ആ കാര്യം അല്ലാഹുവിന്റെ അധികാര പരിധിയില്‍നിന്ന് പുറത്ത് പോയത് എന്ന് മുജാഹിദുകളാണ് വ്യക്തമാക്കേണ്ടത്.
'യൂസുഫ്‌ നബി(അ) ഒരു അമുസ്‌ലിം രാജാവിന്റെ ആധിപത്യം അംഗീകരിക്കുകയും അയാളൂടെ കീഴില്‍ ധനകാര്യവകുപ്പ്‌ കയ്യാളുകയും ചെയ്‌ത സംഭവം നമുക്ക്‌ മനസിലാക്കി തരുന്നത്‌ , `അല്ലാഹുവല്ലാതെ യാതൊരു ഭരണാധികാരിയും ഇല്ല എന്ന്‌ `ലാ ഇലാഹ ഇല്ലല്ലാഹു എന്ന ഏകദൈവത്വ സാക്ഷ്യവചനത്തിന്‌ അര്‍ഥമില്ലെന്നാണ്‌. ഏതെങ്കിലുമൊരു പ്രവാചകന്‍ തന്റെ നാട്ടിലെ ഭരണാധികാരിയോട്‌ അധികാരത്തില്‍ നിന്ന്‌ താഴെയിറങ്ങണമെന്ന്‌ ആവശ്യപ്പെടുകയോ അയാളെ ഭരണത്തില്‍ നിന്ന്‌ പുറത്താക്കണമെന്ന്‌ ജനങ്ങളോട്‌ കല്‌പ്പിക്കുകയോ ചെയ്‌തതായി വിശുദ്ധഖുര്‍ആനില്‍ പ്രസ്‌താവിച്ചിട്ടില്ല.'

യൂസുഫ് നബി അമുസ്ലിം രാജാവിന്റെ ആധിപത്യം അംഗീകരിച്ചുവോ അതല്ല യൂസുഫ് നബി(അ) അല്ലാഹു അദ്ദേഹത്തിന് നല്‍കിയ ദിവ്യബോധനം അനുസരിച്ച് കാര്യം നിര്‍വഹിച്ചുവോ എന്നത് മുജാഹിദ് ജമാഅത്ത് തമ്മിലുള്ള ഒരു സംവാദ വിഷയമാണ്. ഒരു നബിയും നബിയായി അയക്കപ്പെട്ട ശേഷം യാതൊരു കാഫിര്‍ ഗവണ്‍മെന്റിന്റെയും പ്രജയായി ജീവിച്ചിട്ടില്ല എന്നൊക്കെ മുജാഹിദിലെ പൂര്‍വകാല പണ്ഡിതന്‍മാര്‍ പറഞ്ഞുവെച്ചിട്ടുണ്ട് എന്നുള്ളത് താല്‍കാലം നമ്മുക്ക് മറക്കാം. എങ്കിലും ഒരു കാര്യം നമ്മുക്ക് നിഷേധിക്കാനാവുകയില്ല. യൂസുഫ് നബി ഭക്ഷ്യവകുപ്പ് കൈകാര്യം ചെയ്തിരുന്നത് അദ്ദേഹത്തിന്റെ തന്നെ തീരുമാനം അനുസരിച്ചായിരുന്നു. ഒരിക്കലും രാജാവിന്റെ നിയമം അനുസരിച്ചായിരുന്നില്ല. കാരണം സ്വന്തം തീരുമാനവും ഐഡിയയും ഉപയോഗിച്ച് കാര്യനിര്‍വഹം നടത്താനാണല്ലോ സാമ്പത്തിക വകുപ്പ് തന്നെ അദ്ദേഹം ചോദിച്ച് വാങ്ങിയത്.

ഈ വിഷയം തെളിവാക്കേണ്ടത് ഒരു അനിസ്ലാമിക വ്യവസ്ഥയുടെ ഏതെങ്കിലും ഒരു രംഗം ഇസ്ലാമിക വ്യവസ്ഥയനുസരിച്ച് ഭരണനിര്‍വഹണത്തിന് അനുവദിച്ചാല്‍ അതില്‍ പ്രവാചകന് പങ്കുവഹിക്കാം എന്ന വിഷയത്തില്‍ മാത്രമായിരിക്കും. അല്ലാഹു മനുഷ്യരുടെ രാജാവാണ് (മലിക്കിന്നാസ്) ജനങ്ങളുടെ നിയമനിര്‍മാതാവാണ് (ശാരിഅ) വിധികര്‍ത്താവാണ് (ഹാകിം) ഇതൊക്കെ അല്ലാഹുവെക്കുറിച്ചുള്ള വിശ്വാസത്തിന്റെ ഭാഗമായി നാം അംഗീകരിക്കുന്നതാണ്. ഇതിലൊന്നും ആര്‍ക്കും പങ്കാളിത്തം ഇല്ല. അല്ലാഹു അല്ലാത്ത ഒരു ആരാധ്യന്‍ മുസ്ലിമിന് അംഗീകരിക്കാനാവില്ല എന്ന പോലെ അല്ലാഹു അല്ലാത്ത വിധികര്‍ത്താവിനെയും. ലാഇലാഹ ഇല്ലല്ലാഹു എന്നതില്‍ അതിന്റെ അര്‍ഥം ചേര്‍ത്ത് പറഞ്ഞാലും ഇല്ലെങ്കിലും ഇങ്ങനെ ഒരു വിശ്വാസം മുജാഹിദുകള്‍ക്ക് ഇല്ല എന്ന് പറയുന്നതിനെ ഗൌരവത്തോടെ തന്നെ കാണുന്നു.

വിശ്വാസം ജനങ്ങളില്‍ ഇസ്ലാം അടിച്ചേല്‍പ്പിക്കാത്ത പോലെ തന്നെ ഭരണാധികാരവും ജനങ്ങളുടെ ഭൂരിപക്ഷത്തിന്റെ താല്‍പര്യമില്ലെങ്കില്‍ അടിച്ചേല്‍പ്പിക്കുകയില്ല. അധികാരത്തില്‍നിന്ന് താഴെ ഇറങ്ങേണ്ടി വരും എന്നത് മൂസായുടെ പ്രബോധനത്തിലുണ്ട് എന്ന് ഫിര്‍ഔനെങ്കിലും മനസ്സിലാക്കിയിരുന്നു. ഇസ്ലാം വ്യാപിച്ചാല്‍ തങ്ങളുടെയൊക്കെ അധികാരം ജനങ്ങളില്‍നിന്ന് നഷ്ടപ്പെടും എന്ന മക്കയിലെ പ്രഭുവര്‍ഗവും തിരിചറിഞ്ഞിരുന്നു. താഴെ ഇറങ്ങാന്‍ ആവശ്യപ്പെടുകയില്ല. അതിന് അര്‍ഥം ഇസ്ലാമിന് ഭരണപരമായ ഒരു നിര്‍ബന്ധവും ഇല്ല എന്നല്ല. അങ്ങിനെ ആളെ ഇറക്കിയിട്ട് കാര്യമില്ല എന്നതാണ്. ഇസ്ലാമിന് അധികാരത്തിലേറാവുന്ന ഒരു സന്ദര്‍ഭത്തില്‍ ആ അവസരം ഇസ്ലാം ഉപയോഗിക്കും എന്ന് മദീനയിലെ പ്രവാചകന്‍റെ നടപടികള്‍ തെളിയിക്കുന്നു. കാര്യം നിസ്സാരം. മനുഷ്യരെ ഭരണപരമായും നിയന്ത്രിക്കാന്‍ ഏറ്റവും നല്ലത് ഇസ്ലാമിക വ്യവസ്ഥ തന്നെ എന്ന തിരിച്ചറിവില്‍ നിന്നാണ് അത് ഉണ്ടാവുന്നത്. അതിന് തങ്ങള്‍ ബാധ്യതപ്പെട്ടിരിക്കുന്നുവെന്ന ചിന്തയും. ഇസ്ലാമിലെ ആരാധനകര്‍മങ്ങള്‍കൊണ്ട് മനുഷ്യര്‍ക്ക് നന്മയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതേ അല്ലാഹുവിന്റെ ഭരണനിയമങ്ങള്‍ കല്‍പിക്കുന്നതിലും മനുഷ്യരുടെ നന്മയാണ് ഇസ്ലാം ഉദ്ദേശിക്കുന്നത്. അത് പറയാന്‍ എന്തിന് ഭയപ്പെടണം. ജാള്യത തോന്നണം. വെറും അല്ലാഹുവിനുള്ള ആരാധന ശരിപ്പെടുത്താനാണ് പ്രവാചകന്‍മാരെ അല്ലാഹുനിയോഗിച്ചത് എന്ന അബദ്ധസിദ്ധാന്തത്തില്‍നിന്ന് തുടങ്ങുന്നു. മുജാഹിദുകളുടെ ഇത്തരം അന്തം കെട്ട വാദങ്ങള്‍ .

സത്യത്തില്‍ എന്താണ് മുജാഹിദുകാര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് എന്ന് നോക്കുക. ഒരു രാജ്യത്തിലെ ഭരണാധികാരി ആരാണെങ്കിലും ഒരു രാജ്യം ഭരിക്കുന്നത് ആരുടെ നിയമമനുസരിച്ചാണെങ്കിലും ഇസ്ലാമിന് ആക്കാര്യത്തില്‍ യാതൊരു താല്‍പര്യവുമില്ലെന്നോ.

അതിനാല്‍ ഭരണവ്യവസ്ഥകള്‍ മാറ്റുകയായിരുന്നു പ്രവാചകന്മാരുടെ നിയോഗമെന്ന്‌ വീക്ഷണം അംഗീകരിക്കാനാവില്ല. ``എനിക്കു ശേഷം ഒരാള്‍ക്കും തരപ്പെടാത്ത ഒരു രാജവാഴ്‌ച എനിക്കു നീ പ്രദാനം ചെയ്യേണമേ(വി.ഖു 38:35) എന്ന്‌ സുലൈമാന്‍ നബി(അ) പ്രാര്‍ത്ഥിക്കുകയും അല്ലാഹു അത്‌ സ്വീകരിക്കുകയും ചെയ്‌തു. ``അവരോട്‌ അവരുടെ പ്രവാചകന്‍ പറഞ്ഞു:അല്ലാഹു നിങ്ങള്‍ക്ക്‌ ത്വാലൂത്തിനെ രാജാവായി നിയോഗിച്ചുതന്നിരിക്കുന്നു. (വി.ഖു 2:247). ഇതില്‍ നിന്നെല്ലാം വ്യക്തമായി ഗ്രഹിക്കാവുന്നത്‌ രാജവാഴ്‌ച ഏകദൈവവിശ്വാസത്തിന്‌ വിരുദ്ധമല്ലെന്നാണ്‌. മൌലികമായ ഈ വിഷയങ്ങളിലെ വിയോജിപ്പ്‌ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണ്‌. ഇസ്‌ലാഹി പ്രവര്‍ത്തകര്‍ ഈ വിഷയം ശരിയായി ഗ്രഹിക്കുകയും സംശയാലുക്കള്‍ക്ക്‌ ബോധ്യപ്പെടുത്തിക്കൊടുക്കയും ചെയ്യേണ്ടതുണ്ട്‌.

മുജാഹിദുപണ്ഡിതന്‍മാര്‍ ഈ വിഷയത്തില്‍ വളരെ പാവങ്ങളാണ്. ദുഷ്ടന്‍മാരുടെ ഫലം ചെയ്യുന്ന പാവങ്ങള്‍ . പ്രവാചകന്റെ നിയോഗ ലക്ഷ്യം അല്ലാഹു വളരെ വ്യക്തമായി തന്നെ പറഞ്ഞിരിക്കുന്നു. പക്ഷെ എന്ത് ചെയ്യാം തങ്ങളുടെ വികല ചിന്തകള്‍ക്ക് അനുസരിച്ച അര്‍ഥം മാത്രമേ ആ സൂക്തതിന് അവര്‍ നല്‍കൂ. അല്ലാഹു പറയുന്നത് കാണുക.

അവനാണ് തന്റെ ദൂതനെ സന്മാര്‍ഗവും സത്യദീനുമായി നിയോഗിച്ചിട്ടുള്ളത്; ആ ദീനിനെ മറ്റെല്ലാ ദീനുകളെക്കാളും വിജയിപ്പിക്കാന്‍  (9:33) ഖുര്‍ആനില്‍ മൂന്ന് തവണ ഈ സൂക്തം ആവര്‍ത്തിച്ചിട്ടുണ്ട്. ഇതിന് എന്തര്‍ഥമാണ് പൂര്‍വകാല വ്യാഖ്യാതാക്കള്‍ നല്‍കിയത് എന്ന് പരിശോധിക്കുക. ആളുകളെ അല്ലാഹുവിലേക്ക് പ്രബോധനം ചെയ്തപ്പോള്‍ അത് ആരാധന അല്ലാഹുവിന് മാത്രമാക്കാന്‍ വേണ്ടിയായിരുന്നില്ല. അതിനുപരിയായ ലക്ഷ്യങ്ങളും അവര്‍ക്ക് ഉണ്ടായിരുന്നു. അതെന്താണ് എന്ന് പ്രവാചകന്‍ കാണിച്ചു തരികയും ചെയ്തു.

സൌദിയിലും മറ്റും തുടര്‍ന്ന് വരുന്ന രാജാധിപത്യത്തെ പിന്തുണക്കാനും ഖുര്‍ആനെ കരുവാക്കുകയാണ് മുജാഹിദുകള്‍ . രാജത്വപദവി സുലൈമാന്‍ നബി (അ) ചോദിച്ചു. അല്ലാഹു അത് നല്‍കുകയും ചെയ്തു. അല്ലാഹു പ്രവാചകന് നല്‍കുന്ന രാജത്വം പോലെയല്ല, ഇന്ന് നിലനില്‍ക്കുന് രാജത്വം സ്വന്തം മക്കളെ രാജാക്കളായി നിശ്ചയിക്കുന്ന ഇന്നത്തെ  രാജത്വം ഇസ്ലാമിക സത്തക്കും സച്ചരിതരായ ഖലീഫമാരുടെ ചര്യക്കും നിരക്കുന്നതല്ല. രാജത്വം എന്ന പദവി തന്നെ ശിര്‍ക്കാണ് എന്ന് ആര്‍ക്കും വാദമില്ല. കാരണം ഭൂമിയില്‍ ഭരണം നടത്തുന്നവര്‍ക്കൊക്കെ ആ പദം പ്രയോഗിക്കാം. രാജ്യത്തിന്റെ ആധിപത്യപദവി. പക്ഷെ രാജ്യത്തെ നിയമം നിര്‍മിക്കാന്‍ എനിക്ക് സ്വതന്ത്രമായ അവകാശമുണ്ട് എന്ന് വാദിക്കുന്ന ഭരണാധിപന്‍ രാജാവാകട്ടെ അല്ലാതിരിക്കട്ടെ അല്ലാഹുവിന്റെ അധികാരത്തില്‍ പങ്കാളിത്തം അവകാശപ്പെടുകയാണ് ചെയ്യുന്നത്. അല്ലാഹു ഒരാളെ രാജാവായി നിശ്ചയിച്ചുകൊടുക്കുന്നത് ഇവിടെ തര്‍ക്കവിഷയമേ അല്ല. അത് ഇന്നത്തെ രാജാധിപത്യതിന് തെളിവുമല്ല.

അസംബന്ധം മാത്രം അണികള്‍ക്ക് പറഞ്ഞുകൊടുത്ത് അവരെങ്ങനെ മറ്റുള്ളവരെ ബോധ്യപ്പെടുത്തും.

എന്റെ പ്രതികരണം ഇവിടെ അവസാനിക്കുന്നു. സത്യത്തില്‍ ജമാഅത്ത് കാര്‍ക്ക് വളരെ ലളിതമായ ചില ചോദ്യങ്ങളാണ് ഉള്ളത്.

1. ഇസ്ലാഹി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാട് എന്താണ് ?

2. ഇപ്പോള്‍ കാണപ്പെടുന്നത്, രാഷ്ട്രീയം ഭൌതികമായ കാര്യമാണ് അത് കൃഷിയെപ്പോലെയും കച്ചവടത്തെപ്പോലെയും ആളുകള്‍ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാവുന്നതാണ് എന്ന് പറയുന്ന നേതാക്കളെയും അണികളെയും, അങ്ങനെ അവരവര്‍ക്ക് തോന്നിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതുമാണ്. അണികളുടെ ഈ രാഷ്ട്രീയ പങ്കാളിത്തം ഇസ്ലാഹി പ്രസ്ഥാനം തീരുമാനിച്ചുറപ്പിച്ച രാഷ്ട്രീയ നിലപാടാണോ ?

3. എങ്കില്‍ ഇതുതന്നെയാണോ ഇസ്ലാമിക രാഷ്ട്രീയം ?. അതല്ല മുസ്ലിംകള്‍ക്ക് സ്വയനിര്‍ണയാവകാശമുള്ള ഒരു മുസ്ലിം സമൂഹം നിലവില്‍ വരുന്നത് വരെ ഇസ്ലാമില്‍ മുസ്ലിംകള്‍ക്ക് ഒരു രാഷ്ട്രീയ അധ്യാപനവും ഇല്ലേ ?.

4. എന്തുകൊണ്ടാണ് മുജാഹിദുകള്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയത്തെ വിമര്‍ശിക്കുമ്പോള്‍ അവര്‍ക്കില്ലാത്ത ആരോപണം ആദ്യം അവരുടെ തലയില്‍ കെട്ടിവെക്കുന്നത് ? ജമാഅത്ത് പറയുന്നത് പോലെ മനസ്സിലാക്കി അതിനെ വസ്തുനിഷ്ഠമായി വിമര്‍ശിച്ചുകൂടെ ?

