ഇസ്ലാം മനുഷ്യര്‍ക്കാകമാനമുള്ള പ്രപഞ്ച സ്രഷ്ടാവായ ദൈവത്തിന്റെ അനുഗ്രഹമാണ്. മനുഷ്യജീവിതത്തിന്റെ എല്ലാമണ്ഡലങ്ങളിലും അത് നിയമ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. മനുഷ്യജീവിതത്തിന്റെ ഒരു മേഖലയെയും അത് ഒഴിവാക്കിയിട്ടില്ല. വ്യക്തിജീവിതം, കുടുംബജീവിതം, സമൂഹജീവിതം, ധാര്‍മികജീവിതം എന്നീരംഗത്തല്ലാം ഒരു മുസ്ലിം ദൈവത്തിന്റെ നിയമങ്ങള്‍ അനുസരിച്ചാണ് ജീവിക്കേണ്ടത് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ ഇടയില്ല. ഈ രംഗത്തേക്കെല്ലാം നിയമം നിര്‍മിക്കാനുള്ള അധികാരം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും നാം വകവെച്ച് കൊടുക്കുകയുമില്ല. മനുഷ്യജീവിതത്തിന്റെ വിശാലമായൊരു മേഖലയാണല്ലോ രാഷ്ട്രീയരംഗം. മാത്രമല്ല വലിയ പ്രതികരണവും ഏറ്റവും ശക്തവുമായ സ്വാധീനമുള്ളതുമായ മേഖലയാണ് രാഷ്ട്രീയം എന്ന് കാണാന്‍ ഒരു പ്രയാസമില്ല. ഇന്ത്യയെ പോലൊരു രാജ്യത്ത് പ്രായോഗിക രംഗത്ത് എന്ത് നിലപാടെടുക്കണം എന്നത് വേറൊരു വിഷയമാണ്. താത്വികമായി രാഷ്ട്രീയത്തെ എങ്ങനെ ഇസ്ലാം നോക്കിക്കാണുന്നു എന്ന് ഓരോ വ്യക്തിയും അറിയേണ്ടതുണ്ട്. മുസ്ലിങ്ങള്‍ മാത്രമല്ല അതറിയേണ്ടത്. രാഷ്ട്രത്തെക്കുറിച്ച് ചിന്തിക്കുന്നവരൊക്കെ അത് ശ്രദ്ധിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. കാരണം ഇന്നോളം കുറ്റമറ്റ ഒരു രാഷ്ട്രീയ വ്യവസ്ഥ സര്‍വ്വസമ്മതമായി നിലവില്‍വന്നിട്ടില്ല. എല്ലാം പരീക്ഷണ ഘട്ടത്തിലാണ്. ചിലതിന് മറ്റുചിലതിനേക്കാള്‍ മേന്‍മ അവകാശപ്പെടാന്‍ കഴിയും എന്ന് മാത്രം.
