
തുടക്കം

ഇസ്ലാം ദൈവികദര്‍ശനമാണ് എന്ന് മനസ്സിലാക്കുന്നവരും ഇസ്ലാമിന്റെ രാഷ്ട്രീയം പൊതുജനമധ്യത്തില്‍ സംസാരിക്കുന്നത് അപകടകരമാണ് എന്ന് കരുതുന്നു. എന്താണ് എന്തിനാണ് ഇസ്ലാമിലെ രാഷ്ട്രീയം എന്ന് വസ്തുനിഷ്ഠമായി മനസ്സിലാക്കാന്‍ ശ്രമിക്കാത്തത് കൊണ്ടാണ് അത് എന്നേ എനിക്ക് അതേക്കുറിച്ച് തോന്നിയിട്ടുള്ളു. ഇസ്ലാമിന്റെ ആത്മീയ വശം മനുഷ്യര്‍ക്ക് ഗുണകരമാണ് എന്ന് വിശ്വസിക്കുന്നവര്‍തന്നെ ഇസ്ലാമിന്റെ രാഷ്ട്രീയം അപകടം പിടിച്ച ഒന്നാണെന്ന് കരുതുന്നതിലെ വൈരുദ്ധ്യം എത്രമേല്‍ പരിഹാസ്യമാണ് എന്നാലോചിച്ചുനോക്കൂ. ഇസ്ലാം ഒരു ജീവിത വ്യവസ്ഥയായി മനസ്സിലാക്കുന്നവര്‍ക്ക് ഈ രംഗത്ത് ഇസ്ലാമിന്റെ അധ്യാപനങ്ങള്‍ മറച്ചുവെക്കുന്നതിന് അവരുടെ അജ്ഞതയല്ലാതെ മറ്റെന്താണ് ന്യായീകരണമുള്ളത്. മുഴുവനാളുകളും ഇസ്ലാമിന്റെ ഇതരരംഗങ്ങളൊക്കെ അംഗീകരിച്ചതിന് ശേഷം, അവിചാരിതമായി ഭരണം മുസ്ലിങ്ങളുടെ കൈവശം എത്തിപ്പെടുകയും ചെയ്താല്‍ ഖുര്‍ആനും സുന്നത്തുമനുസരിച്ചാണ് അവരെ ഭരിക്കേണ്ടത് എന്ന് കരുതുന്ന സാധുക്കളും മുസ്ലിങ്ങളില്‍ തന്നെയുണ്ടല്ലോ. തുര്‍ക്കി, ഈജിപ്ത് മുതലായ രാജ്യങ്ങളെ ഇത്തരുണത്തില്‍ വെറുതെയൊന്ന് ഓര്‍ത്തുനോക്കൂ അവിടെ ഈ പറഞ്ഞ നിബന്ധനകള്‍ ചേര്‍ന്ന് വന്നിട്ടുണ്ടല്ലോ എന്നട്ടെന്ത് സംഭിച്ചു. ഇസ്ലാമില്‍ രാഷ്ട്രീയ നിയമം എന്താണെന്നും എന്തിനാണെന്നും യഥാവിധി ഗ്രഹിക്കാന്‍ സാധിച്ചാല്‍ സമൂഹത്തിന് മുമ്പില്‍ അതിനെ മറച്ച്വെക്കുന്നതിലൂടെ വലിയ കാപട്യവും അക്രമവുമാണ് നാം കാണിക്കുന്നതെന്ന് ബോധ്യപ്പെടാതിരിക്കില്ല.