5. ഇസ്ലാഹി പ്രസ്ഥാനം അതിന്റെ അണികള്‍ക്ക് രാഷ്ട്രീയമായ വല്ല മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കാറുണ്ടോ? അത് അണികള്‍ പാലിച്ചുവരുന്നുവെന്ന് പറയാന്‍ കഴിയുമോ ?

6. ഭൂരിപക്ഷെ ഇസ്ലാമിക സമൂഹം നിലവില്‍ വരുന്നേടത്ത് ഇസ്ലാമിക രാഷ്ട്രീയത്തിന് വേണ്ടി ഒരു പാര്‍ട്ടി രൂപീകരിക്കുമോ ? എന്തുകൊണ്ടാണ് സലഫികളുടേതായി അത്തരം സ്ഥലങ്ങളില്‍ പലപ്പോഴും അവര്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാവാത്തത്.

7. ഏത് പാർട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ച് അധികാരത്തിലേറിയാലും അവിടെ വെച്ച് അത് രാജിവെച്ച് ഒരു ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടിക്ക് അധികാരം കൈമാറുമോ?

ബുദ്ധിമുട്ടില്ലെങ്കില്‍ ഈ ചോദ്യങ്ങള്‍ക്കാണ് മുജാഹിദുകള്‍ മറുപടി പറയേണ്ടത്.

(അവസാനിച്ചു)
Share:

ശബാബുകാരുടെ ഇസ്ലാമിക രാഷ്ട്രീയം ഒരു മിഥ്യ.

ശബാബ് വാരിക 28 ജൂലായ് 2000, എഡിറ്റോറിയലില്‍ ഇസ്‌ലാഹി പ്രസ്ഥാനവും രാഷ്ട്രീയ പ്രശ്‌നങ്ങളും എന്ന വിഷയം കൈകാര്യം ചെയ്യുന്നു. അത് വായിച്ചപ്പോള്‍ എനിക്ക് തോന്നിയ സംശയങ്ങളും വിയോജിപ്പുകളും ഇവിടെ കുറിച്ച് വെക്കുന്നു. ചോദ്യോത്തര രൂപത്തില്‍ നല്‍കിയ ഈ എഡിറ്റോറിയലിനപ്പുറം ഒരു രാഷ്ട്രീയം മുജാഹിദ് സംഘടക്കില്ല എന്ന് നമ്മുക്കുറപ്പിക്കാം. എങ്കില്‍ ഇത് പൂര്‍ണമായ ഒരു ഇസ്ലാമിന്റെ രാഷ്ട്രീയ സമീപനമാണോ നമ്മുക്ക് പരിശോധിക്കാം. എഡിറ്റോറിയലിലേക്ക്...
ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാടെന്താണ്‌? ഇസ്‌ലാമില്‍ രാഷ്ട്രീയ നിയമങ്ങളില്ലെന്നാണോ? ശരീഅത്ത്‌ നടപ്പാക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരല്ലെന്നാണോ? മുസ്‌ലിം രാഷ്ട്രങ്ങളില്‍ പാശ്ചാത്യ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ തെറ്റില്ലെന്നാണോ? അനിസ്‌ലാമിക രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ ലയിച്ചു ചേരണമെന്നാണോ? ആധുനിക ഇസ്‌ലാമിക പ്രസ്ഥാനമെന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന വിഭാഗത്തോട്‌ ഇസ്‌ലാഹി പ്രസ്ഥാനം വിയോജിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

ഇത്തരം ഒട്ടേറെ ചോദ്യങ്ങള്‍ ഇസ്‌ലാഹി പ്രവര്‍ത്തകരുടെ നേരെ പലപ്പോഴും ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നിരന്തരമായ തെറ്റിദ്ധരിപ്പിക്കല്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ എത്രമാത്രം വിശദീകരിച്ചാലും ആശയക്കുഴപ്പങ്ങള്‍ അവശേഷിക്കുന്നു. ആയതിനാല്‍ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ക്ക്‌ ഈ വിഷയകമായി ഭാരിച്ച ഉത്തരവാദിത്തമുണ്ട്‌. നിരന്തരമായ ആശയവിശദീകരണവും തെറ്റിദ്ധാരണ നീക്കലും അനുപേക്ഷ്യമാകുന്നു. ആദ്യം ഇസ്‌ലാഹി ആദര്‍ശത്തിന്റെ മൌലികതയും വ്യതിരിക്തതയും പ്രവര്‍ത്തകര്‍ സൂക്ഷമായി ഗ്രഹിക്കണം. തുടര്‍ന്ന്‌ ജിജ്ഞാസുക്കള്‍ക്കും സംശയാലുക്കള്‍ക്കും അത്‌ ഫലപ്രദമായി വിശദീകരിച്ചു കൊടുക്കണം.

പ്രതികരണം , എളുപ്പം ഉത്തരം പറയാന്‍ പാകത്തില്‍ ചില ചോദ്യങ്ങളാണ് ഇതില്‍ കാണുന്നത്. മുജാഹിദുകളോട് ഇസ്ലാമിക രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുയര്‍ത്തുന്നത് ജമാഅത്തു പ്രവര്‍ത്തകരാകാനാണ് സാധ്യത. ഇസ്ലാഹി പ്രവര്‍ത്തകരുടെ നേരെ ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന പ്രയോഗം തന്നെ  ചോദ്യങ്ങള്‍ പുറത്ത് നിന്നാണെന്ന്
സൂചിപ്പിക്കുന്നു. മുജാഹിദ് പ്രസ്ഥാനത്തിന്റെ ഇത്തരം വിഷയങ്ങളിലുള്ള ലേഖനങ്ങള്‍ ശ്രദ്ധിക്കുന്നുവെന്ന നിലക്കും അവരുടെ പുറമെ കാണുന്ന രാഷ്ട്രീയ പ്രവര്‍ത്തനം നിത്യേനകാണുന്നവനെന്ന നിലക്കും ഈ ചോദ്യങ്ങളുടെ ഉത്തരമല്ല എനിക്ക് ലഭിക്കേണ്ടത് അത് അവസാനം പറയാം ആദ്യമായി ഇവിടെനല്‍കിയ ഉത്തരങ്ങളെ പരിശോധിക്കാം.
ഏത്‌ വിഷയത്തിലാണെങ്കിലും ഏതെങ്കിലുമൊരു പണ്ഡിതന്റെയോ നേതൃസഭയുടേയോ വീക്ഷണങ്ങളിലേക്ക്‌ ജനങ്ങളെ ക്ഷണിക്കുകയല്ല ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നിലപാട്‌. ``അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീര്‍പ്പ്‌ കല്‌പിച്ചു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ , സ്‌ത്രീക്കാകട്ടെ, തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലഹുവെയും അവന്റെ ദൂതനേയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.(33:36) എന്ന ഖുര്‍ആന്‍ വാക്യത്തില്‍ വ്യക്തമാക്കിയിട്ടുള്ളതുപോലെ ഏതു കാര്യത്തിലും അല്ലാഹുവിന്റേയും റസൂലി(സ) ന്റേയും തീര്‍പ്പ്‌ യാതൊരു ഭേദഗതിയും കൂടാതെ അംഗീകരിക്കുക എന്നതാണ്‌ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നിലപാട്‌. ഇത്‌ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ എല്ലാ കാര്യങ്ങള്‍ക്കും ബാധകമാവുന്നു. ഭരണാധികാരികളുടേയും ഭരണീയരുടേയും ബാധ്യതകള്‍ സംബന്ധിച്ച്‌ അല്ലാഹുവും റസൂലും(സ) പഠിപ്പിച്ച മുഴുവന്‍ കാര്യങ്ങളും കലവറയില്ലാതെ അംഗീകരിക്കണം. `അല്ലാഹുവോ റസൂലോ വിധിച്ചതെന്തായാലും എന്റെ നേതാവോ കക്ഷിയോ തീരുമാനിക്കുന്നതാണ്‌ എനിക്ക്‌ നിര്‍ണായകം എന്നാണ്‌ ഒരാളുടെ നിലപാടെങ്കില്‍ അയാള്‍ക്ക്‌ ഇസ്‌ലാമില്‍ സ്ഥാനമില്ല. അത്തരക്കാരെ എതിര്‍ക്കാന്‍ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ ബാധ്യസ്ഥരാകുന്നു.

ഞാന്‍ മനസ്സിലാക്കിയിടത്തോളം ജമാഅത്തെ ഇസ്ലാമിയുടെ മൊത്തത്തിലുള്ള നിലപാടും ഇതുതന്നയാണ്. ഒരു പണ്ഡിതന്റെയോ നേതൃസഭയുടെ വീക്ഷണങ്ങളിലേക്കല്ല ജമാഅത്തും ആളുകളെ ക്ഷണിക്കുന്നത്. മറിച്ച് ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും ബോധ്യമായ വസ്തുതകളിലേക്കാണ്. അവിടെ തീരുമാനം അല്ലാഹുവിനും അവന്റെ ദൂതനും വിട്ടുകൊടുത്തിരിക്കുന്നു. പൂര്‍ണമായും. എന്നാല്‍ ഇവിധം വാദം ഉന്നയിക്കാന്‍ മുജാഹിദ് പ്രസ്ഥാനത്തിന് അര്‍ഹതയുണ്ടോ എന്ന് ന്യായമായ കാരണങ്ങളാല്‍ സംശയിക്കുകയും ചെയ്യുന്നു.

ഇസ്ലാമിന്റെ ശാഖോപശാഖകളായ ഏത് കാര്യവും അതിന്റെ അടിസ്ഥാന ആദര്‍ശവുമായി നേര്‍ക്ക് നേരെ ബന്ധപ്പെട്ടതാണ്. ഒരു വൃക്ഷത്തിലെ ശിഖരങ്ങളെ പോലെ അത് അതിന്റെ മുരടും വേരുമായും ബന്ധപ്പെട്ടിരിക്കുന്നു. ആ ബന്ധം വേര്‍പ്പെട്ടാല്‍ പ്രസ്തുത ശിഖരം ഉണങ്ങി നശിച്ച് പോകും. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും ആരാധനപരവുമായ മുഴുവന്‍ കാര്യങ്ങളും അപ്രകാരം തന്നെ. എന്നാല്‍ ഇവിടെ കാണുന്നത് പോലെ മുജാഹിദ് പ്രസ്ഥാനം രാഷ്ട്രീയ കാര്യങ്ങളില്‍ പെട്ടെന്ന് ചില ഭാഗം വിട്ടുപോകുന്നു. ഉദാഹരണം ഇവിടെ തന്നെ നോക്കുക.
'ഭരണാധികാരികളുടേയും ഭരണീയരുടേയും ബാധ്യതകള്‍ സംബന്ധിച്ച്‌ അല്ലാഹുവും റസൂലും(സ) പഠിപ്പിച്ച മുഴുവന്‍ കാര്യങ്ങളും കലവറയില്ലാതെ അംഗീകരിക്കണം.' ഇത് ഒരു ചാട്ടമാണ്. അതിന് മുമ്പ് ചില കാര്യങ്ങല്‍ വ്യക്തമാക്കേണ്ടതുണ്ടായിരുന്നു. ഭരണാധികാരികളുടെയും ഭരണീയരുടെയും ബാധ്യതകളില്‍നിന്നല്ല ഈ ചര്‍ച തുടങ്ങേണ്ടത്. ഈ വിഷയത്തിലല്ല ജമാഅത്ത് മുജാഹിദ് തര്‍ക്കം. രാഷ്ട്രീയം എന്ന വിഷയം എങ്ങനെ നമ്മുടെ ആദര്‍ശവുമായി ബന്ധപ്പെടുന്നുവെന്നതാണ്. അതുമായി ബന്ധപ്പെട്ട ഒട്ടനേകം സൂക്തങ്ങളുമായി ഇവയെ ബന്ധിപ്പിച്ച് ഒരു നിയതമായ തത്വത്തിന്റെ അടിസ്ഥാനത്തില്‍ രൂപ്പെടുന്ന രാഷ്ട്രീയത്തില്‍ മുജാഹിദുകള്‍ക്ക് താല്‍പര്യം കാണുന്നില്ല. മറിച്ച് ഭരണാധികാരിയുടെയും ഭരണീയരുടെയും ബാധ്യതകള്‍ പറഞ്ഞ് രക്ഷപ്പെടുകയാണ്.

അതിന് പുറമെ ഖണ്ഡികയുടെ തുടക്കത്തില്‍ പറഞ്ഞ ഒരു കാര്യം വീണ്ടും ആവര്‍ത്തിച്ച് തെറ്റിദ്ധാരണ പടര്‍ത്താനും ശ്രമിക്കുന്നു. ജമാഅത്തെ ഇസ്ലാമി അതിന്റെ രാഷ്ട്രീയ തീരുമാനം ഇസ്ലാമിന്റെ അടിത്തറകളില്‍നിന്ന് കൊണ്ട് എടുക്കാറുണ്ട്. അത് ജമാഅത്ത് പണ്ഡിതരടങ്ങുന്ന കൂടിയാലോചന സമിതിയില്‍ ചര്‍ച ചെയ്താണ് കൈകൊള്ളുന്നത്. അങ്ങനെ പ്രഖ്യാപിക്കുന്ന തീരുമാനം നടപ്പാക്കാന്‍ അണികള്‍ ബാധ്യസ്ഥരാണ്. ഇത്തരം നടപടിക്രമങ്ങള്‍ മുജാഹിദ് പ്രസ്ഥാനം എടുക്കാറില്ല. അതിനാല്‍ ജമാഅത്ത് എടുക്കുന്ന ശൈലിയിലേക്ക് വ്യഗ്യമായി സൂചന നല്‍കി വളരെ തെറ്റായ ഒരു ആശയം അരക്കിട്ട് ഉറപ്പിക്കാന്‍ വേണ്ടിയാണ് ശബാബ് വീണ്ടും അപ്രകാരം പറയുന്നതെന്ന് ഞാന്‍ സംശയിക്കുന്നു. സാധാരണയായി മുജാഹിദ് പ്രവര്‍ത്തകര്‍ നിലവിലുള്ള ഇസ്ലാമികമല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ അവരുടെ തൃപ്തിക്കനുസരിച്ച് മറ്റേത് മതവിഭാഗത്തേയും പോലെ പ്രവര്‍ത്തിച്ച് വരികയാണ്. അത്തരം ഒരാള്‍ക്ക് ഈ പറഞ്ഞ നിബന്ധന പാലിക്കാന്‍ കഴിയുമോ '`അല്ലാഹുവോ റസൂലോ വിധിച്ചതെന്തായാലും എന്റെ നേതാവോ കക്ഷിയോ തീരുമാനിക്കുന്നതാണ്‌ എനിക്ക്‌ നിര്‍ണായകം എന്നാണ്‌ ഒരാളുടെ നിലപാടെങ്കില്‍ അയാള്‍ക്ക്‌ ഇസ്‌ലാമില്‍ സ്ഥാനമില്ല. അത്തരക്കാരെ എതിര്‍ക്കാന്‍ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ ബാധ്യസ്ഥരാകുന്നു.'

ഇത് സ്വന്തം മതസംഘടനയിലെ രാഷ്ട്രീയപാര്‍ട്ടിക്കാരെ സംബന്ധിച്ചാണ് പറയുന്നതെങ്കില്‍ മുഴുവന്‍ മുജാഹിദ് പ്രവര്‍ത്തകരെയും സംഘടനയില്‍നിന്ന് പുറത്താക്കേണ്ടിവരും. എന്താണ് രാഷ്ട്രീയ വിഷയത്തില്‍ അല്ലാഹുവും അവന്‍റെ റസൂലും വിധിച്ചിട്ടുള്ളത് എന്നത് പ്രസക്തമായ ചോദ്യമാണ്. ആ ചോദ്യം ഉയര്‍ത്തിയാല്‍ അതിന് സത്യസന്ധമായ മറുപടി പറയാന്‍ മുജാഹിദ് നേതൃത്വത്തിന് കഴിയുമോ?. ഈ വിഷയത്തില്‍ അല്ലാഹുവും റസൂലും എന്താണ് വിധിച്ചിട്ടുള്ളത് എന്ന് വളരെ വ്യക്തമായി ജമാഅത്തെ ഇസ്ലാമി അണികളെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷെ അതൊക്കെ മൌദൂദിയുടെ കണ്ടുപിടുത്തം എന്ന നിലക്ക് തള്ളിക്കളയുകയാണ് മുജാഹിദുകള്‍ ഇതുവരെ ചെയ്തു വരുന്നത്. അവരാകട്ടെ അത് പറയുന്നുമില്ല. ഈ ലേഖനത്തിലും ജമാഅത്ത് ചൂണ്ടിക്കാണിക്കുന്ന ഇസ്ലാമിന്റെ അത്തരം അധ്യാപനങ്ങളെ വളച്ചൊടിച്ച് വിമര്‍ശിക്കുന്നതിനപ്പുറം കടക്കുന്നില്ല എന്നത് ദുഖകരമാണ്.
സമൂഹങ്ങള്‍ പല പ്രവണതകളുടെയും പിടിയില്‍ അകപ്പെട്ടെന്നുവരും. അങ്ങനെ സംഭവിക്കുന്നത്‌ കാലപ്പഴക്കം കൊണ്ട്‌ വന്നുപെടുന്ന ജീര്‍ണതകള്‍ കൊണ്ടാകാം. അനിസ്‌ലാമിക സംസ്‌കാരങ്ങളൂടെയും പ്രത്യയശാസ്‌ത്രങ്ങളുടെയും സിദ്ധാന്തങ്ങളുടെയും സ്വാധീനം കൊണ്ടാകാം. എന്തായാലും ഒരു സാമൂഹിക പ്രവണത ഇസ്‌ലാമിക വിധിക്ക്‌ വിരുദ്ധമാണെന്ന്‌ ബോധ്യപ്പെട്ടാല്‍ ഉടനെ വര്‍ജിക്കാന്‍ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ സന്നദ്ധരാകണം. `അല്ലാഹുവോ റസൂലോ പറഞ്ഞതെന്തായാലും സാമൂഹിക സമ്പ്രദായങ്ങലെ കൈവിടാന്‍ എനിക്ക്‌ പറ്റില്ല എന്നാണ്‌ ഒരാളുടെ നിലപാടെങ്കില്‍ അത്‌ തികച്ചും അനിസ്‌ലാമികമാകുന്നു. അല്ലാഹുവും റസൂലും(സ) പഠിപ്പിച്ചതിനും വിരുദ്ധമായ സാമ്പത്തിക സമീപനങ്ങളും ധനസമ്പാദന മാര്‍ഗ്ഗങ്ങളും സമൂഹത്തില്‍ വ്യാപകമായാലും അതില്‍ പങ്കുചേരുകയോ അതിനെ ന്യായീകരിക്കുകയോ ചെയ്യുന്ന നിലപാട്‌ ഒരു ഇസ്‌ലാഹി പ്രവര്‍ത്തകന്‍ ഒരിക്കലും സ്വീകരിക്കാന്‍ പാടില്ല.