ഇസ്ലാം ദൈവികദര്‍ശനമാണ് എന്ന് മനസ്സിലാക്കുന്നവരും ഇസ്ലാമിന്റെ രാഷ്ട്രീയം പൊതുജനമധ്യത്തില്‍ സംസാരിക്കുന്നത് അപകടകരമാണ് എന്ന് കരുതുന്നു. എന്താണ് എന്തിനാണ് ഇസ്ലാമിലെ രാഷ്ട്രീയം എന്ന് വസ്തുനിഷ്ഠമായി മനസ്സിലാക്കാന്‍ ശ്രമിക്കാത്തത് കൊണ്ടാണ് അത് എന്നേ എനിക്ക് അതേക്കുറിച്ച് തോന്നിയിട്ടുള്ളു. ഇസ്ലാമിന്റെ ആത്മീയ വശം മനുഷ്യര്‍ക്ക് ഗുണകരമാണ് എന്ന് വിശ്വസിക്കുന്നവര്‍തന്നെ ഇസ്ലാമിന്റെ രാഷ്ട്രീയം അപകടം പിടിച്ച ഒന്നാണെന്ന് കരുതുന്നതിലെ വൈരുദ്ധ്യം എത്രമേല്‍ പരിഹാസ്യമാണ് എന്നാലോചിച്ചുനോക്കൂ. ഇസ്ലാം ഒരു ജീവിത വ്യവസ്ഥയായി മനസ്സിലാക്കുന്നവര്‍ക്ക് ഈ രംഗത്ത് ഇസ്ലാമിന്റെ അധ്യാപനങ്ങള്‍ മറച്ചുവെക്കുന്നതിന് അവരുടെ അജ്ഞതയല്ലാതെ മറ്റെന്താണ് ന്യായീകരണമുള്ളത്. മുഴുവനാളുകളും ഇസ്ലാമിന്റെ ഇതരരംഗങ്ങളൊക്കെ അംഗീകരിച്ചതിന് ശേഷം, അവിചാരിതമായി ഭരണം മുസ്ലിങ്ങളുടെ കൈവശം എത്തിപ്പെടുകയും ചെയ്താല്‍ ഖുര്‍ആനും സുന്നത്തുമനുസരിച്ചാണ് അവരെ ഭരിക്കേണ്ടത് എന്ന് കരുതുന്ന സാധുക്കളും മുസ്ലിങ്ങളില്‍ തന്നെയുണ്ടല്ലോ. തുര്‍ക്കി, ഈജിപ്ത് മുതലായ രാജ്യങ്ങളെ ഇത്തരുണത്തില്‍ വെറുതെയൊന്ന് ഓര്‍ത്തുനോക്കൂ അവിടെ ഈ പറഞ്ഞ നിബന്ധനകള്‍ ചേര്‍ന്ന് വന്നിട്ടുണ്ടല്ലോ എന്നട്ടെന്ത് സംഭിച്ചു. ഇസ്ലാമില്‍ രാഷ്ട്രീയ നിയമം എന്താണെന്നും എന്തിനാണെന്നും യഥാവിധി ഗ്രഹിക്കാന്‍ സാധിച്ചാല്‍ സമൂഹത്തിന് മുമ്പില്‍ അതിനെ മറച്ച്വെക്കുന്നതിലൂടെ വലിയ കാപട്യവും അക്രമവുമാണ് നാം കാണിക്കുന്നതെന്ന് ബോധ്യപ്പെടാതിരിക്കില്ല.
ആളെ ഇപ്പഴാ മനസ്സിലായത് കേട്ടോ ബൂലോകത്ത് എഴുത്തില്‍ പുതുമുഖമാണെങ്കിലും വായനയില്‍ പഴക്കമുണ്ടേ കത്തിക്കയറട്ടെ ഭാവുകങ്ങള്‍.
മറുപടിഇല്ലാതാക്കൂ2009 ജൂലൈയിൽ ആരംഭിച്ചപ്പോൾ നൽകിയ ഈ പോസ്റ്റിലെ പല കാര്യങ്ങളും അറബ് വസന്താനന്തര ലോകത്ത് പഴങ്കഥയായിട്ടുണ്ട്. എന്നാൽ ഈ വിഷയം മുസ്ലിംകളുടെ മാത്രമല്ല പൊതു സമൂഹത്തിന്റെയും പഠനവിഷയമായി മാറിയിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂമനുഷ്യനിർമിത രാഷ്ട്രീയ വ്യവസ്ഥകളുടെ ദൗർബല്യം കൂടുതൽ പ്രകടമാവുകയും ദൈവികമായ രാഷ്ട്രീയ വ്യവസ്ഥ കൂടുതൽ പ്രസക്തമാക്കുകയും ചെയുന്ന പൂതിയ ലോകത്തിൽ ഇസ്ലാമിലെ രാഷ്ട്രീയം അൽപം രാഷ്ട്രീയ ബോധമുള്ള സകലരുടെയും ശ്രദ്ധയാകർഷിച്ചുവരികയാണ്.
മറുപടിഇല്ലാതാക്കൂ