ശ്രദ്ധിച്ച് വായിക്കുക. ഒന്നും പറയാനില്ലാത്തതുകൊണ്ട് പറഞ്ഞതു തന്നെ ആവര്‍ത്തിക്കുകയാണ്. മറിച്ച് എന്താണ് ഈ വിഷയത്തില്‍ അല്ലാഹുവും റസൂലും പറഞ്ഞത് എന്ന് പറഞ്ഞുകൊടുക്കാതെ അത് ചെയ്യാത്തവര്‍ അനിസ്ലാമിക പ്രവര്‍ത്തനമാണ് നടത്തുന്നത് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം.
രാഷ്ട്രീയ സ്വയം നിര്‍ണയാവകാശമൂള്ള ഏതൊരു മുസ്‌ലിം സമൂഹവും ഭരണരംഗത്ത്‌ ഇസ്‌ലാമിന്റെ സിവില്‍ , ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥമാണ്‌. ഇസ്‌ലാമിക നിയമം നടപ്പാക്കാന്‍ അധികാരം ലഭിച്ചിട്ടും ഒരു മുസ്‌ലിം ഭരണാധികാരി അതില്‍ നിന്നും വ്യത്യസ്‌തമായ ഭരണമാണ്‌ നടപ്പാക്കുന്നതെങ്കില്‍ അയാള്‍ കുറ്റക്കാരനാണ്‌. അയാളൂടെ മനോഭാവമനുസരിച്ച്‌ ആ കുറ്റം പാപത്തിന്റേയോ മതനിഷേധത്തിന്റേയോ പരിധിയില്‍ വരും. ഭരണരംഗത്ത്‌ ഏത്‌ നിയമം നടപ്പാക്കിയാലും കുഴപ്പമില്ല എന്ന നിലപാട്‌ യാതൊരു മുസ്‌ലിമിനും സ്വീകരിക്കാന്‍ പാടില്ല. ഇസ്‌ലാമിനെയോ മുസ്‌ലിംകളെയോ എതിര്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതും ഒരു മുസ്‌ലിമിന്‌ അനുവദനീയമല്ല. ബന്ധങ്ങളുടേയും ബന്ധവിച്ഛേദത്തിന്റേയും കാര്യത്തില്‍ ഖുര്‍ആനിന്റേയും സുന്നത്തിന്റേയും അദ്ധ്യാപനങ്ങള്‍ മുറുകെ പിടിക്കാന്‍ മുസ്‌ലിംകളെല്ലാം ഒരുപോലെ ബാധ്യസ്ഥരാകുന്നു.

വീണ്ടും വിഷയം ചാടിക്കടക്കുകയാണ് നമ്മുടെ മുന്നിലുള്ള പ്രശ്നം മുസ്ലിം രാഷ്ട്രത്തിന്റെ ഭരണാധികാരി ഇസ്ലാമിക നിയമങ്ങള്‍ നടപ്പിലാക്കണോ എന്നതിനേക്കാള്‍ ഒരു മുസ്ലിമിന് പിന്തുടരേണ്ടുന്ന വല്ല രാഷ്ട്രീയഅധ്യാപനങ്ങളും ഇസ്ലാമിലുണ്ടോ എന്നതാണ്. അതുകൊണ്ട് ശബാബിന്റെ ഈ ഖണ്ഡിക തര്‍ക്ക വിഷയത്തില്‍ അനാവശ്യമാകുന്നു.
ഇങ്ങനെയൊക്കെയാണ്‌ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നിലപാടെങ്കില്‍ പിന്നെ ഏത്‌ വിഷയത്തിലാണ്‌ സയ്യിദ്‌ മൌദൂദിയുടേയും സയ്യിദ്‌ ഖുതുബിന്റേയും ചിന്തകളെ പിന്തുടരുന്ന പ്രസ്ഥാനങ്ങളോട്‌ വിയോജിപ്പുള്ളത്‌? പലര്‍ക്കും ആശയക്കുഴപ്പമുള്ള വിഷയമാണിത്‌. ഇസ്‌ലാമികേതര ഭരണകൂടങ്ങളുടെ നിയമങ്ങള്‍ അനുസരിക്കുന്നത്‌ ആ ഭരണകൂടങ്ങള്‍ക്കുള്ള ഇബാദത്താണ്‌ അഥവാ ഏകദൈവവിശ്വാസത്തിന്‌ നേര്‍വിപരീതമാണ്‌ എന്ന മൌദൂദിയന്‍ –ഖുത്‌ബിയന്‍ വീക്ഷണത്തോടാണ്‌ ഇസ്‌ലാഹി പ്രസ്ഥാനത്തിന്‌ വിയോജിപ്പുള്ളത്‌. `ലാ ഇലാഹ ഇല്ലല്ലാഹു എന്ന സത്യസാക്ഷ്യത്തിന്റെ താല്‌പര്യം അല്ലാഹുവല്ലാതെ യാതൊരു ഭരണാധികാരിയും ഇല്ല എന്നാണെന്ന മൌദൂദിയന്‍ വീക്ഷണത്തോടും ഇസ്‌ലാഹി പ്രസ്ഥാനത്തിന്‌ വിയോജിപ്പുണ്ട്‌. പ്രവാചകന്മാരെയൊക്കെ അല്ലാഹു നിയോഗിച്ചതിന്റെ ലക്ഷ്യം ഇസ്‌ലാമികേതര ഭരണകൂടങ്ങളെ നിഷ്‌കാസനം ചെയ്‌ത്‌ ദൈവിക ഭരണം സ്ഥാപിക്കുകയായിരുന്നുവെന്ന വീക്ഷണത്തോടും വിയോജിപ്പുണ്ട്‌. രാജവാഴ്‌ച ഏകദൈവത്വത്തിന്‌ വിപരീതമാണെന്ന വീക്ഷണത്തോടും വിയോജിപ്പുണ്ട്‌.
ചോദ്യത്തില്‍നിന്ന് സയ്യിദ് മൌദൂദിയുടെയും സയ്യിദ് ഖുതുബിന്റെയും ഈ വിഷയത്തിലുള്ള വിശദീകരണം മനസ്സിലായിട്ടില്ല എന്ന് വ്യക്തമാകുന്നു. അദ്ദേഹം തന്നെ ഉത്തരം പറയുന്നതില്‍നിന്ന് അത് കൂടുതല്‍ വ്യക്തമാകുകയും ചെയ്യുന്നു. സത്യത്തില്‍ മുജാഹിദ് പ്രസ്ഥാനം പറയുന്നത് തര്‍ക്കമില്ലാത്ത ചില കാര്യങ്ങള്‍ എന്നാല്‍ അതിന് മുമ്പ് പറയേണ്ട പല കാര്യങ്ങളും അവര്‍ പറഞ്ഞില്ല. അത് പറഞ്ഞതിന്റെ പേരില്‍ മൌദൂദിയോട് അവര്‍ വിയോജിക്കുകയും ചെയ്തു. എന്നാല്‍ വിയോജിച്ച കാര്യത്തില്‍ തങ്ങളുടെ അഭിപ്രായം അപ്പോള്‍ പോലും അവര്‍ പ്രകടിപ്പിക്കുകയും ചെയ്തില്ല. ഇനി തങ്ങളുടെ അപക്വവും അപൂര്‍ണവുമായ നിലപാടിന് തെളിവ് തേടുന്ന പണിയാണ് ബാക്കിയുള്ളത് അതുകൂടി കഴിഞ്ഞാല്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാടായി എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍ . ഇതൊക്കെ പൊതുയോഗത്തില്‍ പ്രസംഗിച്ച് പോകാം എന്നതല്ലാതെ നെറ്റിലെ നേരിട്ടുള്ള ചര്‍ചയില്‍ ഒരു സ്ഥാനവും ഇല്ല.

(തുടരും)
Share:

ഇസ്ലാമിക രാഷ്ട്രീയത്തിന്റെ അടിത്തറ


മനുഷ്യന്റെ ഇഹപര സൗഭാഗ്യത്തിന് ദൈവം നല്‍കിയ മാര്‍ഗദര്‍ശനമാണ് ഇസ്ലാം. മനുഷ്യജീവിതത്തിന്റെ ഏതെങ്കിലും ഒരു മേഖല പ്രസ്തുത മാര്‍ഗനിര്‍ദ്ദേശത്തില്‍നിന്ന് ഒഴിവാക്കുക എന്നാല്‍ ഇസ്ലാമിക ദര്‍ശനം സമ്പൂര്‍ണമല്ല എന്ന് അംഗീകരിക്കുന്നതിന് തുല്യമാണ്. ഇസ്ലാമിനെ നാം പ്രാഥമിക പഠനത്തിന് വിധേയമാക്കിയാല്‍ പോലും ജീവിതത്തിലെ ഒരു മണ്ഡലവും അത് ഒഴിവാക്കിയിട്ടില്ല എന്ന് മനസ്സിലാക്കാന്‍ കഴിയും. ജീവിതത്തിലെ സുപ്രധാനമായ ഒരു മേഖലയാണ് രാഷ്ട്രീയ മേഖല.

ഇസ്ലാം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഈ രംഗത്തും നാം പാലിക്കുമ്പോഴേ ഇസ്ലാമിനെ പൂര്‍ണമായി നാം ഉള്‍കൊണ്ടൂ എന്ന് പറയാന്‍ കഴിയൂ. ഭദ്രമായ അടിത്തറയിലാണ് ഇസ്ലാമിക രാഷ്ട്രീയ കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ ഇസ്ലാം അപകടകരമാണ് എന്ന തെറ്റിദ്ധാരണ വ്യപകമായി പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നത് അതിനെ മനസ്സിലാക്കുന്നതിനോ മനസ്സിലാക്കി കൊടുക്കുന്നതിനോ ഒരു മുസ്ലിമിന് തടസ്സമാകാന്‍ പാടില്ല. ഇസ്ലാം സമാധാനമാണ് എന്ന് കരുതുന്ന മുസ്ലിംകളില്‍ പോലും ചിലര്‍ ഇസ്ലാമിന്റെ രാഷ്ട്രീയം അപകടകരമാണ് എന്ന തെറ്റിദ്ധാരണക്ക് വിധേമായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിവരുന്നു.

ഇസ്ലാമിന്റെ രാഷ്ട്രീയം എന്നാല്‍ രാജ്യത്ത് ഇസ്ലാമിന്റെ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കുന്നതിന്റെ പേരാണ് എന്ന ധാരണയും ഇസ്ലാമിന്റെ രാഷ്ട്രീയത്തെക്കുറിച്ച അറിവില്ലായ്മയാണ്. അതുകൊണ്ട് ഇസ്ലാം മനസ്സിലാക്കാനാഗ്രഹിക്കുന്നവര്‍ ഈ വിഷയത്തെക്കുറിച്ച് അജ്ഞതാനായിരിക്കുന്നത് ഭൂഷണമല്ല.

ആദ്യമായി ഇസ്ലാമിന്റെ രാഷ്ടീയ അടിത്തറകള്‍ എന്തെന്ന് പരിശോധിക്കാം.
1. തൌഹീദ് (ഏകദൈവത്വം)

ദൈവമാണ് പ്രപഞ്ചത്തിന്റെയും അതിലെ അഖില വസ്തുക്കളുടെയും സ്രഷ്ടാവ്. അതിന്റെ ഉടമസ്ഥനും രക്ഷാകര്‍ത്താവും അവനാണ്. ശാസനാധികാരവും അവയുടെ ഭരണവും അവനാണ്. കല്‍പനകളും നിരോധങ്ങളും അവന്റെ അധികാര പരിധിയില്‍ പെട്ടതാണ്. ആരാധനകളും നിരുപാധികമായ അടിമത്തവും അനുസരണവും അവന് മാത്രമേ പാടുള്ളൂ. ഇവയിലൊന്നും മറ്റാരെയും പങ്കാളികളാക്കാവതല്ല. നമ്മുടെ ശരീരം, സമ്പത്ത്, അധികാരം ഇവയിലൊക്കെ ദൈവത്തിന്റെ നിയമ നിര്‍ദ്ദേശങ്ങളാണ് നാം പാലിക്കേണ്ടത്. നമ്മുകളുടെ കഴിവുകളുടെ ഉപയോഗവും നമ്മുടെ അധികാരങ്ങളുടെ പരിധിയും നിര്‍ണയിക്കേണ്ടത് നാമല്ല. ചുരുക്കത്തില്‍ പരമാധികാരി ദൈവമാണ്. അവന്റെ ആജ്ഞയാണ് നിയമം.

2. രിസാലത്ത് (പ്രവാചകത്വം)

ദൈവത്തിന്റെ മേല്‍ സൂചിപ്പിച്ച നിയമം മനുഷ്യര്‍ക്കെത്തിക്കാന്‍ ദൈവം ഏര്‍പ്പെടുത്തിയ സംവിധാനത്തിന്റെ പേരാണ് രിസാലത്ത് (പ്രവാചകത്വം). രണ്ട് കാര്യങ്ങളാണ് ഇതിലൂടെ മനുഷ്യന് ലഭിക്കുന്നത് ഒന്ന് നിയമനിര്‍ദ്ദേശങ്ങളുടെയും അനുബന്ധവിഷയങ്ങളുടെയും സമാഹാരമായ ഗ്രന്ഥം (കിതാബ്). മറ്റൊന്ന്, പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രാമാണികവിശദീകരണമായ നബിചര്യ(സുന്നത്ത്). മനുഷ്യജീവിത വ്യവസ്ഥക്ക് അടിത്തറയാകുന്ന എല്ലാ അടിസ്ഥാന സിദ്ധാന്തങ്ങളെയും കിതാബ് ഉള്‍കൊള്ളുന്നു. പ്രവാചകന്‍ നിത്യജീവിതത്തില്‍ അവ പ്രയോഗവല്‍ക്കരിക്കേണ്ടതെങ്ങിനെയെന്ന് കാണിച്ചുതരുന്നു. ഇവ രണ്ടും ഉള്‍കൊള്ളുന്നതാണ് ശരീഅത്ത് അഥവാ ഇസ്ലാമിക രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാന് ഭരണഘടന.

3. ഖിലാഫത്ത് (പ്രാതിനിധ്യം)

ഭൂമിയില്‍ മനുഷ്യന്റെ സ്ഥാനം അല്ലാഹുവിന്റെ പ്രതിനിധി എന്നതാണ്. ഇവിടെ ജീവിക്കുമ്പോള്‍ ദൈവത്തിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് അവന്റെ അധികാര പരിധികള്‍ ലംഘിക്കാതെ ജീവിക്കുക എന്നതാണ് ഈ പ്രാതിനിധ്യംകൊണ്ടര്‍ഥമാക്കുന്നത്. മനുഷ്യര്‍ മുഴുവന്‍ ദൈവത്തിന്റെ അടിമകളാണല്ലോ. എന്നാല്‍ വളരെക്കുറച്ചാളുകള്‍ മാത്രമേ ദൈവത്തിന്റെ അടിമത്തം അംഗീകരിക്കുന്നുള്ളൂ. അതേപ്രകാരം മുഴുവന്‍ മനുഷ്യരും ദൈവത്തിന്റെ പ്രതിനിധികളാണ്. എന്നാല്‍ ചുരുക്കം പേര്‍മാത്രമേ പ്രാതിനിധ്യവ്യവസ്ഥ പാലിച്ച് യഥാര്‍ഥ പ്രതിനിധികളാകുന്നുള്ളൂ. പ്രാതിനിധ്യവ്യവസ്ഥകള്‍ നാലാണ്. 1. പ്രതിനിധി യഥാര്‍ഥ ഉടമസ്തനല്ല എന്ന ബോധമുണ്ടായിരിക്കുക. 2. ആരുടെ പ്രതിനിധിയാണോ അയാളുടെ നിര്‍ദ്ദേശങ്ങളനുസരിച്ച് മാത്രം കാര്യങ്ങള്‍ ചെയ്യുക. 3. പ്രതിനിധി തനിക്ക് നിശ്ചയിച്ച് നല്‍കപ്പെട്ട പരിധിക്കുള്ളില്‍നിന്ന് പ്രവര്‍ത്തിക്കുക 4. പ്രാതിനിധ്യം നല്‍കുന്നയാളിന്റെ ഉദ്ദേശ്യം പൂര്‍ത്തികരിക്കാന്‍ ശ്രമിക്കുക. ഒരാള്‍ ഈ നിബന്ധനകളിലേതെങ്കിലുമൊന്നില്‍ വീഴ്ചവരുത്തിയാല്‍ അയാള്‍ യഥാര്‍ഥ പ്രതിനിധി ആയിരിക്കുകയില്ല.

ഈ മൂന്ന് അടിത്തറകള്‍ അംഗീകരിക്കുന്ന വ്യക്തികള്‍ക്കാണ് ഇസ്ലാമിക ഭരണ വ്യവസ്ഥയില്‍ ഭരണാധികാരിയെ തെരഞ്ഞെടുക്കാനുള്ള അവകാശം ലഭിക്കുക. അവരുടെ മതവും വംശവും ജാതിയും എന്ത് എന്നത് പ്രശ്നമല്ല. അവരൊക്കെയും ഈ വ്യവസ്ഥയില്‍ വോട്ടവകാശമുള്ള പൌരന്‍മാരാണ്. അവര്‍ ഇസ്ലാമിക രാഷ്ട്രീയത്തിന്റെ അടിത്തറയായ ഈ മുന്ന് അടിസ്ഥാനകാര്യങ്ങള്‍ അംഗീകരിക്കുന്നു എന്നതാണ് അവരുടെ യോഗ്യതയുടെ മാനദണ്ഡം. (ഇവ അംഗീകരിക്കുന്നത് കൊണ്ടുമാത്രം ഒരാള്‍ മുസ്ലിമാകുന്നില്ല. തൌഹീദ്, രിസാലത്ത്, ആഖിറത്ത് എന്നിവ പൂര്‍ണാര്‍ഥത്തില്‍ അംഗീകരിച്ച് ജീവിതത്തെ മുഴുവന്‍ അതിനനുസരിച്ച് ചിട്ടപ്പെടുത്തുന്നതിലൂടെയാണ് ഒരാള്‍ യഥാര്‍ഥ മുസ്ലിമാകുന്നത്.) ചുരുക്കത്തില്‍ ഇസ്ലാമിക രാഷ്ട്രീയം എന്നത് മുസ്ലിങ്ങള്‍ക്ക് വേണ്ടി മുസ്ലിങ്ങളാല്‍ നടത്തപ്പെടുന്ന മുസ്ലിങ്ങളുടെ ഭരണമല്ല. മറിച്ച് ദൈവത്തിന്റെ മുഴുവന്‍ അടിയാറുകള്‍ക്കും വേണ്ടി ദൈവിക നിയമമനുസരിച്ച് ജനങ്ങളാല്‍ നടത്തപ്പെടുന്ന ജനങ്ങളുടെ ഭരണമാണ്.
Share:

ഇസ്ലാമിലെ രാഷ്ട്രീയം കൊണ്ടുദ്ദേശിക്കുന്നത്

ഇതില്‍ കൊടുത്ത മൂന്ന് പോസ്റുകള്‍ വായിച്ചിരിക്കുമല്ലോ. ഈ ബ്ളോഗിലെ ചര്‍ച പ്രയാസമില്ലാതെ മുമ്പോട്ട് കൊണ്ടുപോകണമെങ്കില്‍ അത് സംബന്ധമായി ചില കാര്യങ്ങള്‍ക്ക് കൂടി വ്യക്തതവരുത്തേണ്ടത് ആവശ്യമാണ് എന്ന് തോന്നുന്നു.

('ഒരു മുസ്‌ലിമിനെ ആര്‍ ഭരിക്കണം അല്ലെങ്കില്‍ ഒരു മുസ്‌ലിം ആരാല്‍ ഭരിക്കപ്പെടണം, ഒരു മുസ്‌ലിം ഭരിക്കുകയും ഭരിക്കപ്പെടുകയും ചെയ്യുന്നതിനുള്ള അടിസ്ഥാനപരമായ ആധാരം എന്തായിരിക്കണം' എന്നതാണു ഇസ്‌ലാമും രാഷ്ട്രീയവും എന്ന വിഷയത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌. ഇസ്‌ലാമില്‍ രാഷ്ട്രീയമായി ഒരൊറ്റ കാഴ്ച്ചപ്പാടേ ഉള്ളൂ. അതായത്‌ ഒരു മുസല്‍മാന്റെ മനസ്സിനെ അല്ലാഹുവിലുള്ള വിശ്വാസമല്ലാതെ മറ്റു ഒരാശയവും ഭരിക്കാന്‍ പാടില്ല. ദൈവിക വിധിവിലക്കുകള്‍ക്ക്‌ വിരുദ്ധമായതൊന്നും ഒരാളില്‍ നിന്നും വരാന്‍ പാടില്ല. ഇത്‌ ഏതു രാജാവിന്റെ നാട്ടിലായാലും ഏത്‌ പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും നാട്ടിലായാലും അപ്രകാരം തന്നെ. ഈ ആശയം മുസ്‌ലിം ലോകത്തെ ഈമാനും തഖ്‌വയും ഇസ്‌ലാമും ഉള്ള സകല മുസ്‌ലിങ്ങളും അംഗീകരിക്കുന്നു. ഈ ആശയമാണ്‌
لا طاعة لمخلوق في معصية الخالق 'സൃഷ്ടാവിന്റെ കല്‍പനകള്‍ക്കെതിരില്‍ സൃഷ്ടിയെ അനുസരിക്കാന്‍ പാടില്ല' എന്നതുകൊണ്ടു ഉദ്ദേശിക്കുന്നത്‌. മനുഷ്യന്റെ മനസ്സിനേയും അന്തരംഗത്തേയും ദൈവികമായ വിശ്വാസം ഭരിക്കണം എന്നതിനേക്കാള്‍ പ്രാധാന്യമേറിയ മറ്റെന്തെങ്കിലും ഇസ്‌ലാമിലുണ്ട്‌ എന്ന്‌ മനസ്സിലാക്കുവാന്‍ പ്രയാസമാണ്‌... എന്നാല്‍ ഇസ്‌ലാം മനുഷ്യജീവിതത്തിന്റെ സമസ്തമേലകളെപ്പറ്റിയും സംസാരിക്കുന്നു' എന്നു പറഞ്ഞാണ്‌ ഇവര്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്താറുള്ളത്‌.)

ഇസ്‌ലാമും രാഷ്ട്രീയവും എന്ന വിഷയത്തില്‍ ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌ മദനി എഴുതിയ ലേഖനത്തിലെ മുഖ്യപരാമര്‍ശങ്ങളാണ് മുകളില്‍ കൊടുത്തത്. അവ ആലേഖനത്തിലെ പ്രധാനഭാഗമാണ് എന്ന് പറയാന്‍ കാരണം പ്രത്യേക നിറത്തില്‍ നല്‍കിയിരിക്കുന്നത് കൊണ്ടുകൂടിയാണ്. ഈ വിഷയം പ്രത്യേകമായി പഠിക്കേണ്ടതുണ്ട് എന്നത് കൊണ്ടാണ് ഈ ബ്ളോഗ് ആരംഭിച്ചത്. അതിനെ സാധൂകരിക്കുന്ന ഒരു ലേഖനമാണ് മദനി സാഹിബിന്റെത്. ഒരു മുസ്ലിമിന്റെ മനസ്സിനെ ഭരിക്കേണ്ടത് അല്ലാഹുവിലുള്ള വിശ്വാസമാണ്. ഒരു മുസ്ലിം ആര്‍ ഭരിക്കണം ആരാല്‍ ഭരിക്കപ്പെടണം അതിനുള്ള അടിസ്ഥാന ആധാരം എന്തായിരിക്കണം എന്നൊക്കെയാണ് ഇസ്ലാമും രാഷ്ട്രീയവും എന്ന വിഷയത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്നദ്ദേഹം പറയുന്നു.

ഇസ്ലാം എന്നത് കേവലം ചില ആരാധനാകര്‍മങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്ന ഒരു നിലവിലുള്ള മതങ്ങളില്‍ ഒന്നിനെപ്പോലെ ഒരു മതമല്ല. ഇതാണ് ഇസ്ലാമിനെക്കുറിച്ച് മനസ്സിലാക്കേണ്ട ഒന്നാമത്തെ വസ്തുത. സത്യസാക്ഷ്യപ്രഖ്യാപനം, നമസ്കാരം, സക്കാത്ത്, നോമ്പ്, ഹജ്ജ് എന്നിങ്ങനെ ആരാധനാ കര്‍മങ്ങളുണ്ട്. സ്വഭാവസംസ്കരണ നിയമങ്ങളുണ്ട്, ധാര്‍മിക നിയമങ്ങളുണ്ട്, സാമൂഹികമായി ബന്ധപ്പെട്ട നിയമങ്ങളുണ്ട്. സാമ്പത്തിക രംഗത്ത് പാലിക്കേണ്ട വിധിവിലക്കുകളുണ്ട്, രാഷ്ട്രഭരണവുമായി ബന്ധപ്പെട്ട ക്രിമിനല്‍ നിയമങ്ങളും അതുപോലുള്ള രാഷ്ട്രാന്തരീയ നിയമങ്ങളുമുണ്ട്. ഒരു വിശ്വാസിക്ക് നിര്‍ഭയം സ്വീകരിക്കാവുന്ന നിയമങ്ങളാണിവയെല്ലാം. അവ സ്വീകരിച്ചാലുള്ള പ്രത്യാഗാതം ഒട്ടും ഭയപ്പെടേണ്ടതില്ല എന്നതാണ് ദൈവിക നിയമങ്ങളുടെ പ്രത്യേകത. കാരണം മനുഷ്യനെ സൃഷ്ടിച്ച സ്രഷ്ടാവിന്റെ നിയമമായത് കൊണ്ടുതന്നെ അവ മനുഷ്യന് ഏറെ അനുയോജ്യമാണ്. ഈ നിയമങ്ങള്‍ പാലിക്കുന്നതിലൂടെ രണ്ട് പ്രയോജനങ്ങള്‍ മനുഷ്യന് ലഭിക്കുന്നു. ഒന്ന് ഇസ്ലാം എന്ന പേര് സൂചിപ്പിക്കുന്ന പോലെ സമാധാനം. വ്യക്തിജീവിതത്തില്‍ ആ നിയമമനുസരിച്ചാല്‍ വ്യക്തിക്ക് സമാധാനം. അതേ പ്രകാരം കുടുംബ ജീവിതത്തില്‍, സമൂഹത്തില്‍, രാഷ്ട്രത്തില്‍ ഇവിടെയൊക്കെ സമാധാനം ലഭിക്കുന്നു എന്നതാണ് ഇസ്ലാമിക നിയമങ്ങളുടെ മേന്‍മ. വ്യക്തികള്‍ തങ്ങളുടെ ജീവിതത്തില്‍ അവ പാലിക്കുമ്പോള്‍ അവന് സമാധാനം ലഭിക്കുന്നതോടൊപ്പം ശാശ്വതമായ സ്വര്‍ഗത്തിന് അവകാശികൂടിയാകുന്നു എന്ന ഒരു പ്രത്യേകതകൂടി ഈ നിയമങ്ങള്‍ക്കുണ്ട്. ഇസ്ലാമിന്റെ ധാര്‍മിക സാമ്പത്തിക രാഷ്ട്രീയ നിയമങ്ങള്‍ ഉന്നതമായ മാനുഷിക മൂല്യങ്ങളില്‍ അധിഷ്ടിതമാണ്. അവയാകട്ടെ കാലദേശങ്ങള്‍ക്കനുസരിച്ച് മാറാത്തവയും. അതുകൊണ്ടുതന്നെ മുഴുവന്‍ മനുഷ്യര്‍ക്കും പ്രയോജനകരവുമാണ്. അവയാണ് ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ മഅ്റൂഫ് എന്ന് പറയുന്നത്.

ഒരു മനുഷ്യന്‍ അദ്ദേഹം മുസ്ലിമാകട്ടെ അല്ലാതിരിക്കട്ടെ അയാളുടെ കുടുംബജീവിതത്തില്‍ ഇസ്ലാമിക നിയമങ്ങള്‍ പാലിക്കുന്നുവെന്ന് സങ്കല്‍പിക്കുക തീര്‍ച്ചയായും അതില്‍ സല്‍ഫലങ്ങള്‍ അദ്ദേഹത്തിന് അനുഭവിക്കാന്‍ കഴിയും. സാമ്പത്തിക രംഗത്തും അപ്രകാരം തന്നെ. രാഷ്ട്രീയ രംഗത്തേക്ക് വരുമ്പോള്‍ ഒരു രാഷ്ട്രം തങ്ങളുടെ നിയമ നിര്‍മാണത്തിന് ഇസ്ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥയെ സ്വീകരിക്കുന്നുവെന്ന് വെക്കുക. അതുമുഖേന ഇന്ന് നിലനില്‍ക്കുന്ന മുഴുവന്‍ വ്യവസ്ഥകളെക്കാളും ആ രാജ്യത്ത് സമാധാനം നിലനിര്‍ത്താനും ക്ഷേമം കൈവരിക്കാനും സാധിക്കും എന്ന് വിശ്വസിക്കുന്നതോ, അതല്ല ഒരു രാജ്യത്തിന്റെ നിയമമാക്കാന്‍ ഇസ്ലാമിലെ രാഷ്ട്രീയ വ്യവസ്ഥക്ക് സാധ്യമല്ല എന്ന് കരുതുന്നതോ യഥാര്‍ഥ ഇസ്ലാമിക വീക്ഷണം. ദൈവഭയമുള്ള ഭരണാധികാരികളാകണം എന്നത് അത്തരം വ്യവസ്ഥ പൂര്‍ണാര്‍ഥത്തില്‍ വിജയിക്കാന്‍ ആവശ്യമാണ് എന്ന കാര്യം വിസ്മരിക്കുന്നില്ല. ചില രംഗത്തേക്ക് ചിന്തകള്‍ കടന്ന് ചെല്ലേണ്ടതുണ്ട് എന്ന് സൂചിപ്പിക്കാനാണ് ഇത്രയും എഴുതിയത്.

ഇസ്ലാമിലെ രാഷ്ട്രീയം എന്നാല്‍ ഒരു മുസ്ലിം ഭരിക്കുന്നതിന്റെയും ഭരിക്കപ്പെടുന്നതിനെയും മാത്രം ബന്ധപ്പെടുത്തി മനസ്സിലാക്കരുത് എന്ന് പറഞ്ഞ് വരികയായിരുന്നു. അത് തന്നെ ‘അതായത്‌ ഒരു മുസല്‍മാന്റെ മനസ്സിനെ അല്ലാഹുവിലുള്ള വിശ്വാസമല്ലാതെ മറ്റു ഒരാശയവും ഭരിക്കാന്‍ പാടില്ല’ എന്നിങ്ങനെ പരിമിതപ്പെടുത്തുമ്പോള്‍ ഇത് സംബന്ധമായ പൊതു ചര്‍ചതന്നെ അപ്രസക്തമാകുന്നു. ഇസ്ലാമിലെ ആരാധനാകര്‍മങ്ങളും മറ്റു നിയമനിര്‍ദ്ദേശങ്ങളുമെല്ലാം ഇങ്ങനെ പരിമിതപ്പെടുത്തിയാല്‍ ‘ദഅ്വത്ത്’, പ്രബോധനം എന്നൊക്കെപ്പറയുന്നതിന് എന്ത് പ്രസക്തി?. ഒരു ഇസ്വലാഹി സംഘടനക്ക് അതുമതിയാകുമായിരിക്കാം പക്ഷേ അല്ലാഹു മുസ്ലിം സമൂഹത്തെ ഏല്‍പിച്ച ദൌത്യം അതല്ലല്ലോ.

ഇത്രയും പറഞ്ഞ് കഴിയുമ്പോള്‍ മുജാഹിദ് സുഹൃത്തുക്കള്‍ക്ക് എഴുതാപുറം വായിക്കുന്ന ഒരു സ്വഭാവമുണ്ട് അതിങ്ങനെയാണ് ‘ഇസ്‌ലാം എന്നാല്‍ എന്താണ്‌? അതിവിടുത്തെ നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥിതികളില്‍ സമരം നടത്തലാണോ?. 'ലാ ഇലാഹ ഇല്ലല്ലാഹ' എന്ന്‌ പറഞ്ഞാല്‍ അല്ലാഹുവല്ലാതെ ഭരണാധികാരിയില്ല എന്നും അല്ലാഹുവല്ലാതെ യജമാനനില്ല എന്നും ഒക്കെ അര്‍ത്ഥം വച്ചാല്‍ എത്തിച്ചേരുന്നത്‌ അങ്ങോട്ട്‌ തന്നെയായിരിക്കും.’

ഇത് വല്ലാത്തൊരു ഭയപ്പാടാണ്. ഇസ്ലാമിക രാഷ്ട്രീയം എന്നാല്‍ ആകെ, രാജ്യത്തെ നിയമം പിടിച്ചെടുക്കാന്‍ മുസ്ലിംകള്‍ നടത്തുന്ന ചില സമരപരിപാടികളുമായി ബന്ധപ്പെട്ടതാണ് എന്ന് കാലാകാലങ്ങളായി തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമാണ്, ഈ അടിസ്ഥാന രഹിതമായ ഭയം എന്ന് പറയാതെ വയ്യ. ലാ ഇലാഹ ഇല്ലല്ലാ എന്നാല്‍ അല്ലാഹു അല്ലാതെ ഭരണാധികാരിയില്ല എന്നാരും പറഞ്ഞിട്ടില്ല. മറുപടി പറയാനുള്ള ഒരു സുഖത്തിന് വേണ്ടി നെയ്തെടുത്ത ഒരു ആരോപണം മാത്രമാണ് ഇത്. മനുഷ്യന്റെ ഏത് രംഗത്തേക്കുമുള്ള നിയമം നിര്‍മിക്കാനുള്ള അധികാരം അല്ലാഹുവിന് മാത്രമേയുള്ളൂ. അല്ലാഹു ഹാകിമാണ് എന്ന് പറയുമ്പോള്‍ അത് പ്രാപഞ്ചിക വ്യവസ്ഥയുമായി ബന്ധപ്പെട്ടത് മാത്രമാണ് എന്ന് പറയുന്നത് സൂക്ഷമതയില്ലാത്ത പ്രയോഗമാണെന്നും, നിയമ നിര്‍മാണത്തിന് ജീവിതത്തിന്റെ ഒരു മേഖലയും അല്ലാഹു മനുഷ്യനെ ഏല്‍പിച്ചിട്ടില്ലെന്നും, ലാ ഇലാഹ ഇല്ലല്ലാ എന്ന് പറയുമ്പോഴുള്ള അല്ലാഹുവില്‍ അത്തരമൊരു പൂര്‍ണനായ അല്ലാഹുവെ കാണണമെന്നുമാണ് ആകെ പറഞ്ഞിട്ടുണ്ടാകുക. അതാകട്ടെ സത്യവും. ഇതിനെയാണ് ലാ ഇലാഹ ഇല്ലല്ലാ എന്ന് പറഞ്ഞാല്‍ അല്ലാഹു അല്ലാതെ ഭരണാധികാരിയില്ല. എന്ന് ആരൊക്കെയോ അവകാശപ്പെടുന്നു എന്ന രൂപത്തില്‍ കാണുന്നത്. ഇവിടെ ഒന്നാമതായി വേണ്ടത് ഇസ്ലാമിലെ രാഷ്ട്രീയം എന്താണെന്ന് താത്വികമായി മനസ്സിലാക്കുക. അതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് എന്ത നിലപാട് സ്വീകരിക്കണം എന്ന പ്രായോഗിക നിലപാട് വിശ്വാസികള്‍ സ്വീകരിക്കുക (ഒരു പക്ഷേ അത് നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നതടക്കമുള്ളതാകാം പക്ഷേ അത് ഇസ്ലാമിന്റെ അടിസ്ഥാനത്തില്‍ കൂടിയാലോചനകളിലൂടെ എത്തിചേര്‍ന്നതായിരിക്കണം. അല്ലാതെ അതിനുള്ള സ്വാതന്ത്യ്രം വ്യക്തികള്‍ക്ക് വിട്ടുകൊടുത്ത് ഓരോരുത്തരും ഏതോ താല്‍പര്യത്തിന്റെ പേരില്‍ വ്യത്യസ്ഥ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചാല്‍ അങ്ങനെയുള്ളവര്‍ ഇസ്ലാമിന്റെ ചില ധാര്‍മിക നിയമങ്ങള്‍ പാലിച്ചാല്‍ ഇസ്ലാമിലെ രാഷ്ട്രീയമാവില്ല). പിന്നീട് വരുന്നത് ജനങ്ങളെ പ്രബോധനം ചെയ്യുമ്പോള്‍ ഈ രാഷ്ട്രീയമടക്കമുള്ള ഇസ്ലാമിലേക്ക് ക്ഷണിക്കുക. അങ്ങനെ വ്യക്തിജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും രാഷ്ട്രത്തിലും ഇസ്ലാമിനെ സ്ഥാപിക്കുക. ഇതില്‍ എവിടെയും തീവ്രവാദമില്ല. അട്ടിമറിയോ പിടിച്ചിറക്കലോ ഇല്ല. ദീനില്‍ ബലാല്‍കാരമില്ല എന്നത് ഈ ദീനിനും ബാധകമാണ്. ഇപ്രകാരം പ്രവര്‍ത്തിക്കുന്നതില്‍ ആശയസമരമാണ് നടക്കുന്നത്. സമരമെന്ന് കേള്‍ക്കുമ്പോഴേക്ക് വെപ്രാളപ്പെടേണ്ടതില്ല.
Share:

അട്ടിമറി സൃഷ്ടിക്കുവാന്‍ (3)

(മുജാഹിദ് സുഹൃത്തുക്കള്‍ എങ്ങനെ കാണുന്നു എന്ന പോസ്റിന്റെ മൂന്നാം ഭാഗം)

ഇസ്‌ലാം ദീന്‍ ഒന്നാമതായി ഉദ്ദേശിക്കുന്നത്‌ മനുഷ്യന്റെ മനസ്സില്‍ വിശ്വാസം ഉണ്ടാക്കുകയും ആ വിശ്വാസം മുഖേന അവനെ സല്‍പ്രവൃത്തികളിലേക്ക്‌ നയിക്കുകയും പാപങ്ങളില്‍ നിന്ന്‌ അകറ്റി നിര്‍ത്തുകയും ചെയ്യുക എന്നതിനാണ്‌. അതിനു ഭരണകൂടങ്ങള്‍ ഉണ്ടാകുന്നത്‌ നല്ലതാണ്‌ എന്നത്‌ ശരിയാണെങ്കിലും, അത്‌ അനിവാര്യമാകണമെന്നില്ല. ഒരു നല്ല ഭരണകൂടത്തിനോ ദുഷ്ട ഭരണകൂടത്തിനോ ഒരാളെ നന്നാക്കുവാനോ ചീത്തയാക്കുവാനോ കഴിയണമെന്നില്ല.

* ശരി. നല്ലതിന് വേണ്ടി പണിയെടുത്തുകൂട എന്നുണ്ടോ. ഒരാളെ നന്നാക്കുന്നതില്‍ ഒരുപങ്ക് വഹിക്കാന്‍ ഭരണകൂടത്തിന് കഴിയുകയും ചെയ്യാമല്ലോ?, ചീത്തയാക്കാനും. അത് കൊണ്ടല്ലേ, സ്വവര്‍ഗസംഭോഗം നിയമവിധേയമാക്കുന്നതിനെതിരെ ഇദ്ദേഹം പിന്തുണക്കുന്ന സംഘടന പ്രമേയം പാസാക്കുന്നത്. (മദനി സാഹിബ് ഇപ്പോള്‍ ഏതെങ്കിലും മുജാഹിദ് പക്ഷത്തിലില്ല എന്ന മുന്‍ അറിവിന്റെ അടിസ്ഥാനത്തിലാണ് പിന്തുണക്കുന്ന എന്ന് പറഞ്ഞത്)

അല്ലാഹുവിന്റെ ഒരോ മനുഷ്യരോടുമുള്ള കല്‍പന അവന്റെ കഴിവിന്റെ അതിര്‍ത്തിയില്‍ വരുന്ന കാര്യങ്ങളും, സാമ്പത്തികമായ പരിധിയില്‍ വരുന്ന കാര്യങ്ങളും ചെയ്യുവാനാണ്‌. മക്കളുള്ളവനോടും ഇല്ലാത്തവനോടും, സ്വത്തുള്ളവനോടും ഇല്ലാത്തവനോടും, ആരോഗ്യമുള്ളവനോടും ഇല്ലാത്തവനോടും ഇസ്‌ലാമിന്റെ കല്‍പന ഒരേ തരത്തിലല്ല. ഒരോരുത്തര്‍ക്കും അല്ലാഹു നല്‍കുന്ന അധികാരവും സ്വാധീനവും അനുസരിച്ചാണ്‌ അത്‌. ഖുര്‍ആനിലെ مَّكَّنَّاْ എന്ന പദം അതാണുദ്ദേശിക്കുന്നത്‌.
مَّكَّنَّاهُمْ في الارض ان (ഹജ്ജ്‌ 22:41) എന്ന്‌ ഖുര്‍ആനില്‍ പറയുന്നുണ്ട്‌. അവര്‍ക്ക്‌ ഭൂമിയില്‍ സൗകര്യം അഥവാ സ്വാധീനം നല്‍കിയാല്‍ എന്നര്‍ത്ഥം. ഒരോരുത്തര്‍ക്കും അല്ലാഹു നല്‍കിയ സൗകര്യം എത്രയാണോ ആ സൗകര്യമനുസരിച്ച്‌ അതിന്റെ പരിധിയില്‍ അവന്റെ കല്‍പന പാലിച്ച്‌ ജീവിക്കണം. ഒരാള്‍ക്ക്‌ സമ്പത്തോ ജനസ്വാധീനമോ നേതൃഗുണമോ അല്ലാഹു നല്‍കിയെങ്കില്‍ അയാള്‍ അത്‌ ഉപയോഗിക്കണം, അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അനുസരിച്ചുകൊണ്ട്‌. ഇനി ഒരാള്‍ക്ക്‌ അല്ലാഹു ഒരു ഉദ്യോഗം നല്‍കി എന്ന്‌ കരുതുക. എങ്കില്‍ അയാള്‍ അതില്‍ ഇരുന്നുകൊണ്ട്‌ ചെയ്യാവുന്ന നന്മകളൊക്കെ ചെയ്യണം; അവിടെ അയാള്‍ക്ക്‌ അല്ലാഹുവോട്‌ കടപ്പാടുണ്ട്‌. ഒരോരുത്തര്‍ക്കും അല്ലാഹു നല്‍കിയ സൗകര്യത്തിന്റെ അടിസ്ഥാനത്തിലാണു അവരവര്‍ക്ക്‌ അല്ലാഹുവോടുള്ള കടപ്പാട്‌. യാത്രക്കാരനും നാട്ടില്‍ താമസിക്കുന്നവനും, രോഗിയും ആരോഗ്യമുള്ളവനും തമ്മിലെ വ്യത്യാസം എന്നിങ്ങനെ ഒരുപാട്‌ മേഖലകള്‍ ഉണ്ട്‌ ഇക്കാര്യത്തില്‍.
സമ്പത്ത്‌ ഉള്ളവനോട്‌ മാത്രമാണു സക്കാത്ത്‌ കൊടുക്കാന്‍ കല്‍പന. ഇസ്‌ലാം കാര്യങ്ങള്‍ അഞ്ചെണ്ണത്തില്‍ ഒന്നാണല്ലോ സക്കാത്ത്‌. സമ്പത്ത്‌ ഇല്ലാത്തവന്‍ സക്കാത്ത്‌ കൊടുക്കാതിരുന്നാല്‍ അവന്റെ ഇസ്‌ലാം ദീന്‍ 80% ആകുമോ? നമ്മുടെ വീക്ഷണത്തില്‍ 100% തന്നെയാണ്‌. അയാള്‍ സക്കാത്ത്‌ നല്‍കിയില്ല എന്നത്‌ അയാളുടെ ദീന്‍ അപൂര്‍ണ്ണമാകുവാന്‍ കാരണമാകില്ല.

*മേല്‍കൊടുത്തതൊക്കെ ഇസ്ലാമിന്റെ ക്രിമിനല്‍ രക്ഷാശിക്ഷകളൊക്കെ ഇന്ത്യയില്‍ നടപ്പാക്കുന്നതാണ് ഇസ്ലാമിലെ രാഷ്ട്രീയം എന്നും, ആരൊക്കെയോ അതിന് വേണ്ടി ശ്രമിക്കുന്നു എന്നുമുള്ള തെറ്റിദ്ധാരണയില്‍ എഴുതിപ്പോകുന്നതാണ്.

ആ അധികാരം ഉണ്ടാക്കുവാന്‍ അവന്‍ ശ്രമിക്കേണ്ടതല്ലേ എന്നാണെങ്കില്‍ അതു സക്കാത്ത്‌ കൊടുക്കുവാന്‍ വേണ്ടി സമ്പത്തുണ്ടാക്കുവാന്‍ ശ്രമിക്കേണ്ടതല്ലേ എന്നത്‌ പോലെയും ഹജ്ജ്‌ ചെയ്യാന്‍ വേണ്ടി സമ്പത്തും ആരോഗ്യവും ഉണ്ടാക്കേണ്ടതല്ലേ എന്നത്‌ പോലെയുമുള്ള അപ്രസക്തമായ ചോദ്യങ്ങളാണ്‌.

* ഇസ്ലാം ആണ് നമ്മുടെ ദീന്‍. അത് ജീവിതത്തിന്റെ സകല മേഖലകളെയും ഉള്‍കൊള്ളുന്നതാണ്. അതിന്റെ ഇഖാമത്ത് (സംസ്ഥാപനം) ആണ് അല്ലാഹു നമ്മോട് ആവശ്യപ്പെട്ടിട്ടുള്ളത്. അത് നിര്‍വഹിച്ച് മുന്നോട്ട് പോകുമ്പോള്‍. അതിലുള്‍പ്പെട്ട രാഷ്ട്രീയ വശത്തെക്കുറിച്ച് നിശബ്ദമാകണം എന്ന് പറയുന്നതിലെ യുക്തിയാണ് മനസ്സിലാക്കാന്‍ സാധിക്കാത്തത്.
അധികാരം ലഭിക്കുമ്പോള്‍ ഇസ്ലാമിലെ ശിക്ഷാവിധികള്‍ നടപ്പിലാക്കണം. ശിക്ഷാവിധികള്‍ നടപ്പിലാക്കാന്‍ മാത്രം അധികാരം ഉണ്ടാക്കേണ്ടതില്ല എന്നിങ്ങനെ പറഞ്ഞാല്‍ മനസ്സിലാക്കാം.
ദീനിന് അധികാരവും കൂടി ഉണ്ടാകുക എന്നതാണ് അതിന്റെ പൂര്‍ണത.
ഇസ്ലാമിന്റെ ഭരണത്തിന്‍ കീഴിലല്ലാതെ ജീവിച്ച ഒരാളുടെ ദീനില്‍ എന്തെങ്കിലും കുറവ് സംഭവിക്കും എന്നാരും ഇവിടെപ്പറഞ്ഞിട്ടില്ല.
ഇസ്ലാം എന്നത് ഒരു വ്യവസ്ഥയാണ് അതിലെല്ലാമുണ്ട്. ഒന്ന് ചിന്തിച്ചുനോക്കൂ ഭരണമില്ലാത്ത കമ്മ്യൂണിസം, അധികാരമില്ലാത്ത മുതലാളിത്തം എത്ര ദുര്‍ബലമായിരിക്കും അവ. അത് കൊണ്ടാണ്, മൌലാനാ മൌദൂദി പറഞ്ഞത് ‘...... ഭൂമിയില്‍ സ്ഥാപിതമാകാത്ത വീട് പോലെയാണ്.’

ഫിര്‍ഔന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്‌. ഫിര്‍ഔന്‍ ധിക്കാരിയായി മാറിയിരിക്കുന്നു എന്നു പറഞ്ഞാണു അല്ലാഹു മൂസാ(അ)യേയും ഹാറൂണിനേയും(അ) അയക്കുന്നത്‌. ആ ധിക്കാരിയെ സിംഹാസനത്തില്‍ നിന്ന്‌ കൈപിടിച്ച്‌ താഴെയിറക്കാനല്ല അവരെ അയച്ചത്‌. പിന്നെ എന്തിനു വേണ്ടിയാണ്‌ فقولا له قولا ليّنا لعلّه يتذكّر او يخشي (ത്വാഹ 20:44)
'എന്നിട്ട്‌ നിങ്ങള്‍ അവനോട്‌ സൗമ്യമായ വാക്ക്‌ പറയുക. അവന്‍ ഒരുവേള ചിന്തിച്ചു മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന്‌ വരാം.'
ഇത്‌ ആരോടാണു അവര്‍ പറയേണ്ടത്‌? സേച്ഛാധിപതിയായ, ചരിത്രത്തിലെ കൊടിയ മര്‍ദ്ദകനായ ഫറവയോടാണു ഇവര്‍ പറയേണ്ടത്‌. നിന്റെ മര്‍ദ്ദനം നിര്‍ത്തണം, നിന്റെ ധിക്കാരം അവസാനിപ്പിക്കണം എന്നൊക്കെയുള്ള ശൈലിക്ക്‌ പകരം അല്ലാഹു പറയുന്നത്‌ ഫിര്‍ഔനോട്‌ മാര്‍ദ്ദവമായതും സൗമ്യമായതുമായ വാക്ക്‌ പറയണം എന്നാണ്‌. ആ വാക്ക്‌ കേട്ടിട്ട്‌ അവന്‍ ഒരുവേള സത്യത്തെപ്പറ്റി ബോധവാനായേക്കാം. അല്ലെങ്കില്‍ അല്ലാഹുവിന്റെ ശിക്ഷയെപ്പറ്റി ഭയമുള്ളവനായേക്കാം.

* ഇവിടെയുള്ള ഭരണാധികാരികളെ തട്ടിമാറ്റി, വിപ്ളവത്തിലൂടെ അട്ടിമറിച്ച്, പിടിച്ചിറക്കി അവിടെ കയറിയിരുന്ന് ഭരിക്കാനാണ് ഇസ്ലാമിക പ്രസ്ഥാനം പണിയെടുക്കുന്നത് എന്ന തെറ്റിദ്ധാരണയാണ് മുകളിലെ വരികള്‍ എഴുതാനുള്ള പ്രചോദനമെന്ന് കരുതുന്നു. പ്രബോധനത്തിന്റെ ശൈലി എങ്ങനെയായിരിക്കണം എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടോ?. ഫറവോന്‍ മുസ്ലിമായി മാറിയിരുന്നങ്കില്‍ ആരുടെ നിയമമനുസരിച്ചായിരിക്കും അദ്ദേഹം ഭരണം നിര്‍വഹിക്കുക. ഇതൊരു അട്ടിമറിതന്നെയാണ്. പ്രയോഗങ്ങളെ അങ്ങനെതന്നെ മനസ്സിലാക്കാന്‍ ശ്രമിക്കാതെ അതിന്റെ മൂലം തേടിപ്പോകുമ്പോള്‍ പല അസംബന്ധങ്ങളും സംഭവിക്കും. അങ്ങനെയാണ് സമഗ്രം എന്നാല്‍ അഗ്രങ്ങള്‍ സമമായത് എന്ന് വിശദീകരിച്ച് മറുപടി പറയുന്നത്. വിപ്ളവം എന്ന് കേള്‍ക്കുമ്പോള്‍ വാള്‍ ഓര്‍മവരികയാണ്. അട്ടിമറി എന്ന് കേള്‍ക്കുമ്പോള്‍ എന്തൊക്കെ മറിഞ്ഞ് വീഴുന്ന ശബ്ദമാണാവോ ഇവരൊക്കെ കേള്‍ക്കുന്നത്. വാള്‍ തിരികെ ഉറയിലിടില്ല എന്ന് ആരോ ആലങ്കാരികമായി പറഞ്ഞത് വിശദീകരിക്കുന്നത് കേട്ടപ്പോള്‍ ഞെട്ടിപ്പോയി. അവസാനത്തെ പത്തില്‍ പ്രവാചകന്‍ അരമുറുക്കി എന്ന ഹദീസ് ഇക്കണക്കില്‍ എങ്ങനെ വ്യാഖ്യാനിക്കും. ഏതായാലും താഴെകാണുന്ന രൂപത്തിലുള്ള ശൈലി ഒഴിവാക്കുന്നത് തന്നെയാണ് അഭികാമ്യം. ഇപ്രകാരം അതിന് ശറഹ് എഴുതുന്നവരുള്ള സ്ഥിതിക്ക് പ്രത്യേകിച്ചും.

ഇസ്‌ലാമും രാഷ്ട്രീയവും എന്ന വിഷയസംബന്ധമായി ഒരുപാട്‌ ദുരൂഹതകളും സങ്കീര്‍ണ്ണതകളും സൃഷ്ടിക്കപ്പെട്ടതിനാല്‍ വിശദീകരണവും ഒരുവേള ദുരൂഹവും സങ്കീര്‍ണ്ണവുമായിരിക്കുകയാണ്‌. ചില ലേഖനങ്ങളിലെ പദപ്രയോഗങ്ങളിലേക്ക്‌ ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്‌. 'ഇസ്‌ലാം എന്നാല്‍ കേവലം ചില വിശ്വാസങ്ങളും ആചാരങ്ങളൂമാണ്‌ എന്ന്‌ പറഞ്ഞ്‌ പഠിപ്പിക്കുന്ന പുരോഹിതന്മാര്‍ എക്കാലത്തും ഉണ്ടായിരുന്നു. അവരുടെ കൈകളില്‍ യഥാര്‍ത്ഥ ദീന്‍ സ്വാഭാവികമരണം പ്രാപിക്കുകയല്ലാതെ മറ്റൊന്നും സംഭവിക്കുകയില്ല എന്ന്‌ ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക്‌ പോലും നന്നായറിയാം. നേരെമറിച്ച്‌ അധര്‍മ്മം കൊടികുത്തി വാഴുന്ന വ്യവസ്ഥിതികളില്‍ അട്ടിമറി സൃഷ്ടിക്കുവാന്‍ കഴിവുള്ള ഒരു ബദല്‍ വ്യവസ്ഥയായി ഇസ്‌ലാമിനെ അവതരിപ്പിക്കുമ്പോള്‍ ആണ്‌ ശത്രുക്കളൊന്നാകെ നമുക്കെതിരില്‍ അണിനിരക്കുന്നത്‌. ഇത്‌ കണ്ടിട്ടെങ്കിലും പിന്തിരിപ്പന്‍ ജിഹാദിന്റെ വക്താക്കള്‍ക്ക്‌ മനസ്സിലാക്കാമായിരുന്നു, ഇവരുടെ ജിഹാദ്‌ വഴിതെറ്റിയിരിക്കുന്നുവെന്ന്‌'. ഇതാണു മതപ്രബോധന ശൈലിയെന്നാണു ഒരു വിഭാഗം അവകാശപ്പെടുന്നത്‌. ഇങ്ങനെയെങ്കില്‍ ഫിര്‍ഔന്റെ അധര്‍മം കൊടികുത്തിവാഴുന്ന വ്യവസ്ഥിതിയില്‍ ഇവര്‍ പറയുന്ന അട്ടിമറി സൃഷ്ടിക്കുവാനല്ല ഏതായാലും മൂസാനബി(അ) വന്നത്‌. സൗമ്യമായ വാക്ക്‌ പറയണം എന്നത്‌ എത്രതന്നെ വലിച്ച്‌ നീട്ടിയാലും അത്‌ അട്ടിമറി സൃഷ്ടിക്കുക എന്ന അര്‍ത്ഥത്തിലാക്കുവാന്‍ തരമില്ല. സൗമ്യമായ വാക്കുകൊണ്ടല്ലല്ലോ അട്ടിമറി സംഭവിക്കുന്നത്‌.

* അട്ടിമറി സംഭവിക്കുന്നത് സൌമ്യമായ വാക്കുകൊണ്ടായിക്കൂട എന്നില്ല.

ജീവിതത്തിന്റെ സകല മേഖലക്കും തുല്യമായ പ്രാധാന്യം ഞങ്ങള്‍ കൊടുക്കുന്നു. അതില്‍ രാഷ്ട്രീയം മാത്രം എടുത്ത്‌ ഉയര്‍ത്തിക്കാണിക്കാറില്ല. ജീവിതമാകെ, ലോകമാകെ രാഷ്ട്രീയമാണു എന്നൊന്നും ഞങ്ങള്‍ ധരിച്ചുവശായിട്ടില്ല. അത്രമാത്രം രാഷ്ട്രീയത്തെപ്പറ്റി ഞങ്ങള്‍ ആശങ്കാകുലരുമല്ല. മറിച്ച്‌ വ്യക്തി ജീവിതത്തിലും കുടുംബരംഗത്തും സാമൂഹികരംഗത്തും അയല്‍ക്കാരോടുള്ള ബന്ധത്തിലും ഇതരമതസ്ഥരോടുള്ള ബന്ധത്തിലും മറ്റ്‌ ജീവികളോടുള്ള ബന്ധത്തിലുമൊക്കെ ഇസ്‌ലാമിന്റെ മാര്‍ഗ്ഗദര്‍ശനം നടപ്പാക്കണം. അതു നടപ്പാക്കാത്തിടത്തോളം വമ്പിച്ച നഷ്ടം ഉണ്ടാകുക തന്നെ ചെയ്യും എന്നാണു ഞങ്ങള്‍ കണക്കാക്കുന്നത്‌. നേരെമറിച്ച്‌ ഇസ്‌ലാം രാഷ്ട്രീയമാണ്‌ എന്ന്‌ പറഞ്ഞ്‌ തുടങ്ങുന്ന ഏര്‍പ്പാട്‌ മുജാഹിദുകള്‍ക്കില്ല എന്നേയുള്ളു.
ഇസ്‌ലാമിനെ സംബന്ധിച്ച്‌ മുസല്‍മാനെ ആര്‍ ഭരിക്കണം എന്നിടത്ത്‌ 'മുസല്‍മാന്റെ മനസ്സിനെ സത്യവിശ്വാസം ഭരിക്കണം' എന്നാണു മറുപടി. അവന്റെ ശരീരത്തെ ഏതു ഭരണകൂടം ഭരിക്കുന്നുവെന്നത്‌ രണ്ടാമത്തെ കാര്യമാണ്‌. കഴിയുന്നിടത്തോളം ശരീരത്തെയും മറ്റ്‌ ഭരണകൂടങ്ങള്‍ക്ക്‌ ഭരിക്കുവാന്‍ ഇട നല്‍കരുത്‌. ശരീരത്തെ മാത്രം ഇതര ഭരണകൂടങ്ങളില്‍ നിന്ന്‌ മോചിപ്പിച്ചിട്ട്‌ കാര്യമില്ല. കാരണം മനസ്സിന്റെ ശുദ്ധിയാണ്‌ ആദ്യം വേണ്ടത്‌.

* ഇസ്ലാമില്‍ രാഷ്ട്രീയത്തിന്റെ യഥാര്‍ഥസ്ഥാനം മനസ്സിലാക്കിയവരായിരുന്നു മുസ്ലികളെങ്കില്‍ മൌദൂദിയോ അദ്ദേഹത്തിന്റെ പ്രസ്ഥാനമോ ഇതത്ര ഊന്നിപ്പറയുമായിരുന്നില്ല. ഒരു തജ്ദീദി പ്രസ്ഥാനം ചെയ്യുന്ന ജോലി. ജനങ്ങള്‍ നശിപ്പിച്ച ഭാഗം പുനര്‍ നിര്‍മിക്കുകയാണ്. അതിനാല്‍ മതരാഷ്ട്രവാദികള്‍ എന്ന ആരോപണം തങ്ങളുടെ മേല്‍ ഉന്നയിക്കപ്പെട്ടാലും, അതിന് വേണ്ടിപ്രവര്‍ത്തിക്കുന്നവര്‍ക്ക് മാറി നില്‍കാനാവില്ല.

മദനീസാഹിബിന്റെ ലേഖനം ഇവിടെ അവസാനിക്കുന്നു. അദ്ദേഹത്തിന്റെ ലേഖനം വായിച്ചപ്പോള്‍ എനിക്ക് തോന്നിയ ചില കാര്യങ്ങളാണ് ഇതിനിടയില്‍ സൂചിപ്പിച്ചത്. അതില്‍ ഏതെങ്കിലും അഭിപ്രായം മാറ്റേണ്ടതുണ്ടെങ്കില്‍ അതിനും വിരോധമില്ല. വായനക്കാര്‍ ചൂണ്ടിക്കാണിച്ച് തന്നാല്‍ മതി. ഇത് ഇവിടെ എടുത്ത് ചേര്‍ക്കുന്നതിന്റെ ഉദ്ദേശം ഇത്തരം തെറ്റിദ്ധാരണകള്‍ വിഷയം യഥാവിധി ഗ്രഹിക്കുന്നതിന് തടസ്സമാകും എന്ന് കരുതുന്നത് കൊണ്ടാണ്.

ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ തുടരും (ഇന്‍ഷാ അല്ലാ)
Share:

ആധിപത്യം തിരിച്ചുപിടിക്കാന്‍ ആരുണ്ടിവിടെ? (2)

(മുജാഹിദ് സുഹൃത്തുക്കള്‍ എങ്ങനെ കാണുന്നു എന്ന പോസ്റിന്റെ രണ്ടാം ഭാഗം)

ലേഖനത്തിലെ പ്രസക്തമായ ചില ഭാഗങ്ങള്‍കൂടി. ഇതില്‍ പറയുന്നതെല്ലാം തെറ്റെന്നോ ശരിയെന്നോ പറയുകയല്ല ഇവിടെ ഉദ്ദേശം. അതോടൊപ്പം ഈ വാചകങ്ങള്‍ വായിക്കുമ്പോള്‍ എനിക്ക് സ്വാഭാവികമായി തോന്നുന്ന ചില അഭിപ്രായങ്ങള്‍ (* ചിഹ്നത്തിന് ശേഷം) രേഖപ്പെടുത്തുകയും ചെയ്യുന്നു.

‘ ഇന്ന്‌ ചിലര്‍ പറയാറുണ്ട്‌ 'അല്ലാഹുവിന്‌ ഭൂമിയില്‍ നിന്നും ആധിപത്യം നഷ്ട്ടപ്പെട്ടിരിക്കുന്നു. അവന്റെ ആധിപത്യം തിരിച്ചുപിടിക്കാന്‍ ആരുണ്ടിവിടെ, ഞങ്ങളല്ലാതെ എന്ന്‌. ഞങ്ങള്‍ ദൈവത്തിനു നഷ്ട്ടപ്പെട്ട ആധിപത്യം പുനഃസ്ഥാപിക്കാന്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്നുവെന്നാണ്‌' ദൈവാധിപത്യത്തിന്റെ വക്താക്കള്‍ അവകാശപ്പെടാറ്‌. എന്തൊരു വിവരക്കേടാണിത്‌. ദൈവത്തിനു ആധിപത്യം എവിടേയും നഷ്ട്ടപ്പെട്ടിട്ടില്ല. ദൈവത്തിന്റെ ആധിപത്യം ഈ പ്രപഞ്ചത്തിന്റെ ഒരു കോണില്‍ നിന്നും, ഒരു അണുവില്‍ നിന്നും നഷ്ടപ്പെട്ടിട്ടില്ല. അങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്‌ എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ അല്ലാഹുവിനെ വേണ്ടരീതിയില്‍ മനസ്സിലാക്കാത്തവരാണ്‌. നേരെമറിച്ച്‌ എന്നേയും അവരേയും ഈ നാട്ടിലെ ഭരണാധികാരികളേയും, അവരുടെ ശ്വാസഉച്ഛാസങ്ങളേയും ഭരിച്ചുകൊണ്ടിരിക്കുന്നത്‌, നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്‌ അല്ലാഹുവാണ്‌. അതിനെതിരായി യാതൊന്നും ഈ പ്രപഞ്ചത്തില്‍ സംഭവിക്കുക സാധ്യമല്ല. അല്ലാഹുവിനു ആധിപത്യം നഷ്ടപ്പെടുന്ന പ്രശ്നമില്ല.’

*പൂര്‍ണമായും ശരി. പക്ഷേ ആരാണ് ഈ ചിലര്‍. അല്ലാഹുവിന് ഏതെങ്കിലും തരത്തിലുള്ള ആധിപത്യം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് മുസ്ലികളായ ആരും കരുതുകയില്ല. എന്നിട്ടല്ലേ ഇവിടെ സൂചിപ്പിച്ച ആധിപത്യത്തിന്റെ കാര്യം. ആരെയാണ് ഇവിടെ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ലാത്തതിനാല്‍ കേട്ടിരിക്കുകയേ നിര്‍വാഹമുള്ളൂ.

ഒരു ഭരണാധികാരിയെ എല്ലാ ഭാഗത്തുനിന്നും ഭരിച്ചുകൊണ്ടിരിക്കുന്ന പരമമായ ഭരണാധികാരമാണു അല്ലാഹുവിന്റേത്‌. ആ ഭരണാധികാരത്തില്‍ അല്ലാഹുവിനു മറ്റു പങ്കാളികള്‍ ഉണ്ടെന്നു ചരിത്രത്തില്‍ ഒരു മുസല്‍മാനും വിശ്വസിച്ചിട്ടില്ല. ഉണ്ടെന്ന്‌ തെളിയിക്കാന്‍ ആര്‍ക്കെങ്കിലും സാധ്യമാണോ?.
രാജാധിരാജനായ അല്ലാഹുവെക്കുറിച്ചുള്ള കണിശമായ ധാരണ ചരിത്രത്തിലെ സകല മുസല്‍മാനും ഉണ്ടായിട്ടുണ്ട്‌. എന്നിട്ട്‌ ഇപ്പോള്‍ ഒരു കൂട്ടര്‍ വിളിച്ചു പറയുകയാണു എല്ലാത്തിനും പടച്ചവന്‍ വേണം, പക്ഷെ പടച്ചവന്റെ ആധിപത്യം മാത്രം അംഗീകരിക്കാന്‍ ഇവിടത്തെ ചിലര്‍ സന്നദ്ധരല്ല എന്ന്‌. എന്താണീ പറയുന്നതിന്റെ അര്‍ത്ഥം. അല്ലാഹുവിന്റെ ആധിപത്യം മുഹമ്മദ്‌ നബി(സ) മാത്രമല്ല അംഗീകരിച്ചിരുന്നത്‌, അബൂജഹലും അറേബ്യയിലെ ബഹുദൈവാരാധകരും മറ്റും അംഗീകരിച്ചിരുന്നു.

* അതെങ്ങനെ സാധിക്കാനാണ്. അല്ലാഹുവിന്റെ ആധിപത്യം മാത്രം അംഗീകരിക്കാന്‍ ഇവിടെ ചിലര്‍ സന്നദ്ധരല്ല. എന്ന് പറഞ്ഞത് ആരാണാവോ. പക്ഷേ ഒന്നുണ്ട്. രാഷ്ട്രീയ രംഗത്ത് അല്ലാഹുവിന്റെ നിയമങ്ങള്‍ ഉണ്ടെങ്കിലും അതിനെക്കുറിച്ച് ഇപ്പോള്‍ മിണ്ടേണ്ടതില്ല എന്ന വാദം ശരിയല്ല എന്നും, രാജ്യത്തിന്റെ നിയമം നിര്‍മിക്കാന്‍ താത്വികമായി മറ്റാര്‍ക്കെങ്കിലും അവകാശമുണ്ടെന്ന് ഒരു വിശ്വാസിയും ചിന്തിക്കാന്‍ പാടില്ലാത്തതാണെന്നും പറയുന്നതില്‍ ന്യായമുണ്ടെന്ന് ഞാന്‍ കരുതുന്നു.

രാജാധിരാജന്‍ അല്ലാഹുവാണെന്ന്‌ മുസ്‌ലിങ്ങള്‍ മാത്രമല്ല മുശ്‌രിക്കുകളും അംഗീകരിച്ചിരുന്നു. എന്നിട്ട്‌ ഇന്ന്‌ ഒരു കൂട്ടര്‍ പറയുന്നു 'ഞങ്ങളല്ലാത്തവരൊക്കെ അല്ലാഹുവല്ലാത്തവരെ പരമാധികാരികളായി സ്വീകരിക്കുന്നുവെന്ന്‌; ഞങ്ങള്‍ മാത്രമാണു അല്ലാഹുവിനു നഷ്ടപ്പെട്ട പരമാധികാരം തിരിച്ചുപിടിക്കാന്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ '. എന്തു വിചിത്രമായ രാഷ്ട്രീയ ധാരണയാണിത്‌. ഇത്തരം ധാരണകളുമായി പൊരുത്തപ്പെട്ടുപോകാന്‍ യഥാര്‍ത്ഥ ഇസ്‌ലാമിക വീക്ഷണമുള്ളവര്‍ക്ക്‌ സാധ്യമല്ല.

* അതെ നിങ്ങള്‍ പറയുന്ന ഈ രാജത്വവും അധികാരവും മുശ്രിക്കുകളും അംഗീകരിച്ചിരുന്നു. ശേഷം പറയുന്നത് ഒരു ആരോപണമാണ്. കര്‍ത്താക്കള്‍ അനോണിയായതിനാല്‍ ഉറപ്പിച്ചൊന്നും പറയാന്‍ വയ്യ. ഇസ്ലാമിക രാഷ്ട്രീയത്തെ അനുകൂലിച്ചു സംസാരിക്കുന്നവര്‍ക്ക് ഇതുമായി ബന്ധമില്ല.


നിളാം ഇലാഹി എന്ന പദപ്രയോഗം തന്നെ ഖുര്‍ആനിനും ഹദീസിനും അജ്ഞാതമാണ്‌. അതിനര്‍ത്ഥം 'ഇലാഹിയായ വ്യവസ്ഥ' ഇല്ല എന്നല്ല. മറിച്ച്‌ ഖുര്‍ആനില്‍ ഉള്ളത്‌ ഇലാഹിയായ മാര്‍ഗ്ഗദര്‍ശനമാണ്‌ അഥവാ ദൈവികമായ മാര്‍ഗ്ഗദര്‍ശനം.
എന്താണ്‌ മാര്‍ഗ്ഗദര്‍ശനം? മുസല്‍മാന്‍ എങ്ങനെയാണു ഭക്ഷണം കഴിക്കേണ്ടത്‌, അയല്‍പക്കബന്ധം പുലര്‍ത്തേണ്ടത്‌, ഭാര്യയോട്‌ പെരുമാറേണ്ടത്‌, കച്ചവടം ചെയ്യേണ്ടത്‌, കൃഷി ചെയ്യേണ്ടത്‌ എന്നു തുടങ്ങി ജീവിതത്തിന്റെ സകല മേഖലയിലേക്കും വെളിച്ചം വീശുന്നതാണ്‌ ദൈവികമായ മാര്‍ഗ്ഗദര്‍ശനം അഥവാ ഹിദായത്ത്‌. ഇതാണു ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌.

* ശരി. നിളാം ഇലാഹി എന്ന് ഖുര്‍ആനിലില്ലാത്തതിനാല്‍ നമ്മുക്ക് ദൈവികമായ മാര്‍ഗദര്‍ശനം എന്ന് പറയാം. ഭരണ രംഗത്ത് എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്നുതുടങ്ങി..... (വാചകം പുര്‍ത്തിയാക്കാം). ആര്‍ക്കാണിവിടെ ഇത്രവാശി. സാമ്പത്തിക വ്യവസ്ഥ എന്ന് പറയുമ്പോഴില്ലാത്ത എന്ത് പ്രശ്നമാണ് രാഷ്ട്രീയ വ്യവസ്ഥ എന്ന് പറയുമ്പോള്‍ ഉണ്ടാകുന്നത്?. ഈ വ്യവസ്ഥകള്‍ക്കൊക്കെക്കൂടി ഇലാഹിയായ വ്യവസ്ഥ എന്ന് പറഞ്ഞാലുള്ള അപകടവും മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഖുര്‍ആനില്ലാത്ത പദങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതല്ല എന്ന വാദമുണ്ടെങ്കില്‍ അത് ‘തൌഹീദ്’ എന്ന പദത്തിനും ബാധകമല്ലേ?.


അല്ലാഹുവിന്റെ ഹുക്മിന്‌ മറ്റൊരു ഭാഗമുണ്ട്‌. 'ഇന്നതാണു ഹലാല്‍, ഇന്നതാണു ഹറാം, ഇന്നതാണു വാജിബ്‌, ഇന്നതാണു മനുഷ്യനു ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതും' എന്നു വിധികല്‍പ്പിക്കാനുള്ള അധികാരമാണ്‌ അത്‌. കളവ്‌ പറയല്‍ പാപമാണ്‌ ,സത്യം പറയല്‍ പുണ്യമാണ്‌, കൊലപാതകം കഠിന പാപമാണ്‌, വ്യഭിചാരം ഏറ്റവും മ്ലേച്ഛമായ പാപമാണ്‌ എന്നിങ്ങനെ പാപത്തെപ്പറ്റിയും പുണ്യത്തെപ്പറ്റിയും പറയാനുള്ള അഥവാ ഹലാല്‍ ഹറാം നിശ്ചയിക്കാനുള്ള അധികാരം അല്ലാഹുവിനു മാത്രമാണ്‌.

* ഒരു മുസ്ലിം സമഗ്രമായ ഇസ്ലാമിനെ പ്രചരിപ്പിക്കല്‍, ജീവിതത്തിന്റെ ഒരു വലിയ ഭാഗം ഭൌതികരാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കല്‍, പ്രതിക്രിയ നടത്തണമെന്ന ഇസ്ലാമിന്റെ കല്‍പന അവഗണിക്കല്‍ എന്നിവയൊക്കെ അല്ലാഹുവിന്റെ ഹുക്മിന്റെ പരിധിയില്‍ വരുമോ?.

ഇസ്‌ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥയെ വിവരിക്കുന്ന പുസ്തകങ്ങള്‍ പരിശോധിച്ചാല്‍ അതില്‍ ആകെ കിട്ടുന്ന തെളിവ്‌ സൂറ തൗബ 9:31 ആയത്താണ്‌.
അതായത്‌ നിയമനിര്‍മ്മാണാധികാരം ദൈവേതരര്‍ക്ക്‌ നല്‍കിയതിനാലാണു യഹൂദക്രൈസ്തവര്‍ അല്ലാഹുവിങ്കല്‍ ശപിക്കപ്പെട്ടവരായത്‌. ഖുര്‍ആന്‍ അതിനെ വിമര്‍ശിച്ചു കൊണ്ട്‌ 'അവര്‍ അവരുടെ പണ്ഡിതന്മാരേയും പുരോഹിതന്മാരേയും അല്ലാഹുവിനു പുറമേ റബ്ബുകളാക്കി' എന്ന്‌ പറഞ്ഞു. ഈ ആയത്ത്‌ സംബന്ധിച്ച്‌ അദിയ്യ്‌ ബിനു ഹാത്തിം റസൂലിനോട്‌ സംശയം ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞത്‌ 'അവര്‍ അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കുകയും അല്ലാഹു ഹലാലാക്കിയതിനെ ഹറാമാക്കുകയും ചെയ്താല്‍ അവരെ അനുസരിക്കില്ലേ? ഇത്‌ തന്നെയാണ്‌ അവരെ ദൈവമാക്കല്‍', എന്നാണ്‌.
ഇതിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ സിദ്ധാന്തത്തിന്റെ ആളുകള്‍ ചോദിക്കുകയാണ്‌ 'മതാദ്ധ്യക്ഷന്മാര്‍ക്ക്‌ നിയമനിര്‍മ്മാണാധികാരം നല്‍കിയവര്‍ കാഫിറുകളായതു പോലെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നിയമനിര്‍മ്മാണാധികാരം കൊടുത്ത നിങ്ങളും കാഫിറുകളല്ലേ എന്ന്‌.' അതാണിവിടത്തെ പ്രസക്തമായ ചോദ്യം.
ഇത്‌ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്‌. ഇസ്രായേല്യര്‍ ആരെയൊക്കെ അനുസരിച്ചിട്ടുണ്ട്‌? അവര്‍ നല്ലതും ചീത്തയുമായ ഒരുപാട്‌ രാജാക്കന്മാരേയും മന്ത്രിമാരേയും അനുസരിച്ചിട്ടുണ്ട്‌. മാര്‍പ്പാപ്പമാരുടെ ചാക്രിക ലേഖനങ്ങള്‍ അങ്ങേയറ്റം ബഹുമാനത്തോടെ അനുസരിച്ചിരുന്നപ്പോള്‍ തന്നെ അവര്‍ ജൂലിയറ്റ് സീസറുടെ കല്‍പനകളും അഗസ്റ്റസിന്റെ നിയമങ്ങളും അനുസരിക്കുന്നവരുമായിരുന്നു. അതുപോലെ കോണ്‍സ്റ്റന്‍ടൈന്റേയും മറ്റനേകം രാജാക്കന്മാരുടേയും നിയമങ്ങള്‍ അനുസരിക്കുന്നവരുമായിരുന്നു. എന്നിട്ടെന്തുകൊണ്ട്‌ അല്ലാഹു 'അവര്‍ അവരുടെ രാജാക്കന്മാരേയും മന്ത്രിമാരേയും അല്ലാഹുവിനു പുറമേ റബ്ബുകളാക്കി' എന്ന്‌ പറഞ്ഞില്ല. രണ്ട്‌ അനുസരണവും തുല്യമാണെങ്കില്‍ അല്ലാഹു അതും പറയേണ്ടതല്ലേ?. എന്താണു പറയാത്തതിന്റെ കാരണം?. വിശുദ്ധ ഖുര്‍ആനിലെ പ്രസ്തുത വാക്യത്തിലൂടെ വിമര്‍ശിക്കപ്പെട്ടവര്‍ മാര്‍പ്പാപ്പമാരെ മാത്രമോ ബിഷപ്പുമാരെ മാത്രമോ അനുസരിച്ചിരുന്നവരല്ല. ഒരു വശത്ത്‌ മാര്‍പ്പാപ്പയെ അനുസരിച്ചിരുന്നതിനു ഒപ്പം തന്നെ അവര്‍ റോമാ ചക്രവര്‍ത്തിമാരേയും അനുസരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അല്ലാഹു അവരെ ആക്ഷേപിച്ചിട്ടില്ല. മറിച്ച്‌ മതാദ്ധ്യക്ഷരെ അനുസരിച്ചതിനാലാണു അവരെ റബ്ബുകളാക്കി എന്ന്‌ പറഞ്ഞത്‌.
ഇവിടെയാണൂ ഹറാമിന്റേയും ഹലാലിന്റേയും 'മസ്മൂഹ്‌'ന്റേയും 'മംനൂഅ'ന്റേയും മാനദണ്ഡങ്ങള്‍ വേര്‍തിരിച്ച്‌ മനസ്സിലാക്കേണ്ടത്‌. ഒരാള്‍ ഒരു വാക്ക്‌ പറഞ്ഞത്‌ മൂലം മറ്റേയാള്‍ അതിനെ പാപമായോ അല്ലെങ്കില്‍ പുണ്യമായോ കണക്കാക്കുന്നുവെങ്കില്‍ അയാളെ റബ്ബാക്കലാണ്‌ ആ പ്രവൃത്തി. നേരെമറിച്ച്‌ ഭൗതികമായ കാരണങ്ങളാല്‍ ഒരാള്‍ ഒരു കാര്യം ചെയ്യരുതെന്നോ അല്ലെങ്കില്‍ ചെയ്യണമെന്നോ പറയുകയും, ആ ഭൗതികമായ കാരണങ്ങളാല്‍ മാത്രം മതത്തിനെതിരാവാത്ത വിധത്തില്‍ ആ കാര്യം ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ ചെയ്യുകയോ ആണെങ്കില്‍ ആ പ്രവൃത്തിയെ റബ്ബാക്കുക എന്ന്‌ പറയുകയില്ല. ഇതാണു ഹറാമിന്റേയും ഹലാലിന്റേയും, 'മസ്മൂഹ്‌'ന്റേയും 'മംനൂഅ'ന്റേയും ആശയങ്ങള്‍ തമ്മിലെ വ്യത്യാസം.
എന്നാല്‍ മാര്‍പ്പാപ്പമാരുടെ കാര്യം അങ്ങനെയല്ല. സന്താനനിയന്ത്രണം ഹലാലാണെന്ന്‌ മാര്‍പ്പാപ്പ ഇടയ ലേഖനമിറക്കിയാല്‍ ലോകത്തങ്ങോളമിങ്ങോളമുള്ള ക്രൈസ്തവര്‍ അത്‌ ഹലാലായി കണക്കാക്കും. ഹറാമെന്ന്‌ ലേഖനമിറക്കിയാല്‍ അത്‌ ഹറാമായി അവര്‍ കണക്കാക്കും. നേരെമറിച്ച്‌ ഇറ്റലിയിലേയും ഫ്രാന്‍സിലേയും മറ്റും ഭരണാധികാരികള്‍ ഒരു കല്‍പന പുറപ്പെടുവിച്ചാല്‍ അത്‌ ക്രൈസ്തവലോകം അംഗീകരിച്ചുകൊള്ളണമെന്നില്ല. ഹലാലും ഹറാമുമായി കണക്കാക്കുകയുമില്ല. രാജാവിന്റെ നിയമത്തോടുള്ള ബന്ധവും മാര്‍പ്പാപ്പയുടെ നിയമത്തോടുള്ള ബന്ധവും വ്യത്യസ്തമായതിനാലാണു ഇപ്രകാരം സംഭവിക്കുന്നത്‌.

* നിയമനിര്‍മാണത്തിന് അധികാരം വകവെച്ചുകൊടുക്കുന്നതും, ഇസ്ലാമേതര ഭരണാധികാരികള്‍ രാജ്യന• ഉദ്ദേശിച്ച് ഒരു നിയമം നിര്‍മിച്ചാല്‍ അത് അനുസരിക്കുന്നതിലെ പ്രായോഗിക സമീപനവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ ഇത്ര പ്രയാസമുണ്ടോ?.

പാപങ്ങള്‍ രണ്ടു വിധം. ഒന്ന്‌ സ്വയം ചീത്തയാവുന്നവ മറ്റൊന്ന്‌ സ്വയം ചീത്തയാവുന്നതോടൊപ്പം സമൂഹത്തേയും ചീത്തയാക്കുന്നവ. 'ഇസ്‌മ്‌' അഥവാ അധര്‍മ്മം ചെയ്തതിന്റെ പേരില്‍ മാത്രം ദുനിയാവില്‍ വച്ച്‌ അല്ലാഹു ആരേയും ശിക്ഷിക്കുന്നില്ല. തന്റെ ജീവിതത്തെ മാത്രം ബാധിക്കുന്ന മറ്റാരേയും ബാധിക്കാത്ത തെറ്റുകള്‍ സ്വകാര്യമായി ചെയ്യുന്നതില്‍ ഇടപെടാന്‍ ഇസ്‌ലാം ആരേയും അനുവദിക്കുന്നുമില്ല. ഉദാഹരണത്തിന്‌ സ്വകാര്യമായി വീട്ടില്‍ വച്ചു സ്‌ത്രീ പുരുഷന്മാര്‍ വ്യഭിചരിച്ചു എന്ന്‌ കരുതുക, മൂന്നാമതൊരാള്‍ അറിയാത്ത രീതിയില്‍. അതില്‍ ഇടപെടാന്‍ മതം അനുശാസിക്കുന്നില്ല. നേരെമറിച്ച്‌ സമൂഹത്തിന്റെ സദാചാര ഭദ്രതക്ക്‌ വിള്ളല്‍ ഉണ്ടാക്കുന്ന തരത്തില്‍ ഒരാള്‍ പരസ്യമായി വ്യഭിചരിക്കാന്‍ മുതിര്‍ന്നാല്‍ അത്‌ കേവലം പാപത്തിന്റെ കാര്യം മാത്രമല്ല. ആ സമൂഹത്തെ മുഴുവന്‍ നശിപ്പിക്കാന്‍ പ്രേരണ നല്‍കും വിധമുള്ള ക്രിമിനല്‍ കുറ്റവുമാണ്‌.
ആ ക്രിമിനല്‍ കുറ്റത്തെ തടയാന്‍ വേണ്ടിയാണു വ്യഭിചാരത്തിനു ഇസ്‌ലാം ശിക്ഷ വിധിച്ചത്‌. അതുപോലെ മോഷ്ടിക്കുക എന്നത്‌ സ്വയം മോശമാവുന്ന പ്രവൃത്തി എന്നതിലുപരി അന്യന്റെ ഭദ്രതയെ തുരങ്കം വക്കുന്ന പണിയാണ്‌. ആ ഭീഷണിയെ തടയേണ്ടത്‌ സമൂഹത്തിന്റെ ബാധ്യതയാണ്‌. അതിനു വേണ്ടിയാണ്‌ മോഷണത്തിനു കൈമുറിക്കാന്‍ ഇസ്‌ലാം നിയമം വച്ചത്‌. ഭൗതിക ലോകത്തിലെ സകല ഇസ്‌ലാമിക ശിക്ഷാ രീതികള്‍ക്കും ആധാരം മനുഷ്യന്‍ സ്വയം തെറ്റു ചെയുന്നത്‌ തടയുക എന്നതല്ല, മറിച്ച്‌ സമൂഹത്തെ ശാരീരികമായോ സാമ്പത്തികമായോ സാംസ്കാരികമായോ സദാചാരപരമായോ ദ്രോഹിക്കുന്നതില്‍ നിന്ന്‌ തടയാന്‍ വേണ്ടിയാണ്‌. വ്യഭിചാരത്തിനുള്ള പടച്ചവന്റെ ശിക്ഷ നരകശിക്ഷയാണ്‌. എന്നാല്‍ 100 അടി അടിക്കുകയോ കല്ലെറിയുകയോ എന്ന ഭൗതിക ശിക്ഷ മുസ്‌ലിം ഭരണകൂടം നടത്തുന്നത്‌ വ്യഭിചരിച്ചതിനുള്ള ശിക്ഷ ആയിട്ടല്ല. നേരെമറിച്ച്‌ പരസ്യമായി വ്യഭിചരിക്കുകയും, ഈ സമൂഹത്തെ സദാചാരപരമായി തകര്‍ക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തതിനുള്ള ശിക്ഷയായിട്ടാണ്‌.

*ഇസ്ലാം ശിക്ഷവിധിച്ചതെന്തിന് എന്നകാര്യത്തില്‍ മേല്‍പറയപ്പെട്ടകാര്യങ്ങളോട് ഒരു വിയോജിപ്പുമില്ല. സമൂഹത്തിന്റ സുരക്ഷയാണ് ഇസ്ലാം ക്രിമിനല്‍ ശിക്ഷകളിലൂടെ ലക്ഷ്യമാക്കുന്നത് എന്നാണ് പറഞ്ഞുവരുന്നത്. ഇതിലാര്‍ക്കാണ് എതിര്‍പ്പ്. സമൂഹത്തിന്റെ സുരക്ഷ കുറ്റമറ്റതാകാന്‍ മനുഷ്യന് ഉപയോഗപ്പെടുത്താവുന്ന നിയമമാണ് ഇസ്ലാമിന്റെത് എന്ന് പറഞ്ഞാല്‍ വലിയ അപരാധമായി മാറുന്നതെങ്ങനെ?.

(തുടരും)
Share:

അല്ലാഹുവിന്റെ ഭരണം കൊണ്ട് വിവക്ഷ !?

മുജാഹിദ് സുഹൃത്തുക്കള്‍ എങ്ങനെ കാണുന്നു? (ഭാഗം.1)

ഇസ്ലാമിക രാഷ്ട്രീയം സലഫി/മുജാഹിദ് സുഹൃത്തുക്കള്‍ എങ്ങനെ കാണുന്നു എന്നതിന്റെ ഒരു സാമ്പിള്‍ ബ്ളോഗിലുണ്ട്. അതില്‍ നിന്ന് മനസ്സിലാകുന്നത്. ഒന്നുകില്‍ നമ്മുടെ സഹോദരങ്ങള്‍ ഇസ്ലാമിക രാഷ്ട്രീയത്തിന് വേണ്ടി സംസാരിക്കുന്നവര്‍ എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കുന്നില്ല, മുന്‍ധാരണകള്‍ അവരെ വല്ലാതെ വഴിതെറ്റിക്കുന്നു. അല്ലങ്കില്‍ സാധാരണ കുതര്‍ക്കികള്‍ ജയിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി, എതിര്‍ പക്ഷത്തിനില്ലാത്ത വാദമുന്നയിക്കുകയും അതിന് ആയത്തുകളും ഹദീസുകളും ഉദ്ധരിച്ച് വിശദമായിമറുപടിപറഞ്ഞു എന്ന വരുത്തിതീര്‍ക്കുകയും ചെയ്യുക എന്ന ശൈലി ഇവിടെയും സ്വീകരിച്ചിരിക്കുന്നു. ?
ഇവിടെ ക്ളിക്ക് ചെയ്ത് ലേഖനം നിങ്ങള്‍ക്ക് പൂര്‍ണമായി വായിക്കാവുന്നതാണ്.

പൂര്‍ണമായി ലേഖനം വായിക്കാത്തവര്‍ക്കായി ശ്രദ്ധിക്കേണ്ട ചിലഭാഗങ്ങള്‍ നല്‍കുന്നു. തുടര്‍ന്നുള്ള പോസ്റുകളില്‍ വിശദമായ ചര്‍ച്ച ഉദ്ദേശിക്കുന്നതിനാല്‍ പ്രസ്തുത ലേഖനത്തിന് മറുപടി ഇവിടെ ഉദ്ദേശിക്കുന്നില്ല.

* ഇസ്ലാമിക രാഷ്ട്രീയ ചര്‍ച്ചയുടെ പ്രധാനപ്പെട്ട ഭാഗം അദ്ദേഹം വിശദീകരിക്കുന്നു.

'ഒരു മുസ്‌ലിമിനെ ആര്‍ ഭരിക്കണം അല്ലെങ്കില്‍ ഒരു മുസ്‌ലിം ആരാല്‍ ഭരിക്കപ്പെടണം, ഒരു മുസ്‌ലിം ഭരിക്കുകയും ഭരിക്കപ്പെടുകയും ചെയ്യുന്നതിനുള്ള അടിസ്ഥാനപരമായ ആധാരം എന്തായിരിക്കണം' എന്നതാണു ഇസ്‌ലാമും രാഷ്ട്രീയവും എന്ന വിഷയത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌.

*ഇസ്ലാമില്‍ രാഷ്ടീയത്തിനുള്ള സ്ഥാനമെന്ത് എന്നതാണ് ഈ വിഷയത്തിലെ പ്രധാനപ്പെട്ട ഭാഗം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇസ്ലാമിലെ ആരാധന എന്നതിലെ പ്രധാനഭാഗം മുസ്ലിം എങ്ങനെ ആരാധിക്കണം എന്നതാണ് എന്ന് പറയും പോലത്തന്നെയല്ലെ ഇതും.

* തുടര്‍ന്ന് ജീവിതത്തിന്റെ ഏതെല്ലാം രംഗങ്ങള്‍ രാഷ്ട്രീയ പരിധിയില്‍ വരും എന്നുള്ളത് ഭരിക്കുന്നവരെ ആശ്രയിച്ചിരിക്കും എന്നദ്ദേഹം വിശദീകരിക്കുന്നു.

സമൂഹത്തെപ്പറ്റി, സമ്പത്തിനെപ്പറ്റി, സംസ്കാരത്തെപ്പറ്റിയൊക്കെ തങ്ങള്‍ക്കുള്ള കാഴ്ചപ്പാട്‌ മാത്രമേ ജനങ്ങള്‍ മുഴുവനും സ്വീകരിക്കാവൂ എന്നു ശഠിക്കുന്ന രാജാക്കളും ഭരണാധികാരികളും ഉണ്ടാകാം. അവരുടെ കാഴ്ചപ്പാടില്‍ രാഷ്ട്രീയം എന്ന വാക്കിനു വളരെ വിപുലതയുണ്ട്‌. ഒരു മനുഷ്യന്‍ കല്യാണം കഴിക്കുന്നതും, കച്ചവടം ചെയ്യുന്നതും, പ്രസംഗിക്കുന്നതും, പ്രവര്‍ത്തിക്കുന്നതുമെല്ലാം അവരുടെ ദൃഷ്ടിയില്‍ രാഷ്ട്രീയമായിരിക്കും. അതൊക്കെ തന്റെ ഇഷ്ടത്തിനൊത്തേ നടക്കാവൂ എന്ന്‌ അവര്‍ ശാഠ്യം പിടിച്ചുവെന്ന്‌ വന്നേക്കാം.

* അതുതന്നെയാണ് ഒരു വിശ്വാസിക്ക് ഇത്തരം ചര്‍ച്ച പ്രധാനമാകാന്‍ കാരണം. ഇത്തരം സന്ദര്‍ഭങ്ങളിലും ഇനി അദ്ദേഹം തന്നെ സൂചിപ്പിച്ച വ്യക്തിജീവിതത്തിലും ആരാധനാകാര്യത്തിലും ഇടപെടാത്ത ഭരണാധികാരികളുടെ കാര്യത്തിലും എന്ത് നിലപാട് സ്വീകരിക്കണം എന്നറിയണമെങ്കില്‍ ഇസ്ലാമിലെ രാഷ്ട്രീയം താത്വികമായി മനസ്സിലാക്കിയേ തീരൂ.

‘ ഇസ്‌ലാമില്‍ രാഷ്ട്രീയമായി ഒരൊറ്റ കാഴ്ച്ചപ്പാടേ ഉള്ളൂ. അതായത്‌ ഒരു മുസല്‍മാന്റെ മനസ്സിനെ അല്ലാഹുവിലുള്ള വിശ്വാസമല്ലാതെ മറ്റു ഒരാശയവും ഭരിക്കാന്‍ പാടില്ല.’

*ഇതൊരു കാഴ്ചപ്പാടാണ് സമ്മതിച്ചു. പക്ഷേ ഇത് മാത്രമേയുള്ളൂ എന്ന് പറയാന്‍ മദനി സാഹിബിന് എന്തധികാരം?.

'ദൈവിക വിധിവിലക്കുകള്‍ക്ക്‌ വിരുദ്ധമായതൊന്നും ഒരാളില്‍ നിന്നും വരാന്‍ പാടില്ല. ഇത്‌ ഏതു രാജാവിന്റെ നാട്ടിലായാലും ഏത്‌ പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും നാട്ടിലായാലും അപ്രകാരം തന്നെ. ഈ ആശയം മുസ്‌ലിം ലോകത്തെ ഈമാനും തഖ്‌വയും ഇസ്‌ലാമും ഉള്ള സകല മുസ്‌ലിങ്ങളും അംഗീകരിക്കുന്നു. ഈ ആശയമാണ്‌
لا طاعة لمخلوق في معصية الخالق 'സൃഷ്ടാവിന്റെ കല്‍പനകള്‍ക്കെതിരില്‍ സൃഷ്ടിയെ അനുസരിക്കാന്‍ പാടില്ല' എന്നതുകൊണ്ടു ഉദ്ദേശിക്കുന്നത്‌.

*ഇത് മറ്റൊരു വിഷയമാണ്. ചര്‍ച പിറകെ വരുന്നു.

‘ ഇസ്‌ലാമിനെ ഇതര പ്രത്യയശാസ്‌ത്രങ്ങളുമായി താരതമ്യപ്പെടുത്തി വ്യത്യാസം വിവരിക്കുമ്പോള്‍ ചിലര്‍ ഇസ്‌ലാമും കമ്മ്യൂണിസവുമായി താരതമ്യം ചെയ്യാറുണ്ട്‌. 'കമ്മ്യൂണിസത്തിനു സമ്പത്തിനെക്കുറിച്ചേ സംസാരിക്കാനുള്ളൂ, ജനാധിപത്യത്തിനു വ്യക്തിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച്‌ മാത്രമേ സംസാരിക്കാനുള്ളൂ. എന്നാല്‍ ഇസ്‌ലാം മനുഷ്യജീവിതത്തിന്റെ സമസ്തമേലകളെപ്പറ്റിയും സംസാരിക്കുന്നു' എന്നു പറഞ്ഞാണ്‌ ഇവര്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്താറുള്ളത്‌.’

*ഈ പ്രസ്താവനയില്‍ എത്രത്തോളം ശരിയുണ്ട്?. കമ്മ്യൂണിസ്റുകാര്‍ ഇതംഗീകരിച്ചുതരുമോ?. ഇസ്ലാമിന്റെ രാഷ്ട്രീയ ചര്‍ചയില്‍ കമ്മ്യൂണിസം കടന്ന് വരുന്നതിലെ അപകടം എന്താണ്?. കമ്മ്യൂണിസത്തിന്റെ അതിന്റേതായ ഒരു പ്രപഞ്ച വീക്ഷണമുണ്ട്. അതിന്റെ സാമ്പത്തിക സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വീക്ഷണങ്ങളൊക്കെ അതുമായി ബന്ധപ്പെട്ടതാണ്. ഇസ്ലാമിന്റെ അതിന്റെ മാത്രമായ ഒരു പ്രപഞ്ച വീക്ഷണമുണ്ട്. ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളെക്കുറിച്ച എല്ലാ വീക്ഷണങ്ങളും അതിന്റെ അടിസ്ഥാനത്തിലാണ്. അത് മനസ്സിലാക്കാന്‍ തയ്യാറുണ്ടോ എന്നതാണ് വിഷയം.

'ഇസ്‌ലാമിലെ തൗഹീദില്‍ എല്ലാ വിഭാഗക്കാര്‍ക്കും തെറ്റു പറ്റി; സുന്നിക്കും മുജാഹിദിനും തബ്‌ലീഗിനുമൊക്കെ, എന്നാണു ചിലര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്‌. 'അല്ലാഹുവല്ലാതെ ഭരണാധികാരിയില്ല, അല്ലാഹുവല്ലാതെ യജമാനനില്ല, അല്ലാഹുവല്ലാതെ ആരാധ്യനില്ല' എന്നാണതിനര്‍ത്ഥമെന്ന്‌ അവര്‍ പറയുന്നു. അങ്ങനെ അല്ലാഹുവല്ലാത്ത ഭരണാധികാരികളെ സ്വീകരിക്കല്‍ ഏകദൈവവിശ്വാസത്തിന്റെ നിരാകരണമായതിനാല്‍ ശിര്‍ക്കാണ്‌. അല്ലാഹുവല്ലാത്ത യജമാനനെ അനുസരിക്കപ്പെടേണ്ടവനായി കണക്കാക്കല്‍ 'ലാഇലാഹ ഇല്ലല്ലാഹു' എന്നതിന്റെ നിരാകരണമായതിനാല്‍ അതും ശിര്‍ക്കാണ്‌. അല്ലാഹുവല്ലാത്ത ആരാധ്യരെ സ്വീകരിക്കല്‍ 'ലാഇലാഹ ഇല്ലല്ലാഹു' എന്നതിന്റെ നിരാകരണമായതിനാല്‍ അതും ശിര്‍ക്കാണ്‌. അങ്ങനെ അടിമത്വവും അനുസരണവും ആരാധനയുമൊക്കെ അല്ലാഹുവിനു മാത്രമായിരിക്കണമെന്നും, അല്ലാഹുവല്ലാതെ രാജാവില്ല എന്നും അല്ലാഹുവല്ലാതെ യജമാനനില്ല എന്നും അല്ലാഹുവല്ലാതെ ആരാധ്യനില്ല എന്നും വിശ്വസിക്കുമ്പോള്‍ മാത്രമേ ഒരാള്‍ മുസ്‌ലിമാകൂ' എന്നു ഒരു കൂട്ടര്‍ വാദിക്കുന്നു. എന്നിട്ട്‌ നമ്മോട്‌ ചോദിക്കാറുണ്ട്‌ നിങ്ങള്‍ അല്ലാഹുവിന്റെ പരമാധികാരം അംഗീകരിക്കുന്നുണ്ടോ എന്ന്‌?. അല്ലാഹുവിന്റെ പരമാധികാരം അംഗീകരിക്കാത്ത ഒരാള്‍ക്കും മുസ്‌ലീമാവുക യഥാര്‍ത്ഥത്തില്‍ സാധ്യമല്ല. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല.
എന്നാല്‍ ലാഇലാഹ ഇല്ലല്ലാഹുവിന്‌ അല്ലാഹുവല്ലാതെ രാജാവില്ല എന്നര്‍ത്ഥമുണ്ടോ?

*ഈ അര്‍ത്ഥം ലേഖകന്‍ തന്നെ പറഞ്ഞതല്ലേ?. മറ്റാരെങ്കിലും അങ്ങനെ ഒരര്‍ഥം പറഞ്ഞതായി ഇയ്യുള്ളവന് അറിയില്ല.

സുലൈമാന്‍ നബി(അ) രാജാവായിരുന്നു. അദ്ദേഹം പ്രത്യേകമായ ഒരു രാജസ്ഥാനത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുമുണ്ട്‌.
﴿قَالَ رَبِّ اغْفِرْ لِى وَهَبْ لِى مُلْكاً لاَّ يَنبَغِى لاًّحَدٍ مِّن بَعْدِى إِنَّكَ أَنتَ الْوَهَّابُ ﴾
'അദ്ദേഹം പറഞ്ഞു എന്റെ രക്ഷിതാവേ നീ എനിക്ക്‌ പൊറുത്തുതരികയും എനിക്കു ശേഷം ഒരാള്‍ക്കും തരപ്പെടാത്ത ഒരു രാജവാഴ്ച നീ എനിക്കു പ്രദാനം ചെയ്യുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണു ഏറ്റവും വലിയ ദാനശീലന്‍.'(സ്വാദ്‌ 38:35)
* ഇവക്ക് ഈ ചര്‍ച്ചയില്‍ സ്ഥാനമുണ്ട്. പക്ഷേ ലേഖകന്‍ ഉദ്ദേശിച്ച വിധത്തിലല്ല എന്ന് മാത്രം.

(തുടരും)
Share:

Popular Posts

CKLatheef. Blogger പിന്തുണയോടെ.

Recent Posts

Pages

About Me

എന്റെ ഫോട്ടോ
നല്ല ആശയങ്ങള്‍ പങ്കുവെക്കാനാഗ്രഹിക്കുന്ന ഒരു ദൈവവിശ്വാസി.